നടൻ സുനിൽ സുഗത സഞ്ചരിച്ച കാർ ആക്രമിച്ച കേസിൽ ഒരാൾ പിടിയിൽ; മറ്റ് മൂന്ന് പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി

നടൻ സുനിൽ സുഗത സഞ്ചരിച്ച കാർ ആക്രമിച്ച കേസിൽ ഒരു പ്രതി അറസ്റ്റിൽ. കുഴിക്കാട്ടുശ്ശേരി വരദനാട് സ്വദേശിയായ കൊളത്താപ്പിള്ളി വീട്ടിൽ രജീഷ് (33) ആണ് ആളൂർ പൊലീസിന്‍റെ പിടിയിലായത്. മറ്റ് മൂന്ന് പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ് പറഞ്ഞു.
തൃശ്ശൂര്‍ കുഴിക്കാട്ടുശേരിയില്‍ വെച്ച് കഴിഞ്ഞ ദിവസമാണ് സുനില്‍ സുഗതയുടെ കാറിൽ സഞ്ചരിച്ചിരുന്ന അഭിനേതാക്കളായ ബിന്ദു തലം കല്യാണി, സഞ്ജു എന്നിവർക്ക് മർദ്ദനമേറ്റത്. നാടക പരിശീലന ക്യാംപുമായി ബന്ധപ്പെട്ട് കുഴിക്കാട്ടുശേരിയിൽ എത്തിയതായിരുന്നു ഇവര്‍.
കാറിൽ സുനിൽ സുഗത ഇല്ലായിരുന്നു. ഇടവഴിയിലൂടെ പോകുമ്പോൾ കാർ തട്ടിയെന്ന് പറഞ്ഞായിരുന്നു ആക്രമണം. രണ്ടു ബൈക്കുകളിൽ വന്ന നാലുപേരാണ് ആക്രമിച്ചതെന്ന് കാർ യാത്രക്കാർ പൊലീസിനോട് പറഞ്ഞു. കാറിന്‍റെ മുൻവശത്തെ ചില്ല് തല്ലിതകർത്തു. ആളൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha