കലാഭവൻ മുഹമ്മദ് ഹനീഫിന് വിട, സംസ്കാരം ഇന്ന് കൊച്ചി മട്ടാഞ്ചേരിയിൽ

സിനിമ താരം കലാഭവൻ മുഹമ്മദ് ഹനീഫിന്റെ സംസ്കാരം ഇന്ന് നടക്കും. രാവിലെ 11 30ന് മട്ടാഞ്ചേരി ചെമ്പിട്ട പള്ളിയിലാണ് സംസ്കാരം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 64 വയസായിരുന്നു. എറണാംകുളം ജില്ലയിലെ മട്ടാംചേരിയിൽ ഹംസയുടെയും സുബൈദയുടെയും മകനാണ് മുഹമ്മദ് ഹനീഫ്.
മട്ടാഞ്ചേരി സ്വദേശിയായ ഹനീഫ് കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി താരമായിരുന്നു. നാടകത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിൽ സജീവമാകുകയായിരുന്നു. 150 ൽ അധികം ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. ജലധാര പമ്പ്സെറ്റ് ആണ് അവസാനം പുറത്തുവന്ന ചിത്രം. ഭാര്യ: വാഹിദ. മക്കൾ: ഷാരൂഖ് ഹനീഫ്, സിത്താര ഹനീഫ്.
https://www.facebook.com/Malayalivartha