Widgets Magazine
07
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് വഴയിലയിൽ കെഎസ്ആർടിസി ബസിന്‍റെ അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം...


ശബരിമല സ്വർണക്കൊള്ളക്കേസിലെ ഏഴാം പ്രതിയായ മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ.... ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം നാലായി


ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്തം: എന്നിട്ടും അത് സ്വന്തം രാജ്യത്തും നടത്തണമെന്ന് ആഗ്രഹിക്കുന്നത് രാജ്യദ്രോഹം- സന്ദീപ് വാചസ്പതി...


സ്വര്‍ണപ്പാളി വിവാദമടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിൽ പി എസ് പ്രശാന്ത് അടക്കമുള്ള നിലവിലെ ഭരണസമിതിക്ക് തുടര്‍ഭരണം നല്‍കേണ്ടതില്ല എന്ന് തീരുമാനം: ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റും: മുൻ എംപി എ സമ്പത്തിനെ പരിഗണിക്കുന്നതായി സൂചന...


അയ്യപ്പന്റെ സ്വർണം അന്താരാഷ്ട്ര മാർക്കറ്റിലോ? ദേവസ്വം ബോർഡിനും കലാകള്ളക്കടത്തുകാർക്കും തമ്മിൽ ബന്ധമെന്ന് സൂചന: ഉണ്ണി കൃഷ്ണൻ പോറ്റിയുടേത്, വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കൾ കൊള്ളയടിച്ച് കടത്തുന്നതിൽ കുപ്രസിദ്ധനായ സുഭാഷ് കപൂറിന്റെ രീതികൾക്ക് സമാനമായ നടപടികൾ...

യാദൃശ്ചികമായി കണ്ട ഉണ്ണി മുകുന്ദന്റെ വീഡിയോ തന്റെ ജീവിതം മാറ്റിമറിച്ചു: വൈറലായി യുവതിയുടെ പോസ്റ്റ്

07 FEBRUARY 2023 03:00 PM IST
മലയാളി വാര്‍ത്ത

ജീവിതത്തിൽ യാതൊരു ലക്ഷ്യവുമില്ലാതിരുന്ന തന്റെ ജീവിതം മാറ്റിമറിച്ചത് ഉണ്ണി മുകുന്ദന്റെ അഭിമുകുന്ദമാണെന്ന് വെളിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റുമായി യുവതി. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ..... This is the Perfect time to Pay My Gratitude to Unni Mukundan Unni Mukundan

ഉണ്ണി മുകുന്ദൻ വലിയ വിജയങ്ങൾ ആഘോഷിക്കുന്ന തിരക്കിലാണ്. ഞാനും അത് ആഘോഷിക്കുന്നു. പലരും വന്നു എന്നോട് ചോദിക്കുന്നു. "എന്തിന്...!" കുറച്ചു കാലങ്ങളായി എനിക്ക് ചുറ്റിനുമുള്ളവർ തമാശയായി 'വട്ടാണല്ലേ' എന്ന് ചോദിക്കുന്നു. 'എന്ന് മുതലാ ചാണകത്തിൽ വീണത്. നീയും സംഘിയായോ.. അവന്റെ മൂട് താങ്ങിക്കോ... അവൻ നിന്നെയും സംഘിയാക്കും'.. എന്നിങ്ങനെയുള്ള അടച്ചാക്ഷേപങ്ങൾ കേൾക്കുന്നു. അതിനുള്ള മറുപടിയാണ് ഈ വരികൾ.

എന്നു മുതലാണ് ഉണ്ണി മുകുന്ദന്റെ സന്തോഷങ്ങൾ എന്നെ കൂടി സന്തോഷിപ്പിക്കാൻ ആരംഭിച്ചത്. എന്ന് മുതലാണ് ഉണ്ണി മുകുന്ദന്റെ വിജയങ്ങൾ എന്റെ കൂടി വിജയങ്ങളായത്. ഉണ്ണി മുകുന്ദൻ എനിക്കൊരു നടൻ മാത്രമായിരുന്നു കുറച്ചു വർഷങ്ങൾക്കു മുൻപ് വരെ. ഒരു സാധാരണ സിനിമാസ്വാദക ഒരു നടനെ ഇഷ്ട്ടപ്പെടുന്ന അത്രയും ഇഷ്ടം മാത്രം.


2017ലാണ് വാപ്പച്ചി പോകുന്നത്. ഇന്നലെ വരെ സ്നേഹത്തണലായി എല്ലാമെല്ലാമായിരുന്ന ഒരാൾ.. ഇന്ന് മുതൽ അങ്ങനെയൊരാൾ ഇനിയില്ല എന്ന് വരുകിൽ.. ആ തിരിച്ചറിവ് ഒരു മരവിപ്പാണ് ഉണ്ടാക്കിയത്. ഒപ്പം ചേർത്ത് നിർത്തിയിരുന്ന പ്രിയപെട്ടവരുടെ വിയോഗം ഒരു മനുഷ്യനെ എത്രമേൽ ആഴത്തിൽ മുറിപ്പെടുത്തുമെന്നു തിരിച്ചറിഞ്ഞ നാളുകളായിരുന്നു അത്. ആ ഉണങ്ങാത്ത മുറിവിന്റെ നീറ്റൽ ജീവിതത്തെയാകെ പിടിച്ചുലച്ചിരുന്നു.

 

ആ മന്ദതയിൽ ജീവിതം മുന്നോട്ടു ഒഴുകവേ ഒരിക്കൽ 2018ലാണെന്നു തോന്നുന്നു. ഒരോണക്കാലത്തു വളരെ യാദൃശ്ചികമായി യൂട്യൂബിൽ ഒരു വീഡിയോ കാണാനിടയായി. സജഷൻ വീഡിയോയുടെ കൂട്ടത്തിൽ വന്ന ഒരു വീഡിയോ. വെറുതെ ഇരിക്കാൻ ഒരുപാടു സമയം ഉള്ളത് കൊണ്ട് കണ്ടതാണ്. ഉണ്ണി മുകുന്ദന്റെ ഒരു ഇന്റർവ്യൂ. ആ വർഷം വിഷുവിനു ആണ് അത് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. അഭിമുഖത്തിൽ ഉണ്ണിയോട് വിഷു ഓർമകളെക്കുറിച്ചു അവതാരകൻ ചോദിക്കുന്നുണ്ട്.


വളരെ രസകരമായ ഒരു ഇന്റർവ്യൂ. ഉണ്ണി മുകുന്ദൻ അദ്ദേഹത്തിന് 30 വയസായതിനെക്കുറിച്ചും മുടി നരച്ചതിനെ കുറിച്ചും കുട്ടികൾ വന്നു അങ്കിൾ എന്ന് വിളിക്കുന്നതിനെക്കുറിച്ചുമെല്ലാം വളരെ നർമ്മത്തോടെ സംസാരിക്കുന്നുണ്ട്. അതിലങ്ങനെ മുഴുകിയിരിക്കുമ്പോളാണ് ആ ചോദ്യം വരുന്നത്. ഉണ്ണി മുകുന്ദന്റെ സ്വപ്നങ്ങളെ കുറിച്ച്. എന്റെ ജീവിതം മാറ്റിയ ഉത്തരമായിരുന്നു അതിന്റെ മറുപടി.


ഉണ്ണി അദ്ദേഹത്തിന്റെ സ്വപ്നങ്ങളെക്കുറിച്ചു പറയാൻ ആരംഭിച്ചു. അദ്ദേഹത്തിനൊരു വലിയ സ്വപ്നമുണ്ടെന്നും ഹിന്ദി സിനിമയിൽ അഭിനയിക്കണമെന്നും അതാണ് ലക്ഷ്യമെന്നും. അതിനൊരു purpose ഉണ്ട്. അദ്ദേഹം പഠിച്ചിരുന്ന സ്കൂളിന് എതിർവശമുള്ള അനുപം തിയേറ്ററിൽ അദ്ദേഹത്തിന്റെ ഒരു സിനിമ റിലീസ് ആകണം. അവിടെ ഉണ്ണിയുടെ ഒരു വലിയ കട്ട് ഔട്ട് വരണം. ഇതാണ് സ്വപ്നം. അത് കഴിഞ്ഞു അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു. "ഇത് കേൾക്കുമ്പോൾ ചിലരെങ്കിലും പറയും അതിമോഹമല്ലേ.

ഞാൻ പറയുന്നു അതിമോഹം ആവാം. ജീവിതത്തിൽ ഒരു സ്വപ്നവും ഇല്ലാത്തതാണ് disaster." ഇതായിരുന്നു വാക്കുകൾ. ഇത് കേട്ടതും ഒരു നിമിഷം ഞാൻ stuck ആയി. എന്താണ് പറഞ്ഞത് എന്ന് ഞാൻ വീണ്ടും വീണ്ടും കേട്ടപ്പോൾ എനിക്ക് മുഖത്തടി കിട്ടുന്നത് പോലെ തോന്നി. അതെന്നെ അലോസരപ്പെടുത്തി. ഉണ്ണി പറയുന്നത് എന്നെയല്ലേ ഞാൻ തിരിച്ചറിയുകയായിരുന്നു. ഞാൻ എന്നെ തന്നെ തിരിച്ചറിഞ്ഞ നിമിഷം.

ഞാൻ എന്നെ കുറിച്ച് ഓർക്കാൻ ആരംഭിച്ച നിമിഷം. ഞാൻ എന്നിലേക്ക്‌ തന്നെ നോക്കാൻ ആരംഭിച്ച നിമിഷം. ആ യാഥാർഥ്യം ഞാൻ തിരിച്ചറിഞ്ഞു. 'ഞാൻ ജീവിതത്തിൽ ഒരു സ്വപ്നവും ഇല്ലാത്ത ആളാണ്. ലക്ഷ്യങ്ങൾ ഇല്ല.' ആ തിരിച്ചറിവ് എനിക്ക് ഉൾകൊള്ളാൻ കഴിഞ്ഞില്ല. ഒരു നിമിഷം ഉണ്ണി മുകുന്ദനോട് ദേഷ്യമാണ് തോന്നിയത്. ഇത്ര കടുത്ത വാക്കുകൾ വേണ്ടിയിരുന്നില്ല എന്ന് തോന്നി.


പല പ്രാവശ്യം ഞാൻ ആ ഭാഗം കണ്ടു. ഞാൻ യാഥാർഥ്യം ഉൾക്കൊണ്ടു. അഥവാ എന്നെത്തന്നെ ഉൾക്കൊണ്ടു. ഞാൻ ജീവിതത്തിൽ ഒരു സ്വപ്നവും ഇല്ലാത്ത ആൾ ആണ്. പ്രത്യേകിച്ച് ഒരു നേട്ടവും ഇല്ല. എന്റെ ഇരു കൈകളും ശൂന്യമായിരുന്നു. പക്ഷെ ആ തിരിച്ചറിവ് ഇല്ലാതിരുന്നതു കൊണ്ട് (വാപ്പച്ചിയെ നഷ്ട്ടപ്പെട്ടതൊഴിച്ചു) മറ്റു ദുഃഖങ്ങൾ ഇല്ലായിരുന്നു. നാളെയെക്കുറിച്ചു വ്യാകുലതകൾ ഇല്ലായിരുന്നു. ആ നിമിഷം മുതൽ എന്റെ കണ്ണുകൾ തുറന്നു.


ഉണ്ണി മുകുന്ദന്റെ വാക്കുകൾ കണ്ണുകൾ തുറപ്പിച്ചു. ഞാൻ എന്നെ നോക്കി ചിരിക്കാൻ പഠിച്ചു. ഞാൻ എന്നിലേക്ക്‌ നോക്കാൻ പഠിച്ചു. അതൊരു യാത്രയുടെ ആദ്യ ചുവടുവയ്പ്പ് ആയിരുന്നു. എന്നിലേക്കുള്ള യാത്ര. ആദ്യം ചെയ്തത് എന്റെ മുടി മുഴുവൻ വെട്ടി കളഞ്ഞു. (മുൻപും സങ്കടം വരുമ്പോൾ ഞാൻ മുടി മുറിക്കും. ഇതിലൂടെ എന്റെ നെഗറ്റീവുകൾ പുറത്തേക്കു പോകുന്നു എന്ന് കരുതും.അതോടെ പ്രശ്നങ്ങൾ തീരില്ലെങ്കിലും അത് എന്നെ ബാധിക്കാതെ ആകുമായിരുന്നു. എന്റെ സ്വന്തം ടെക്‌നിക്) അതിലൂടെ എന്റെ ഉള്ളിലെ തിരിച്ചറിയപ്പെടാതെ പോയ എല്ലാ നെഗറ്റീവുകളും പോയി എന്ന് വിശ്വസിച്ചു. അപ്പോഴും എന്ത് ചെയ്യണം എവിടെ തുടങ്ങണം എന്ന് എനിക്കറിയില്ലായിരുന്നു.

 

ഉണ്ണി മുകുന്ദന് ഒരു കത്ത് എഴുതിയാലോ എന്ന് വിചാരിച്ചു. അത് ചെയ്തില്ല. പിന്നീടങ്ങോട്ട് ഉണ്ണി മുകുന്ദന്റെ ഇന്റർവ്യൂ മാരത്തോൺ ആയി കാണുന്നതായിരുന്നു പ്രധാന വിനോദം. വെറുതെ കണ്ടു തീർക്കലല്ല. അതിൽ നിന്നും എനിക്കാവശ്യമുള്ളതൊക്കെ എടുക്കാൻ ആരംഭിച്ചു. ആദ്യം ഒരു സ്വപ്നം വേണം. എന്താണ് എനിക്ക് വേണ്ടത് എന്ന് അറിയില്ലായിരുന്നു. ഒരു ശരാശരി മലയാളി എന്ന നിലയിൽ എന്റെ സ്വപ്നം ഒരു ഗവണ്മെന്റ് ജോലിയായിരുന്നു. അതായിരുന്നു ലക്‌ഷ്യം. ഇനി അതിനൊരു purpose വേണം. അതും കണ്ടു പിടിച്ചു.

ഒരു നിശ്ചിത തുക ശമ്പളവും 9-5 ഡ്യൂട്ടിയും. (ചാനൽ ജോലി ഇഷ്ട്ടപ്പെട്ടിരുന്നെങ്കിലും ഷിഫ്റ്റിൽ ജോലി ചെയ്തു മടുത്തിരുന്നു.) അങ്ങനെ രാവ് പകലാക്കി ഞാൻ psc പഠനം ആരംഭിച്ചു. അടുത്തവർഷം ഒരു റാങ്ക് ലിസ്റ്റിൽ കയറി കൂടി. ആയിടയ്ക്ക് ഒരു സുഹൃത്ത് വഴി ഒരു പ്രൈവറ്റ് കമ്പനിയിൽ ഇതേ digital ലൈബ്രേറിയൻ പോസ്റ്റിൽ ജോലിക്കു ഓഫർ വന്നു. ഞാൻ purpose ആയി കണക്കു കൂട്ടിയ അതെ നിശ്ചിത തുക സാലറിയു൦ 9-5 ജോലിയും. അങ്ങനെ ആദ്യമായി ഞാൻ വിചാരിച്ച, ലക്‌ഷ്യം വച്ച കാര്യം സംഭവിച്ചു. അത് എനിക്ക് നൽകിയ ആത്മവിശ്വാസം ചെറുതല്ല. അപ്പോഴും ഉണ്ണി മുകുന്ദന് ഒരു കത്ത് എഴുതിയാലോ എന്ന് കരുതി. മേൽവിലാസം അറിയാത്തതു കൊണ്ട് ചെയ്തില്ല.


ഇതിനിടയിൽ ഉണ്ണിയുടെ ഇന്റർവ്യൂ കാണുന്നത് its part of the game ആയി മാറി കഴിഞ്ഞിരുന്നു. ഉണ്ണിയിലൂടെ ആദ്യം പഠിച്ചത് സ്വപ്നം കാണാൻ ആണെങ്കിൽ രണ്ടാമത് പഠിച്ചത് എന്നെ തന്നെ സ്നേഹിക്കാനാണ്. നമ്മളാണ് നമ്മളെ ഏറ്റവും നന്നായി സ്നേഹിക്കേണ്ടതെന്നു ഉണ്ണി പറഞ്ഞ് തന്നു. അങ്ങനെ ഞാൻ എന്നെ സ്നേഹിക്കാൻ ആരംഭിച്ചു.


'എനിക്ക് ഈ ലോകത്ത്‌ ഏറ്റവും ഇഷ്ട്ടം ഷാമിലയെ ആണ്' എന്ന് പറയുന്ന ഒരാൾ പോലും എന്റെ ജീവിതത്തിൽ ഇല്ലല്ലോ എന്ന് ഞാൻ പലപ്പോഴും വിഷമിച്ചിരുന്നു. എന്നിലേക്ക്‌ ഞാൻ നോക്കിയപ്പോൾ മനസിലായത് ഞാൻ പോലും എന്നെ സ്നേഹിക്കുന്നുണ്ടായിരുന്നില്ല. പിന്നെ എങ്ങനെയാണ് മറ്റുള്ളവർ എന്നെ സ്നേഹിക്കുക. അതോടെ അത്തരം പരിഭവങ്ങൾ എല്ലാം മാറി. ഇന്ന് ഞാൻ ഈ ലോകത്ത്‌ ഏറ്റവും അധികം സ്നേഹിക്കുന്നത് എന്നെത്തന്നെയാണ് എന്ന് എനിക്ക് ഉറക്കെ പറയാൻ കഴിയും.
60 kg ideal weight ആവശ്യമുള്ള ഞാൻ 68 കിലോയിൽ നിന്ന് 58 കിലോയിലേക്കു മാറി.
അതിനു ശേഷമാണ് ഉണ്ണിയുടെ മറ്റൊരു ഇന്റർവ്യൂ കാണാൻ ഇടയായത്. The real game changer. അതിൽ ഉണ്ണി പറയുന്നത് "നമ്മൾ നമ്മളെ എപ്പോഴും അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കണം. 10,000 രൂപ വിലയുള്ള മൊബൈൽ ഫോൺ വരെ 3 മാസം കൂടുമ്പോൾ അപ്ഡേറ്റ് ആക്കും. അപ്പോൾ ഇത്രയും വിലയുള്ള നമ്മളെ നമ്മൾ അപ്ഡേറ്റ് ചെയ്യണം" അത് എന്റെ ഹൃദയത്തോട് ചേർത്ത് വച്ചിരിക്കുന്നു. "Yes", ഞാൻ എന്നെ അപ്ഡേറ്റ് ആക്കാൻ തീരുമാനിച്ചു.


ഉണ്ണി പറയുന്നത് ഒരു ദിവസം 1% എങ്കിലും അപ്ഡേറ്റ് ആക്കുക എന്നാണ്. എന്റെ ജീവിതത്തിന്റെ സമസ്ത മേഖലയിലും അപ്ഡേറ്റ് ചെയ്യാൻ ആരംഭിച്ചു. Physically, Mentally and Spiritually. physical ഡെവലപ്മെന്റിന്റെ ഭാഗമായാണ് ബുള്ളെറ്റ് ഓടിക്കാൻ പഠിക്കാൻ തീരുമാനിച്ചത്. എനിക്ക് ടു വീലർ മാത്രമേ ഓടിക്കാൻ അറിയുമായിരുന്നുള്ളു. എന്റെ അടുത്ത സുഹൃത്തിനോട് ബുള്ളറ്റ് പഠിപ്പിക്കാമോ എന്ന് ചോദിച്ചപ്പോൾ അവനാണ് കാർ പഠിക്കാൻ പറഞ്ഞത്. ഗിയർ ഉപയോഗിക്കാൻ പഠിച്ചാൽ പിന്നെ ബൈക്ക് എളുപ്പമാകും എന്ന്. അങ്ങനെ കാർ പഠിക്കാൻ പോയി. കാറിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് മാറിയപ്പോൾ അത് എന്റെ ലോകം തന്നെ മാറ്റി. ഇന്ന് ജീവിതത്തിൽ ഒരു വലിയ സ്വപ്നമുള്ള ആളാണ് ഞാനും. A Big Dream.


എനിക്ക് ഉയരം വളരെ പേടിയായിരുന്നു. വെള്ളം ഭയങ്കര പേടിയായിരുന്നു. ധൈര്യം എന്നാൽ ഭയം ഇല്ല എന്നല്ല ഭയത്തിനു മുകളിൽ മറ്റെന്തോ ഉണ്ട് എന്നുള്ള തിരിച്ചറിവ് എന്നെ പേടിയുള്ള കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിച്ചു. ഞാൻ നീന്തൽ പഠിക്കാൻ പോയി. ഭയത്തോടെ. ആദ്യത്തെ ദിവസം വെള്ളത്തിൽ ഇറങ്ങി. പേടിയോടെ. മസിൽ ക്ഷീണിക്കുന്നത് വെള്ളത്തിൽ അറിയില്ല. ഒന്നര മണിക്കൂർ വെള്ളത്തിൽ കിടന്നു. ഭയന്നു തന്നെ. തിരിച്ചു കയറിയപ്പോൾ സ്പോട്ടിൽ ബോധം പോയി. എന്റെ സിസ്റ്റർ പൊക്കിയെടുത്തു ഹോസ്പിറ്റലിൽ കൊണ്ട് പോയി. പക്ഷെ വിട്ടു കൊടുത്തില്ല. അവൾ ഫ്രീ ആയ ദിവസങ്ങളിൽ മാത്രം നീന്തൽ പരിശീലനം. തിരിച്ചു കയറുമ്പോൾ ട്രെയ്നർ മാഡം സഹപ്രവർത്തകയോട് പറയുന്നത് കേൾക്കാം.

വെള്ളത്തിന്റെ അളവ് കുറഞ്ഞിട്ടുണ്ട് എന്ന്. അത് മുഴുവൻ എന്റെ വയറ്റിൽ ഉണ്ട്. വെള്ളം കുടിച്ചു കുടിച്ചു ഞാൻ നീന്താൻ പഠിച്ചു. കഴിഞ്ഞ മാസം പുന്നമട house boatൽ യാത്ര പോയി. അതിൽ നിന്നും adventure speed boat drive ഉണ്ടായിരുന്നു. ഞാൻ കയറി. ഏറ്റവും പിന്നിലെ സീറ്റിൽ വെള്ളത്തിൽ ചേർന്നു കിടന്നു ആയിരുന്നു ride. ആ വെള്ളം എന്നെ ഭയപ്പെടുത്തിയില്ല. ഞാൻ എന്നെത്തന്നെ ജയിച്ച നിമിഷമായിരുന്നു അത്. കണ്ണെത്താ ദൂരത്തെ പുന്നമട കായലിനു നടുവിൽ വെള്ളത്തെ നോക്കി ആകാശത്തെ നോക്കി ഞാൻ ഉണ്ണി മുകുന്ദന് നന്ദി പറഞ്ഞു.


ഇതിനിടയിൽ 2012ൽ പഠിച്ച യോഗ ഞാൻ പൊടിതട്ടി എടുത്തു. എന്നോ മതിയാക്കിയ മെഡിറ്റേഷൻ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. പുസ്തക വായന പുനഃരാരംഭിച്ചു. യോഗയും മെഡിറ്റേഷനും ചെയ്യുന്നതിൽ നിന്ന് പതുക്കെ പതുക്കെ സദ്ഗുരുവിന്റെ ഇഷ യോഗയിലേക്കു എത്തപ്പെട്ടു. അവിടെ നിന്നും ശാംഭവി മഹാമുദ്ര എന്ന ദീക്ഷ ക്രിയ പഠിച്ചു. അത് എന്റെ spiritual life ഏറെ ദൂരം മുന്നോട്ടു പോകാൻ സഹായകമായി. അതിലൂടെ നേടിയ അറിവ്. അനുഭവങ്ങൾ വിവരണാതീതം. എന്നെത്തന്നെ അത്ഭുതപെടുത്തിയ ഞാൻ. Thank you ഉണ്ണി മുകുന്ദൻ. ആ യാത്ര എത്തി നിൽക്കുന്നത്. ഒരു sathvik lifeൽ ആണ്.


നോൺ വെജ് ഒഴിവാക്കി, ഡയറി പ്രോഡക്ട് ഒഴിവാക്കി, പഞ്ചസാര പൂർണമായും ഒഴിവാക്കി, ജങ്ക് ഫുഡ്സ് ഒഴിവാക്കി. Only living food.രാവിലെ 9 മണിക് ശേഷം ഉറക്കം ഉണർന്നിരുന്ന എന്റെ പുലരികൾ. ഇന്ന് രാവിലെ 5 മണിക്ക് മുൻപ് ആരംഭിക്കുന്നു. യോഗ, മെഡിറ്റേഷൻ, Excercise, വായന, ഇഷ ക്രിയ, ചക്ര healing, Aura healing എന്നിങ്ങനെ പോകുന്നു. എന്നിലെ ഏറ്റവും മികച്ച എന്നെ തന്നെ നൽകാൻ ഓരോ നിമിഷവും ഞാൻ aware ആയി ഇരിക്കുന്നു. രാത്രി കിടക്കുന്നതിനു മുൻപ് ഗ്രേറ്റിറ്റ്യൂഡ് ജേർണൽ എഴുതും. എല്ലാ ദിവസവും ഉണ്ണി മുകുന്ദന് നന്ദി പറയാറുണ്ട്. അതാതു ദിവസം അന്ന് സഹായിച്ച ഓരോരുത്തർക്കും ലഭിച്ച ഭക്ഷണങ്ങൾക്കും എല്ലാം നന്ദി പറയുന്നു.

എല്ലാ ദിവസവും രാവിലെ ഉണരുമ്പോൾ കണ്ണ് തുറക്കുമ്പോൾ തന്നെ Thank you യൂണിവേഴ്‌സ്, Thank you Myself, Thank you ഉണ്ണി മുകുന്ദൻ എന്ന് പറഞ്ഞു ആരംഭിക്കുന്നു. ഉണ്ണി പറഞ്ഞത് ഒരു ദിവസം 1% എങ്കിലും അപ്ഡേറ്റ് ആക്കുക എന്നാണ്. ഞാൻ എന്നോട് കുറച്ചു കൂടി ദയ കാണിച്ചു. ഒരു ദിവസം .1% എങ്കിലും അപ്ഡേറ്റ് ആക്കാൻ ആണ് ഞാൻ ശ്രമിക്കുന്നത്. എല്ലാ ദിവസവും കിടക്കുന്നതിനു മുൻപ് ഞാൻ ശ്രദ്ധിക്കും ഇന്ന് രാവിലെ ഉണർന്ന എന്നിൽ നിന്ന് ഒരു പുതിയ വാക്കെങ്കിലും പഠിച്ച് ഞാൻ എന്നെ അപ്ഡേറ്റ് ചെയ്തോ എന്ന്.


ഞാൻ സോഷ്യൽ മീഡിയയിൽ അത്ര ആക്റ്റീവ് അല്ല. 2021ൽ ഉണ്ണിയുടെ ഒരു അഭിമുഖം കണ്ടപ്പോൾ ആണ് അറിയുന്നത് ഉണ്ണി ഏറ്റവും ആക്റ്റീവ് ആയിരിക്കുന്നത് ഇൻസ്റ്റാഗ്രാമിൽ ആണെന്ന്. അങ്ങനെ ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഞാൻ ആരംഭിച്ചു. അതും ഉണ്ണിയുടെ അപ്‌ഡേഷൻ എളുപ്പം കിട്ടാൻ വേണ്ടി. ഇന്ന് പഴയ പോലെ ഉണ്ണിയുടെ ഇന്റർവ്യൂ ഞാൻ കാണുന്നില്ല. എന്തെന്നാൽ ഞാൻ തിരക്കിലാണ്. ഓരോ നിമിഷവും എന്നെ അപ്ഡേറ്റ് ചെയ്യാനുള്ള തിരക്ക്. ഓരോ നിമിഷവും എന്നെ ഏറ്റവും മികച്ച ഞാൻ ആയി വയ്ക്കാനുള്ള തിരക്ക്. ഓരോ നിമിഷവും എനിക്ക് ഞാൻ ഏറ്റവും നല്ല moment കൊടുക്കണം എന്നുള്ള തിരക്ക്. എന്നാലും ഇൻസ്റ്റാഗ്രാമിൽ എല്ലാ ദിവസവും ഉണ്ണിയുടെ പേജിൽ കയറി നോക്കും. എന്നെ മികച്ചതാക്കാനുള്ള എന്ത് മാജിക് ആണ് ഉണ്ണി കരുതിവച്ചിരിക്കുന്നത് എന്ന് അറിയാൻ.

ഇതുമാത്രമല്ല എന്നെ സന്തോഷിപ്പിക്കുന്ന ഒരുപിടി കുഞ്ഞു കുഞ്ഞു കാര്യങ്ങളും ഉണ്ട്. ഞാൻ തിരിച്ചറിയുന്നുണ്ട്. ജീവിതത്തിന്റെ മനോഹാരിത ചെറിയ കാര്യങ്ങളിലാണ് എന്ന്. ഇതൊക്കെ എന്നെങ്കിലും ഉണ്ണി മുകുന്ദനെ കാണാൻ കിട്ടിയാൽ പറയണം എന്നുണ്ട്. ഇല്ലെങ്കിലും എനിക്ക് പരിഭവമില്ല. ഈ കഥ എന്നെ അത്ഭുതപ്പെടുത്തുന്നത് പോലെ ഉണ്ണിയെ അത്ഭുതപെടുത്തണമെന്നില്ല. ഇതുപോലെ എത്രപേർ അവരെ inspire ചെയ്ത പ്രിയപ്പെട്ട ഉണ്ണിയോട് കഥകൾ പറയുന്നുണ്ടാവും. നൂറു കണക്കിന് കഥകൾ ഉണ്ണി കേട്ടിട്ടുണ്ടാകാം. ഇങ്ങനെയാണ് ഉണ്ണിയുടെ സന്തോഷങ്ങൾ എന്നെ സന്തോഷിപ്പിക്കാൻ ആരംഭിച്ചത്. ഇങ്ങനെയാണ് ഉണ്ണിയുടെ വിജയങ്ങൾ എന്റെ കൂടി വിജയങ്ങൾ ആകുന്നത്. നന്ദി ഉണ്ണി... സ്വപ്‌നങ്ങൾ ഇത്രമേൽ മധുരമാണ് എന്ന് എനിക്ക് മനസിലാക്കി തന്നതിന്... നന്ദി ഉണ്ണി... എന്നിലെ മികച്ച എന്നെ കണ്ടെത്താൻ സഹായിച്ചതിന്... നന്ദി ഉണ്ണി... ജീവിതം ഇത്രമേൽ മനോഹരമാണെന്ന് എന്നെ പഠിപ്പിച്ചതിന്... സ്നേഹത്തോടെ ഷാമില

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടതുസര്‍ക്കാരിന്റെ പിടിപ്പുകേടിന്റെ ഏറ്റവും ഒടുവിലത്തെ ഇര; സര്‍ക്കാര്‍ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് മരണമൊഴി വരെ നല്‍കേണ്ട ദയനീയാവസ്ഥ; കേരളത്തിന്റെ ആരോഗ്യരംഗം കൂപ്പുകുത്തിയെന്ന് കെപിസിസി പ്രസിഡന്റ്  (2 hours ago)

ശബരിമലയുടെ സംരക്ഷണത്തിന് പ്രധാനമന്ത്രിയുടെ ഇടപെടൽ തേടി ബി ജെ പി; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഒപ്പുശേഖരണം  (2 hours ago)

മോദി സര്‍ക്കാരിന്റെ സബ്കാ സാത്ത് സബ്കാ വികാസ് സന്ദേശം എല്ലാ വിഭാഗം ജനങ്ങൾക്കും പകര്‍ന്നു നല്‍കും; ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വിശ്വാസം വളര്‍ത്തിയെടുക്കാന്‍ ബിജെപി; മുസ്ലീം ഔട്ട്‌റീച്ച് പ്രോഗ്രാം നടത്ത  (2 hours ago)

ആദ്യമായിട്ടാണ് ഞങ്ങൾ പിരിഞ്ഞ് നിൽക്കുന്നത്; ആദില പുറത്തായതിന് പിന്നാലെ ബി​ഗ് ബോസ് വീട്ടിൽ ആ രഹസ്യം പൊട്ടിച്ച് ദുഃഖത്തോടെ നൂറ  (2 hours ago)

അടിമാലിയിൽ ഉണ്ടായ മണ്ണിടിച്ചിൽ; വീട് പൂർണ്ണമായി നഷ്ടപ്പെട്ടവർക്കും ദുരിതാശ്വാസക്യാമ്പിൽ താമസിക്കുന്നവർക്കും സംസ്ഥാന നാഷണൽ സർവീസ് സ്കീം സമാശ്വാസമെത്തിച്ചെന്ന് മന്ത്രി ആർ ബിന്ദു  (3 hours ago)

അത്യാഹിത ഘട്ടങ്ങളിൽ രോഗികൾക്ക് ഉടനടി വിദഗ്ധ ചികിത്സ നൽകാൻ പുതിയ കാഷ്വാലിറ്റി വിഭാഗം; നേമം മണ്ഡലത്തിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി  (3 hours ago)

ദേശീയപാതയടക്കം റോഡുകളിൽ നിന്ന് കന്നുകാലികൾ, നായ്ക്കൾ എന്നിവയടക്കമുള്ള മൃഗങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണം; റോഡുകളിൽ നിന്നും പൊതുവിടങ്ങളിൽ നിന്നും തെരുവുനായ്ക്കളെ നീക്കണമെന്ന് സുപ്രീംകോടതി  (4 hours ago)

നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 hours ago)

ഐക്യകേരളത്തിൻ്റെ മുഖ്യമന്ത്രിയും നവോത്ഥാന നായകനുമായ ആർ. ശങ്കറിൻ്റെ പ്രതിമയോട് അനാദരവ്; കോർപറേഷനെ കൊണ്ടും അതിൻ്റെ ഭരണാധികാരികളെ കൊണ്ടും മറുപടി പറയിക്കുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല  (4 hours ago)

അഭ്യസ്തവിദ്യരായ സ്ത്രീകൾക്ക് പദ്ധതിയിലൂടെ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കാൻ കുടുംബശ്രീക്ക് കഴിഞ്ഞു; നവീന കൃഷി രീതികളിലേക്ക് കുടുംബശ്രീ ചുവടുറപ്പിക്കണമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ  (5 hours ago)

പാലക്കാട്ടു നിന്നു ഗൂഡല്ലൂരിലേക്ക് ബസ് സർവീസ് വേണമെന്ന യാത്രക്കാരുടെ തുടർച്ചയായ ആവശ്യം; ബസ് സർവീസിന്റെ ഫ്ലാഗ് ഓഫ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നിർവഹിച്ചു  (5 hours ago)

വോട്ട് ചോദിക്കാനെത്തിയപ്പോൾ കണ്ട 'ആ കാഴ്ച'..! ടാർപോളിൻ ഷീറ്റ് മറച്ച വീടുകളിൽ മനുഷ്യർ; എം എൽ എ കസേരയിൽ കയറി തിരിച്ചെത്തിവാഗ്ദാനം പാലിച്ച് രാഹുൽ..!!! ഏറെ ശ്രദ്ധ നേടി സ്മൈൽ ഭവന പദ്ധതി  (5 hours ago)

ദേഷ്യം വന്നത് കൊണ്ട് കൊന്നു; ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മൂമ്മയുടെ മൊഴിയിൽ ഞെട്ടി  (5 hours ago)

ഈ വർഷം ഇത് രണ്ടാം തവണ! രാമേശ്വരത്ത് ഓർ മത്സ്യം മുന്നറിയിപ്പ് നൽകി പേടിപ്പിച്ച്  (7 hours ago)

പ്രവാസി മലയാളി കുവൈത്തിൽ...  (8 hours ago)

Malayali Vartha Recommends