ഡിംപലിന് അപകടം പറ്റിയതോ, അതോ ഷൂട്ടിങ്ങിങിനിടെ വെള്ളത്തിലേക്ക് വീണതോ..? സത്യം ഇതാണ്

മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ്‌ബോസ് മലയാളം. മൂന്നാം സീസണിലെ ശക്തയായ മത്സരാര്‍ഥിയായിരുന്നു ഡിംപല്‍ ഭാല്‍. തുടക്കം മുതല്‍ താരത്തിന് വലിയ ജനപ്രീതിയാണ് ലഭിച്ചിരുന്നത്. ക്യാന്‍സര്‍ രോഗത്തെ അതിജീവിച്ച ഡിംപല്‍ പെണ്‍കുട്ടികള്‍ അടക്കം എല്ലാവര്‍ക്കും വലിയൊരു മാതൃകയുമായിട്ടാണ് വീടിനുള്ളിലേക്ക് എത്തുന്നത്. ടൈറ്റില്‍ വിന്നര്‍ സാധ്യത ഏറെ ഉണ്ടായിരുന്നെങ്കിലും അപ്രതീക്ഷിതമായുണ്ടായ പപ്പയുടെ വേര്‍പാട് താരത്തെ തളര്‍ത്തി. സഹമത്സരാര്‍ഥികളും പ്രേക്ഷകരുമെല്ലാം ഡിംപലിന്റെ വേദനയില്‍ പങ്കുചേര്‍ന്നിരുന്നു. പപ്പയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് വേണ്ടി പുറത്തിറങ്ങിയ ഡിംപല്‍ തിരിച്ച് ഷോ യിലേക്ക് തന്നെ എത്തിയിരുന്നു.
തിരിച്ച് വരാന്‍ സാധ്യതയില്ലെന്ന് അവതാരകനായ മോഹന്‍ലാല്‍ തന്നെ അറിയിച്ചെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ ഡിംപല്‍ തിരിച്ചെത്തി. വിജയസാധ്യത ഏറെ ഉണ്ടായിരുന്നെങ്കിലും വോട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മൂന്നാം സ്ഥാനത്തേയ്ക്ക് എത്തപ്പെട്ടു. ഗ്രാന്‍ഡ് ഫിനാലെയില്‍ ഡിംപല്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു. എന്നാല്‍ ഇതിനിടയിലാണ് താരത്തിന് ഷൂട്ടിനിടെ അപകടം സഭവിച്ചുവെന്ന വാർത്തകള്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അടുത്തിടെ പുറത്ത് വിട്ടത്.
ഒരു തോണി യാത്രക്കിടയിൽ കായലിലേക്ക് വീഴുന്ന തരത്തിലുള്ള ഡിംപലിന്റെ ഒരു വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. 'തോണിയിൽ സഞ്ചരിക്കുമ്പോൾ കായലിലേക്ക് മറിഞ്ഞ് വീണ് ഡിംപലിന് പരിക്ക്' എന്നരീതിയിലായിരുന്നു ഈ സംഭവം പ്രചരിച്ചത്. ഇതോടെ നിരവധി ആരാധകരും ഇതേക്കുറിച്ച് അന്വേഷിച്ച് മുന്നോട്ട് വന്നു.
എന്തെങ്കിലും അപകടം സംഭവിച്ചതാണോ അതോ ഷൂട്ടിങ്ങിങിനിടെ വെള്ളത്തിലേക്ക് വീണതാണോയെന്നായിരുന്നു പലരുടേയും ചോദ്യം. തോണിയിലുണ്ടായിരുന്നു ആളുകള്‍ ടിംപലിന്റെ കൈപിടിച്ച് നില്‍ക്കുന്നതും വീഡിയോയില്‍ വ്യക്തമായിരുന്നു. എന്നാല്‍ ഈ സംഭവമായി ബന്ധപ്പെട്ട യാഥാർത്ഥ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. പ്രചരിച്ചത് പോലെ ഇത് ഷൂട്ടിനിടെ ഉണ്ടായ അപകടമോ വീഴ്ചയോ ഒന്നും അല്ല. ഒരു യൂട്യൂബ് ചാനല്‍ പരിപാടിക്കിടെ താരം അറിഞ്ഞു കൊണ്ട് തന്നെ വെള്ളത്തിലേക്ക് ഇറങ്ങുകയായിരുന്നു.
ഇത് സംബന്ധിച്ച മുഴുവന്‍ ദൃശ്യങ്ങളും ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. വെള്ളത്തിലേക്ക് ഇറങ്ങിപ്പോയ താരം ആദ്യം ആശ്ചര്യപ്പെട്ടുപോയി എന്നുള്ളത് മാത്രമാണ് സത്യം. ഈ സമയത്തിന്റെ താരത്തിന്റെ പ്രതികരണവും വെള്ളത്തിലേക്ക് ഇറങ്ങുന്നതുമാണ് അപകടം എന്ന നിലയില്‍ പ്രചരിച്ചത്.
തോണിയില്‍ നിന്നും കായലിലേക്ക് ഇറങ്ങുന്ന താരം ആദ്യ സമയങ്ങളിലെ അമ്പരപ്പിന് ശേഷം മറ്റുള്ളവരുമായി കക്ക വാരുന്നതും ശേഷം അത് കരയില്‍ കൊണ്ടുവന്ന് പാചകം ചെയ്ത് കഴിക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്. ഒരു യൂട്യൂബ് ചാനലാണ് ഡിംപലിനെ കായലില്‍ കക്കവാരനായി ഇറക്കിയത്. കക്കയിറച്ചിയും കപ്പയും മീന്‍കറിയും കഴിക്കുന്ന താരം ഇന്നത്തെ ദിവസം ഞാന്‍ എല്ലാം മറന്ന അവസ്ഥയിലാണെന്നാണ് അഭിപ്രായപ്പെടുന്നത്.
ഒരു ഡ്രസ് മാറുന്നത് പോലെ വേഗത്തിലാണ് കായലില്‍ പോയി കക്കവാരി വന്ന് വൃത്തിയാക്കി ഭക്ഷണമുണ്ടാക്കിയത്. എനിക്കിനി വേറെ ഒന്നും നടന്നില്ലെങ്കിലും ഞാന്‍ കക്കവാരാനായി വന്നോളുമെന്നും തമാശയായി ഡിംപല്‍ പറയുന്നു.
https://www.facebook.com/Malayalivartha