Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എനിക്ക് വേണ്ടി മാത്രമല്ല അച്ഛന് കൂടെ വേണ്ടിയാ നിന്നെ കല്യാണം കഴിച്ചത്; ഒരു ഭാര്യയ്ക്കും സഹിക്കാനാകാത്ത ആ കാഴ്ച നിതീഷിന്റെ ഫോണിൽ കണ്ട് വിപവഞ്ചിക ..!!! മറ്റൊരു പെണ്ണുമായി അവന്റെ പേക്കൂത്ത്; മദ്യപിച്ച് ലെക്ക് കെട്ടപ്പോൾ നടന്നത്..!!!


മരവിക്കുന്ന മനസുമായി... അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; എഞ്ചിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ചെയ്തത് അപകട കാരണം


അപകടത്തില്‍പെട്ട എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ വിമാനത്തിന്റെ വൈദ്യുതി സംവിധാനം നിലച്ചത് അപകടകാരണമെന്ന് എയര്‍ ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ട്


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തിനായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്

ചെവിയില്‍ ബിയര്‍ ഒഴിച്ചു! അവളുടെ മാനസികാവസ്ഥ ശരിയല്ല, ഫ്‌ളാറ്റില്‍ നിന്ന് രക്ഷപ്പെട്ടു; തെളിവുകൾ പുറത്ത് വിട്ട് നടി അനിഖയുടെ മുന്‍ കാമുകന്‍ അനൂപ് പിള്ള

22 MARCH 2023 11:07 PM IST
മലയാളി വാര്‍ത്ത

മുന്‍ കാമുകന്‍ അനൂപ് പിള്ള മാനസികമായും ശാരീരികമായും തന്നെ ഉപദ്രവിച്ചിരുന്നുവെന്ന് തമിഴ് നടി അനിഖ വിക്രമന്‍ അടുത്തിടെയായിരുന്നു തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയത്. സമൂഹമാധ്യമം വഴിയാണ് നടിആരോപണം ഉന്നയിച്ചത്. മര്‍ദനത്തില്‍ പരിക്കേറ്റതിന്റെ ചിത്രങ്ങളും അനിഖ പങ്കുവെച്ചിരുന്നു.

ഇയാളുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചുവെന്നും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും നടി വെളിപ്പെടുത്തി. അനൂപ് ഇപ്പോള്‍ ഒളിവിലാണെന്ന് പറഞ്ഞ നടി ഇയാളിപ്പോള്‍ യു.എസിലുണ്ടെന്ന സംശയവും പ്രകടിപ്പിച്ചു. തനിക്കും കുടുംബത്തിനും ഭീഷണി ഉണ്ടെന്നും അതിനാലാണ് വെളിപ്പെടുത്തലെന്നും അനിഖ വ്യക്തമാക്കി.


എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ സത്യാവസ്ഥ തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് അനൂപ് പിള്ള. അദേദഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്;

നടി അനിക്ക വിക്രമന്റെ പരാതിയുടെ സത്യാവസ്ഥ അറിയിക്കുന്നതിന്

മലയാള സിനിമാ നടി അനിക്കാ വിക്രമനെ (രൂപശ്രീ നായര്‍ എന്നാണ് ഔദ്യോഗിക പേര്) ശാരീരികമായി ഉപദ്രവിച്ചുവെന്ന വാര്‍ത്തയിലെ കുറ്റാരോപിതനായ അനൂപ് പിള്ള ഞാനാണ്. എനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ധാരാളം വ്യാജ ആരോപണങ്ങള്‍ നിരത്തിയാണ് ഞാന്‍ ശാരീരികമായി അവരെ ഉപദ്രവിച്ചുവെന്ന് പറഞ്ഞിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ തെറ്റായ ആരോപണങ്ങള്‍ എനിക്കെതിരെ പ്രചരിക്കുന്നതിനാല്‍ ഇതിലൊരു വ്യക്തമായ വിശദീകരണം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

അനിഖയും ഞാനും 2016 ലാണ് കണ്ടുമുട്ടുന്നത്. അന്ന് ഞങ്ങള്‍ വെറും സുഹൃത്തുക്കളായിരുന്നു. താമസിയാതെ അനിക്ക എന്റെ കാമുകിയായി. എനിക്ക് 45 വയസ്സുണ്ട്. വിവാഹിതനാണ്, ഒരു കുട്ടിയുണ്ട്. ഒരുപാട് യാത്ര ചെയ്യുന്ന ഒരു ബിസിനസുകാരനാണ് ഞാന്‍. മിക്ക സമയത്തും ഞാന്‍ ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ അനിക്കയെ പലതവണ കണ്ടിട്ടുണ്ട്.

ഞങ്ങള്‍ ഏകദേശം രണ്ട് വര്‍ഷത്തോളം ഡേറ്റിംഗ് നടത്തി. അതിനുശേഷം പലപ്പോഴും ഞങ്ങള്‍ ഒരുമിച്ചായിരുന്നു താമസം. എന്നാല്‍ അക്കാലങ്ങളിലെല്ലാം അവള്‍ക്ക് ഒന്നിലധികം ബന്ധങ്ങള്‍ ഉണ്ടായിരുന്നതായി ഞാന്‍ മനസിലാക്കി. എന്റെ അറിവനുസരിച്ച്, അവളുടെ അവസാന കാമുകന്‍ സിനിമാ മേഖലയില്‍ നിന്നുള്ള ഒരു ഛായാഗ്രായഹകനായിരുന്നു. എന്നാല്‍ ആ ബന്ധം ഏഴ് മാസം മുമ്പ് അവസാനിച്ചു.

ഞാന്‍ ഇന്ത്യയില്‍ ആയിരുന്നപ്പോഴെല്ലാം അവള്‍ എന്നോടൊപ്പം താമസിച്ചു, ഞങ്ങള്‍ ഒരുമിച്ചാണ് യാത്ര ചെയ്തിരുന്നത്. സിനിമയില്‍ വേഷങ്ങള്‍ ലഭിക്കാത്തതിനാല്‍, അവരുടെ ആവശ്യ പ്രകാരം ഞാന്‍ അനിഖക്കായി ഒരു ആല്‍ബം നിര്‍മ്മിച്ച് നല്‍കി. കന എന്ന പേരുള്ള തമിഴ് ആല്‍ബത്തിന്റെ ലിങ്ക് ഇതിനോടൊപ്പം ചേര്‍ക്കുന്നു.

പക്ഷേ, നിര്‍ഭാഗ്യവശാല്‍, അത് അവള്‍ പ്രതീക്ഷിച്ച പ്രശസ്തി കൊണ്ടുവന്നില്ല. അന്നുമുതല്‍, ഛായാഗ്രാഹകനുമായുള്ള ഡേറ്റിംഗ് പുനരാരംഭിച്ചു. അവള്‍ക്കായി ഒരു സിനിമ നിര്‍മ്മിക്കാമെന്ന വാഗ്ദാനത്തിന്റെ പുറത്തായിരുന്നു ഛായാഗ്രാഹകന വ്യക്തിയുമായുള്ള ഡേറ്റിംഗ്. പക്ഷേ, നിര്‍ഭാഗ്യവശാല്‍, അവന്റെ പക്കല്‍ പണമില്ലായിരുന്നു. അത് അവള്‍ പിന്നീട് മനസ്സിലാക്കുകയും തന്നോട് കള്ളം പറഞ്ഞതിന് അവനെ ഭീഷണിപ്പെടുത്തുകയും അവള്‍ എന്റെ സഹായം തേടുകയും ചെയ്തു.

സ്വകാര്യ ഫോട്ടോകളും വീഡിയോകളും ഉള്ളതിനാല്‍ അനിഖ പിന്നീട് അവന്റെ ഫോണ്‍ തട്ടിയെടുത്തു. ഫോണ്‍ ബാക്കപ്പ് ഉണ്ടെങ്കില്‍ അവന്‍ തന്നെ ഭീഷണിപ്പെടുത്തിയേക്കുമെന്ന് അനിക്ക ഭയപ്പെട്ടിരുന്നു. ഈ സംഭവത്തിന് ശേഷം അവള്‍ മാനസികമായി അസ്വസ്ഥയായി. മനസ്സ് ശരിയാവാന്‍ യാത്ര ചെയ്യണമെന്ന് എന്നോട് ആവശ്യപ്പെട്ടതനുസരിച്ച് എന്റെ തിരക്കുകള്‍ക്കിടയിലും ഞാന്‍ അവളെ ഫൂക്കറ്റിലേക്കും കാശ്മീരിലേക്കും കൊണ്ടുപോയി. (ഫോട്ടോകള്‍ നിങ്ങള്‍ക്ക് അനിക്കയുടെ ഇന്‍സ്റ്റാഗ്രാമില്‍ കാണാം.)

ഇതിനിടെ ഞങ്ങളുടെ ബന്ധം പുനഃസ്ഥാപിക്കാന്‍ അനിക്ക ഒന്നിലധികം തവണ ശ്രമിച്ചിരുന്നു. പക്ഷേ പണത്തിനും അവളുടെ നിലനില്‍പ്പിനും വേണ്ടിയാണ് അനിക്ക എന്നെ സമീപിക്കുന്നതെന്ന് മനസ്സിലായപ്പോള്‍ ഞാന്‍ പിന്‍മാറി. ബാഗ്ലൂരിലും ചെന്നൈയിലുമായുള്ള അനിക്കയുടെ താമസത്തിനിടെ അവള്‍ക്ക് ജോലിയില്ലാത്തതിനാലും മറ്റാരും സാമ്പത്തികമായി സഹായിക്കാന്‍ ഇല്ലാത്തതിനാലും എന്നില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ അനിക്ക കൈപ്പറ്റിയിട്ടുണ്ട്. (ഇടപാടിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ അറ്റാച്ച് ചെയ്തിട്ടുണ്ട്).

അവള്‍ എന്നെ വാക്കാലും ശാരീരികമായും ഒന്നിലധികം തവണ ദ്രോഹിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. (ഫോട്ടോകള്‍ അറ്റാച്ച് ചെയ്തിട്ടുണ്ട്.) അവള്‍ എന്നെ അടിച്ചതിനെത്തുടര്‍ന്ന് ചെവിയുടെ കര്‍ണപടലം പോലും പൊട്ടിയ സംഭവവും ഉണ്ടായിട്ടുണ്ട്. തുടര്‍ന്ന് ഞാന്‍ വിദേശത്തേക്ക് പോയി, അവളുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചു. അവിടം വിടാന്‍ ഞാന്‍ അനിക്കയോട് ആവശ്യപ്പെട്ടു. പക്ഷേ, എന്നെ ഞെട്ടിച്ചുകൊണ്ട് അനിക്ക ആ ഫ്‌ളാറ്റ് ഒഴിയുന്നതിന് പകരം ചെന്നൈയിലെ അവളുടെ ഫ്‌ലാറ്റ് ഒഴിഞ്ഞ് ബാഗ്ലൂരിലെ എന്റെ അപ്പാര്‍ട്ട്‌മെന്റിലേക്ക് അവളുടെ സാധനങ്ങള്‍ കൊണ്ടുവന്നു.

മുമ്പ് അനിക്കയോട് ഞാന്‍ സ്ഥലം ഒഴിയണമെന്ന് ആവശ്യപ്പെട്ടിരുന്നു. അവളുടെ കുടുംബം ബാംഗ്ലൂരിലാണെങ്കിലും പോകാന്‍ സ്ഥലമില്ലെന്നുമായിരുന്നു അനിക്കയുടെ മറുപടി. തുടര്‍ന്ന് ഡിസംബര്‍ 15 ന് ഞാന്‍ ബാംഗ്ലൂരില്‍ വരുമെന്നതിനാല്‍ ഡിസംബര്‍ 12 നകം എന്റെ അപ്പാര്‍ട്ട്‌മെന്റ് ഒഴിയണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ അത് അവള്‍ ചെയ്തില്ല. പക്ഷെ അപ്പാര്‍ട്ട്‌മെന്റ് അടിച്ചു തകര്‍ക്കുമെന്ന് അനിക്ക എന്നെ ഭീഷണിപ്പെടുത്തുകയായിരുന്നു. പോലീസിനെ വിളിക്കുമെന്നും പറഞ്ഞു. ഇതിന്റെ വാട്‌സ്ആപ്പ് സ്‌ക്രീന്‍ഷോട്ട് എന്റെ അറ്റാച്ച് ചെയ്തിട്ടുണ്ട്. 2022 ഡിസംബര്‍ 15-ന് ഞാന്‍ ഇന്ത്യയില്‍ തിരിച്ചെത്തിയപ്പോഴും അവള്‍ എന്റെ അപ്പാര്‍ട്ട്‌മെന്റില്‍ തന്നെയുണ്ടായിരുന്നു. അവള്‍ക്ക് പോകാന്‍ മനസ്സില്ലായിരുന്നു. എന്നായിരുന്നു മറുപടി.

അന്നുമുതല്‍, ഞാന്‍ അവളോട് പലതവണ അപ്പാര്‍ട്ട്‌മെന്റ് ഒഴിയാന്‍ ആവശ്യപ്പെട്ടു, പക്ഷേ അവള്‍ നിരസിക്കുകയും 2023 ജനുവരി 30 വരെ അവിടെ തന്നെ താമസിക്കുകയും ചെയ്തു. മാറാന്‍ പണമില്ലെന്ന് അനിക്ക ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അതുകൊണ്ട് ഞാന്‍ അവളോടൊപ്പം ഹൈദരാബാദിലേക്ക് പോയി ഒരു അപ്പാര്‍ട്ട്‌മെന്റ് കണ്ടെത്താന്‍ സഹായിച്ചു. (യാത്രയുടെ വിശദാംശങ്ങളും അറ്റാച്ച് ചെയ്തിട്ടുണ്ട് ) ഒരു അപ്പാര്‍ട്ട്മെന്റ് ലഭിച്ചതിന് ശേഷവും അവള്‍ താമസം മാറുന്നത് മനപ്പൂര്‍വം വൈകിപ്പിച്ചു.

സംഭവം നടന്നെന്ന് പറയപ്പെടുന്ന ദിവസം, ജനുവരി 28 ന് മദ്യലഹരിയിലായിരുന്ന അവള്‍ എന്നോട് വഴക്കിട്ടു. ഞാന്‍ ഫ്രീയാണ് ഈ ഞായറാഴ്ച ഹൈദരാബാദിലേക്ക് മാറാന്‍ സഹായിക്കാം എന്ന് പറഞ്ഞപ്പോള്‍ അവള്‍ രോഷാകുലയായി. എന്നെ അധിക്ഷേപിക്കാന്‍ തുടങ്ങി. അവള്‍ ഉടന്‍ തന്നെ ശക്തമായി സ്വയം നെഞ്ചത്തടിച്ച് മുറിവുകളുണ്ടാക്കി. എന്റെ ചെവിയില്‍ ബിയര്‍ ഒഴിക്കുകയും ശാരീരികമായും എന്നെ മാരകമായി ഉപദ്രവിക്കുകയും ചെയ്തിട്ടുണ്ട്.

ഇതോടെ അവളുടെ മാനസികാവസ്ഥ ശരിയല്ലെന്ന് മനസ്സിലായ ഞാന്‍ ഫ്‌ളാറ്റില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. ജനുവരി പകുതിയോടെയും സമാനമായ ഒരു വഴക്ക് ഉണ്ടായിട്ടുണ്ട്. അന്നത്തെ സംഭവങ്ങള്‍ അന്ന് അവസാനിച്ചെങ്കിലും പിന്നീട് എനിക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങി.

ബാഗ്ലൂരിലെ അപ്പാര്‍ട്‌മെന്റ് വിട്ട് ഹൈദരാബാദിലേക്ക് പോകാന്‍ ഞാന്‍ അനിക്കയോട് തുടര്‍ച്ചയായി ആവശ്യപ്പെട്ടെങ്കിലും പോയില്ല. അവള്‍ സാമ്പത്തികമായി സ്ഥിരത കൈവരിക്കുന്നത് വരെ ഹൈദരാബാദിലെ അവളുടെ ചെലവുകള്‍ ഞാന്‍ നോക്കാമെന്ന ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ അനിക്ക എനിക്കെതിരെ നല്‍കിയ പരാതി പിന്‍വലിച്ചു. അവള്‍ ആരോപിക്കുന്നത് പോലെ, ഞാന്‍ അവളെ ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കില്‍, ആദ്യ വഴക്കിന് പിന്നാലെ ജനുവരി പകുതിക്ക് ശേഷം അനിക്ക തിരികെ വന്ന് വീണ്ടും എന്നോടൊപ്പം താമസിച്ചത് എന്തുകൊണ്ടായിരിക്കും. എന്നെ ഭീഷണിപ്പെടുത്താനും പുതിയ ആവശ്യങ്ങള്‍ ഉന്നയിക്കാനും അവള്‍ വീണ്ടും ബോധപൂര്‍വ്വം വഴക്ക് ഉണ്ടാക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. കേസിനാസ്പദമായ സംഭവം ഉണ്ടായതിന് ശേഷം ഞാന്‍ അനിക്കയെ കണ്ടിട്ടില്ല.

പിന്നീട് അനിക്കയെ ഉപ്രദവിച്ചുവെന്ന് കാണിച്ച് അവര്‍ ജനുവരി 29 ന് ബാംഗ്ലൂരില്‍ എനിക്കെതിരെ കേസ് ഫയല്‍ ചെയ്തു. അതിനുശേഷം, അവളുടെ കോളുകള്‍ ഞാന്‍ അവഗണിച്ചിട്ടും 2023 ഫെബ്രുവരിയില്‍ എനിക്ക് അനിക്കയില്‍ നിന്ന് ഒന്നിലധികം തവണ ഭീഷണി കോളുകളും സന്ദേശങ്ങളും ലഭിച്ചു. ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകളും അറ്റാച്ച് ചെയ്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് എനിക്കെതിരെ അനിക്ക കേസ് ഫയല്‍ ചെയ്തത്.

തുടര്‍ന്ന് ഫെബ്രുവരി 20ന് എനിക്ക് ജാമ്യം ലഭിച്ചു. അനിക്കയുമായുള്ള ലക്ഷങ്ങളുടെ പണമിടപാടുകള്‍ സംബന്ധിച്ച വിവരങ്ങളും മറ്റ് രേഖകളും ഹാജരാക്കിയതിനെത്തുടര്‍ന്നാണ് ബഹുമാനപ്പെട്ട കോടതി എനിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. പരാതിക്കാരിക്ക് പണം നല്‍കുന്നത് നിര്‍ത്തിയതിനാല്‍ തെറ്റായ പരാതി നല്‍കുകയായിരുന്നുവെന്നാണ് ജാമ്യാപേക്ഷ പരിഗണിച്ച ഘട്ടത്തില്‍ കോടതി പരാതിയെ നിരീക്ഷിച്ചതും ശ്രദ്ധേയമാണ്. പണത്തിനും പ്രശസ്തിക്കും വേണ്ടി മാത്രം എനിക്കെതിരെ നല്‍കിയ പരാതിയില്‍ ഞാന്‍ ഇതുവരെ സ്വീകരിച്ച മൗനം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിനെ തുടര്‍ന്നാണ് അത് അവസാനിപ്പിക്കാന്‍ ഇപ്പോള്‍ നിര്‍ബന്ധിതനായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിലവില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ അറിയിപ്പ് ലഭിക്കുന്നത് വരെ ക്വാറന്റൈന്‍  (22 minutes ago)

വാനും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച് യുവാവിന്  (27 minutes ago)

വെഹിക്കിള്‍ റ്റു ഗ്രിഡ് (വി.ടു.ജി) ഫീല്‍ഡ് തല പൈലറ്റ് പദ്ധതിക്ക് കെ.എസ്.ഇ.ബിയില്‍ തുടക്കമായി  (32 minutes ago)

നിയമസഭാ തിരഞ്ഞെടുപ്പ് ഒക്ടോബറിലോ നവംബറിലോ നടന്നേക്കുമെന്ന സൂചനകള്‍ക്കിടെ വോട്ടര്‍ പട്ടിക പു  (1 hour ago)

തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ  (1 hour ago)

ദുരിത മോചനത്തിനും ജനങ്ങളുടെ ഐശ്വര്യത്തിനുമാണ് ഭദ്രദീപം ....  (1 hour ago)

ഗഗന്‍യാന്‍ പേടകത്തെ പറത്തുന്നതിനുള്ള പ്രൊപ്പല്‍ഷന്‍ സംവിധാനത്തിന്റെ പരീക്ഷണം വിജയം...  (1 hour ago)

ചികിത്സയിലായിരുന്ന യുവാവ് മരിച്ചു...  (1 hour ago)

ജോലിസ്ഥലത്തേക്ക് പോകാനായി ബസ് കയറാന്‍ നടക്കവെ ഗൃഹനാഥന്‍ കുഴഞ്ഞ് വീണ് മരിച്ചു  (2 hours ago)

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..  (2 hours ago)

എനിക്ക് വേണ്ടി മാത്രമല്ല അച്ഛന് കൂടെ വേണ്ടിയാ നിന്നെ കല്യാണം കഴിച്ചത്; ഒരു ഭാര്യയ്ക്കും സഹിക്കാനാകാത്ത ആ കാഴ്ച നിതീഷിന്റെ ഫോണിൽ കണ്ട് വിപവഞ്ചിക ..!!! മറ്റൊരു പെണ്ണുമായി അവന്റെ പേക്കൂത്ത്; മദ്യപിച്ച് ല  (2 hours ago)

നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം  (2 hours ago)

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സില്‍ പുതിയ ചാമ്പ്യനെ കാത്തിരിക്കുന്നത്  (2 hours ago)

"അപ്പന് സുഹിക്കാൻ നീ നിന്ന് കൊടുക്കണം"സഹോദരിയോട്‌ മറ്റേ അടുപ്പം,ബ്ലൂ ഫിലിമിന് അടിമ വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തില്ല.?  (2 hours ago)

കാറിന് തീപിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ അമ്മയും കുട്ടികളും  (3 hours ago)

Malayali Vartha Recommends