ഇനി പിടിച്ചു നില്‍ക്കാന്‍ കഴിയില്ല... മംമ്ത മോഹന്‍ദാസിന്റെ ദുരിത ജീവിതമെന്ന് പങ്കുവച്ച് ഗീതു നായര്‍; അടപടലം പൂട്ടി നടി...

സ്വന്തം ജീവിതം കൊണ്ട് മറ്റുള്ളവരെ പ്രചോദിപ്പിച്ചുകൊണ്ടിക്കുന്ന മംമ്‌തയുടെ വിശേഷങ്ങൾക്ക് ആരാധകർക്കിടയിൽ വൻ സ്വീകാര്യതയാണുള്ളത്. രണ്ട് വട്ടം അർബുദത്തോട് പോരാടി ജയിച്ച മംമ്തയ്ക്ക് നേരെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാജ വാർത്ത നിറയുകയാണ്. തന്നെക്കുറിച്ച് പ്രചരിക്കുന്ന വ്യാജ വാർത്തയിൽ പ്രതികരണവുമായി നടി തന്നെ, രംഗത്തെത്തി. താരങ്ങളുടെ ജീവിതം വച്ച് തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തയുണ്ടാക്കി ഫോളോവേഴ്‌സിനെ കൂട്ടാന്‍ ശ്രമിക്കുന്ന പേജുകള്‍ക്കെതിരെയാണ് മംമ്ത രംഗത്തെത്തിയിരിക്കുന്നത്. തന്റെ പേരില്‍ വന്നൊരു വ്യാജ വാര്‍ത്തയുടെ കമന്റ് ബോക്‌സിലൂടെയായിരുന്നു മംമ്തയുടെ പ്രതികരണം.
''ഇനി പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. ഞാന്‍ മരണത്തിന് കീഴടങ്ങുന്നു. പ്രിയ നടി മംമ്ത മോഹന്‍ദാസിന്റെ ദുരിതജീവിതം ഇങ്ങനെ..'' എന്നായിരുന്നു വാര്‍ത്തയുടെ തലക്കെട്ട്. ഗീതു നായര്‍ എന്ന അക്കൗണ്ടില്‍ നിന്നുമാണ് വാര്‍ത്ത പങ്കുവച്ചിരിക്കുന്നത്. സ്വാഭാവികമായും ഇതൊരു വ്യാജ അക്കൗണ്ട് തന്നെയായിരുന്നു. പിന്നാലെ മംമ്ത തന്നെക്കുറിച്ചുള്ള വാര്‍ത്തയുടെ കമന്റ് ബോക്‌സിലെത്തുകയായിരുന്നു.
''ഓക്കെ. ഇനി പറ നിങ്ങള്‍ ആരാണ്? നിങ്ങള്‍ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നത്? നിങ്ങളുടെ പേജിന് ശ്രദ്ധ കിട്ടാന്‍ വേണ്ടി എന്തും പറയുമെന്നാണ് തോന്നുന്നത്'' എന്നായിരുന്നു മംമ്തയുടെ മറുപടി. ഇതുപോലെയുള്ള തട്ടിപ്പ് പേജുകള്‍ ഫോളോ ചെയ്യരുതെന്നും മംമ്ത പറയുന്നുണ്ട്. പിന്നാലെ മംമ്തയ്ക്ക് പിന്തുണയുമായി നിരവധി പേര്‍ എത്തുകയും ചെയ്തു. ഇതോടെ പേജ് വാര്‍ത്ത ഡിലീറ്റാക്കുകയും സോഷ്യല്‍ മീഡിയയില്‍ നിന്നും അപ്രത്യക്ഷമാവുകയും ചെയ്തു. നിരവധി പേരാണ് മംമ്തയ്ക്ക് പിന്തുണയുമായി എത്തിയത്.
https://www.facebook.com/Malayalivartha