Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

വെടിക്കെട്ടപകടത്തില്‍ മരിച്ചവരുടെ കുടുംബത്തോടൊപ്പമാണ് എന്റെ ഇത്തവണത്തെ വിഷുവെന്ന് ഹരിശ്രീ അശോകന്‍

14 APRIL 2016 02:05 AM IST
മലയാളി വാര്‍ത്ത.

വിഷു സന്തോഷത്തിന്റെ പ്രതീകമാണ്. എന്നാല്‍ ഇത്തവണ തന്റെ വിഷുവിന് കൊല്ലത്ത് വെടിക്കെട്ടപ്പകടത്തില്‍ മരിച്ചവരുടെ മുഖമായിരിക്കുമെന്ന് നടന്‍ ഹരീശ്രീ അശോകന്‍. ഓരോ ദുരന്തം വരുമ്പോഴും നമ്മള്‍ അതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തും. നിയമം ലംഘിച്ചവരെ രക്ഷിക്കാന്‍ ശ്രമിക്കും. ഇതാണ് ഇത്തവണയും നടക്കുന്നത്.
ഉത്സവങ്ങളിലെ വെടിക്കെട്ടും ആനയെഴുന്നള്ളിപ്പും നിര്‍ത്തണമെന്നാണ് എന്റെ അഭിപ്രായം. ഉഗ്രശേഷിയുള്ള പടക്കങ്ങളുടെ വില്‍പന സര്‍ക്കാര്‍ നിരോധിക്കണം. ഇത് ലഭിക്കുന്നതുകൊണ്ടാണല്ലോ ആളുകള്‍ വാങ്ങുന്നത്. തൃശൂര്‍ പൂരം പോലെയുള്ള വലിയ ഉത്സവങ്ങള്‍ക്ക് തൊണ്ണൂറ്റി രണ്ടോളം ആനകളെയാണ് എഴുന്നള്ളിക്കുന്നത്. അവിടുത്തെ തിക്കും തിരക്കും എല്ലാവര്‍ക്കും അറിയാമല്ലോ? ഒരാനയ്ക്ക് മദമിളകിയാല്‍ എത്ര ജീവനുകള്‍ പോകും?
ആനയെ നിരോധിച്ചാലും വെടിക്കെട്ടു നിരോധിച്ചാലുമെല്ലാം പണവും രാഷ്ട്രീയവുമുപയോഗിച്ച് സ്വാധീനം ചെലുത്തി നിരോധനങ്ങളെ മറികടക്കാന്‍ ശേഷിയുള്ളവര്‍ നമുക്കിടയിലുണ്ട്. അതു കൊണ്ട് തന്നെ കൊല്ലം പരവൂര്‍ അപകടത്തിന് കാരണമായവര്‍ക്കു വേണ്ടിയാണ് ഞാന്‍ പ്രാര്‍ഥിക്കുന്നത്. മരിച്ചവര്‍ എന്തായാലും പോയി. അതിന് കാരണക്കാരയവര്‍ക്ക് ഇനിയെങ്കിലും നല്ല ബുദ്ധിതോന്നിക്കണേ എന്നാണ് എന്റെ പ്രാര്‍ഥന.
വലിയ ആഘോഷമൊന്നുമില്ല. ആഘോഷം എന്ന പേരു പറയുമ്പോള്‍ തന്നെ വെടിക്കെട്ടില്‍ മരിച്ചവരുടെ കുടുംബത്തിന്റെ അവസ്ഥയാണ് മനസില്‍ വരിക. വെടിക്കെട്ടപകടത്തില്‍ മരിച്ചവരുടെ കുടുംബത്തോടൊപ്പമാണ് എന്റെ ഇത്തവണത്തെ വിഷു. വിഷുവിന് എന്റെ വീട്ടിലും പടക്കങ്ങള്‍ വാങ്ങാറുണ്ട്. കൂടുതലും ലാത്തിരിയും പൂത്തിരിയുമൊക്കെയായിരിക്കും. ഉഗ്രശേഷിയുള്ളതൊന്നും വാങ്ങാറില്ല. വെള്ളമടിച്ചിട്ട് വണ്ടിയോടിച്ചാല്‍ ഇവിടെ ആയിരമോ രണ്ടായിരമോ കൊടുത്ത് ഒതുക്കാം. എന്നാല്‍ 25,000രൂപയാക്കിയാല്‍ വെള്ളമടിച്ച് വണ്ടിയോടിക്കാന്‍ എല്ലാവരും ഒന്ന് ഭയക്കും. ഗള്‍ഫ് നാടുകളിലെ ശിക്ഷ ഇവിടെയും വേണം. കൈകൊണ്ടു തെറ്റുചെയ്താല്‍ കൈവെട്ടണം. നമ്മുടെ നാട്ടില്‍ ജയിലില്‍ പോലും മൊബൈല്‍ ഫോണ്‍ ലഭിക്കുന്ന സ്ഥിതിയാണ്.
ഞാന്‍ അഭിനയിച്ച പുലിവാല്‍ കല്ല്യാണം എന്ന സിനിമയില്‍ പടക്കത്തിന്റെ ഭവിഷ്യത്തുകള്‍ കാണിക്കുന്നുണ്ട്. അതൊരു സിനിമ മാത്രമാണ്. സിനിമയില്‍ പലതും കാണിക്കും എന്ന് എല്ലാവരും പറയും. പക്ഷേ സിനിമയില്‍ നിന്നും പലതും പഠിക്കുന്നുണ്ട്. സന്ദേശങ്ങള്‍ നല്‍കുന്ന സിനിമകള്‍ കുറവാണെന്നു മാത്രം.
എല്ലാവരും പറയും വെടിമരുന്ന് നിര്‍മാണവും ഉപജീവനമാര്‍ഗമാണെന്ന്. അങ്ങനെയുള്ളവര്‍ അതിന്റെ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് ജോലി ചെയ്യട്ടെ. അല്ലാതെ മറ്റുള്ളവരെ ഉപജീവനമാര്‍ഗത്തിന്റെ പേരില്‍ കൊല്ലുകയല്ല വേണ്ടത്. ഹരിശ്രീ അശോകന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (2 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (2 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (3 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (3 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (3 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (3 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (3 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (3 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (5 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (5 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (6 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (6 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (7 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (8 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (8 hours ago)

Malayali Vartha Recommends