Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

മണിച്ചേട്ടന്‍ മരിച്ചുപോയി എന്നു പറഞ്ഞിട്ടും അവന്‍ വിശ്വസിക്കുന്നില്ല, അവന് പാട്ടുകേള്‍ക്കണം

13 APRIL 2016 07:08 AM IST
മലയാളി വാര്‍ത്ത.

നടന്‍ എന്നതിനേക്കാള്‍ നാട്ടുകാരനും കൂട്ടുകാരനും ജീവകാരുണ്യ പ്രവര്‍ത്തകനുമെന്ന നിലയില്‍ ജീവിച്ചിരുന്ന മണി മരിച്ചിട്ടും വിശ്വസിക്കാതെ മണിയുടെ ശബ്ദം കേള്‍ക്കാന്‍ ഉറങ്ങാതിരിക്കുന്ന ഒരു കുട്ടിയുണ്ട്. പത്തനംതിട്ടക്കാരനായ ഓട്ടിസം ബാധിച്ച ഒരു കുട്ടി. അവന്‍ ഉറങ്ങമെങ്കില്‍ മണിച്ചേട്ടന്റെ പാട്ട് കേള്‍ക്കണം. ദിവസവും ഫോണിലൂടെ കലാഭവന്‍ മണിയുടെ പാട്ടും ഈണവും സാന്ത്വനമായി മാറിയിരുന്ന പത്തനംതിട്ടക്കാരനായ ഓട്ടിസം ബാധിച്ച ഒരു കുട്ടിക്ക് വേണ്ടി ഇപ്പോള്‍ മണിയുടെ പാട്ടുകള്‍ പാടുന്നത് സഹോദരന്‍ രാമകൃഷ്ണന്‍.ഒര മാസം പിന്നിട്ടിട്ടിട്ടും കലാഭവന്‍ മണിയെ കുറിച്ചുള്ള സ്മരണകളും വര്‍ത്തമാനങ്ങളും അവസാനിക്കുന്നില്ല.
ഒട്ടേറെ പേര്‍ക്കും തുണയും തണലുമായിരുന്ന മണിയുടെ ശബ്ദം സാന്ത്വനം നല്‍കിയിരുന്ന ഒരു ഓട്ടിസം ബാധിച്ച കുട്ടിയുമായി ബന്ധപ്പെട്ട ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍ കണ്ണുനിറയുകയാണ് രാമകൃഷ്ണന്.
'പത്തനംതിട്ടയില്‍ ഓട്ടിസം ബാധിച്ചൊരു കുട്ടിയുണ്ട്. അവന്‍ ഇടയ്ക്കിടയ്ക്ക് വയലന്റാവും. ഒരു ദിവസം റേഡിയോയില്‍ ഏട്ടന്റെ നാടന്‍പാട്ട് കേട്ടപ്പോള്‍ അവന്‍ ശാന്തനായി. പതുക്കെ കിടന്നുറങ്ങി. അതോടെ ആ കുട്ടിയുടെ അമ്മ ഏട്ടന്റെ നാടന്‍പാട്ടിന്റെ സി.ഡി.വാങ്ങിച്ച് രാത്രി കേള്‍പ്പിക്കാന്‍ തുടങ്ങി. പിന്നീടവന് ഈ പാട്ട് കേട്ടാലേ ഉറക്കം വരൂ എന്ന അവസ്ഥയായി. ഒരു ദിവസം ഏട്ടന്‍ അഭിനയിക്കുന്ന ലൊക്കേഷനില്‍ അവനെയും കൊണ്ട് അമ്മ വന്നു. കാര്യം പറഞ്ഞപ്പോള്‍ ഏട്ടന്‍ അവനെ മടിയിലിരുത്തി ഒരുപാട്ടുപാടി.''
'ചാലക്കുടി ചന്തയ്ക്കു പോയപ്പൊ,
ചന്ദനച്ചോപ്പുള്ള മീന്‍കാരി പെണ്ണിനെ കണ്ടേ ഞാന്‍....'
പാട്ടിനനുസരിച്ച് അവന്‍ താളംപിടിച്ചു. ജീവിതത്തില്‍ അവന്‍ ഏറ്റവും സന്തോഷിച്ച നിമിഷമായിരുന്നു അത്. അന്നു മുതല്‍ എപ്പോഴും രാത്രി ആ കുട്ടി ഏട്ടനെ ഫോണില്‍ വിളിക്കും. ഏട്ടന്‍ ഏതെങ്കിലുമൊരു നാടന്‍ പാട്ടുപാടും. അവന്‍ ശാന്തനായി കിടന്നുറങ്ങും. ഇതൊരു പതിവായിട്ട് വര്‍ഷങ്ങളായി. എന്തു തിരക്കുണ്ടായാലും ഏട്ടന്‍ ഈ കുട്ടിയെ മാത്രം മറക്കാറില്ല. ഏട്ടനെ ആശുപത്രിയിലാക്കിയ ദിവസം മുതല്‍ അവന് പാട്ടുകേള്‍ക്കാന്‍ പറ്റാതായി. അതോടെ അവന്‍ വീണ്ടും വയലന്റായി. സി.ഡിയില്‍ നാടന്‍പാട്ട് കേള്‍പ്പിച്ചെങ്കിലും അടങ്ങിയില്ല. സംസ്‌കാരം കഴിഞ്ഞതിന്റെ പിറ്റേ ദിവസം അവന്റെ അമ്മ എന്നെ വിളിച്ച് കാര്യം പറഞ്ഞു.
'മണിച്ചേട്ടന്‍ മരിച്ചുപോയി എന്നു പറഞ്ഞിട്ടും അവന്‍ വിശ്വസിക്കുന്നില്ല. അവന് പാട്ടുകേള്‍ക്കണം. അതുകൊണ്ട് മോന്‍ മണിച്ചേട്ടന്റെ ശബ്ദത്തില്‍ ഒന്നു പാടികേള്‍പ്പിക്കണം. മോനത് കഴിയും.'' ഏട്ടന്‍ മരിച്ച വേദനയിലും ഞാന്‍ ഫോണില്‍ പാട്ടുപാടി ആ കുട്ടിയെ കേള്‍പ്പിച്ചു. അവന്‍ ശാന്തമായി ഉറങ്ങി. ഇപ്പോള്‍ എല്ലാ ദിവസവും രാത്രി ആ കുട്ടി എന്നെ വിളിക്കും. ഏട്ടന്റെ ശബ്ദത്തിലുള്ള പാട്ട് കേള്‍ക്കാന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (2 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (2 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (3 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (3 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (3 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (3 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (3 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (3 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (5 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (5 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (6 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (6 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (7 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (8 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (8 hours ago)

Malayali Vartha Recommends