ഇനി കൃഷി .........

ശ്രീനിവാസനു ശേഷം ചലച്ചിത്രതാരം മമ്മൂട്ടി ജൈവകൃഷിയിലേക്ക് തിരിയുന്നു. തനിക്ക് ജൈവകൃഷിയില്‍ താത്പര്യമുണ്ടെന്ന് പ്രഖ്യാപിച്ചത് മമ്മൂട്ടി തന്നെയാണ്. എറണാകുളം ലുലു മാളിന് സമീപം സി.പി.എം. സംഘടിപ്പിക്കുന്ന ജൈവപച്ചക്കറി ചന്തയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മമ്മൂട്ടി.
കൃഷിയെ വ്യവസായമാക്കണമെന്നാണ് മമ്മൂട്ടിയുടെ അഭിപ്രായം. കാര്‍ഷികമേഖലയെ യുവതലമുറ ഉള്‍പ്പെടെ എല്ലാവരും തഴയുന്നു. പച്ചക്കറിക്ക് പുറമേ അരിയും ഉല്പാദിപ്പിക്കണം. സി.പി.എം. പോലുള്ള രാഷ്ട്രീയ സംഘടനകള്‍ വിചാരിച്ചാല്‍ ഇതില്‍ വലിയ മാറ്റങ്ങള്‍ വരുത്താനാകും. ലുലുമാളിന് സമീപം പ്രവര്‍ത്തിക്കുന്ന ജൈവ കലവറ മമ്മൂട്ടി നടന്നുകണ്ടു.
മമ്മൂട്ടി സാധാരണ ഒന്നും തുറന്നു പറയാറുള്ള ആളല്ല. താത്പര്യങ്ങളൊക്കെ ഉള്ളിലൊതുക്കുകയാണ് പതിവ്. എന്നാല്‍ ജൈവകൃഷിയിലുള്ള താത്പര്യം മുന്‍ എം.പി. പി. രാജീവിനെയാണ് അദ്ദേഹം രഹസ്യമായി അറിയിച്ചത്. നടന്‍ ശ്രീനിവാസനുമായി ഇതു സംബന്ധിച്ച് താന്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.
കേരളത്തിനകത്തും പുറത്തും മമ്മൂട്ടിക്ക് കൃഷിയിടങ്ങളുണ്ട്. കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ വര്‍ധിക്കാനുള്ള കാരണം കൃഷിയിലെ വിഷമാണെന്നും മമ്മൂട്ടി കരുതുന്നു. എന്നാല്‍ പഴമയിലേക്ക് എല്ലാവരും മടങ്ങുകയാണ്. ചടങ്ങില്‍ മമ്മൂട്ടിയുടെ സഹപാഠിയായിരുന്ന മുന്‍ ഐ.എ.എസ്. ഉദേ്യാഗസ്ഥന്‍ കെ.ആര്‍. വിശ്വംഭരനും പങ്കെടുത്തിരുന്നു. വിശ്വംഭരന്‍ ദീര്‍ഘകാലം കേരളകാര്‍ഷിക വാഴ്‌സിറ്റിയുടെ വൈസ് ചാന്‍സലറായിരുന്നു. അതുകൊണ്ടുതന്നെ ജൈവകൃഷിയില്‍ മമ്മൂട്ടിയുടെ ഗുരു കെ.ആര്‍. വിശ്വംഭരനായിരിക്കാന്‍ സാധ്യതയുണ്ട്.
കര്‍ഷകര്‍ക്ക് സമൂഹത്തില്‍ വലിയ ആദരവ് ലഭിക്കേണ്ടതുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. സിനിമാനടന്‍മാര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ ആദരവ് കര്‍ഷകര്‍ക്ക് ലഭിക്കണമത്രേ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















