Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

ലിസിയല്ലാതെ വേറൊരു സത്രീ ഇനി ജീവിതത്തിലില്ല; മക്കളെ നോക്കാന്‍ വേറെ ആരാണുള്ളത്….ദുഖങ്ങള്‍ പങ്കുവെച്ച് പ്രിയദര്‍ശന്‍

14 APRIL 2016 03:56 AM IST
മലയാളി വാര്‍ത്ത.

അവള്‍ മടങ്ങിവരും എന്നെയും മക്കളെയും അങ്ങനെ ഉപേക്ഷിക്കാന്‍ ലിസിക്ക് കഴിയില്ല. ഞാന്‍ അതിനായി കാത്തിരിക്കുന്നു. ഭാര്യയുമായുള്ള വിവാഹ മോചനമാണ് ജിവിതത്തിലെ ഏറ്റവും വലിയ ദുരന്തമെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. ഗൃഷലക്ഷ്മിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് തന്റെ സ്വകാര്യ ദുഖങ്ങളെ കുറിച്ച് പ്രിയദര്‍ശന്‍ മനസ് തുറക്കുന്നത്. അതുവരെ ജീവിതത്തിലൊന്നിനേയും ഞാന്‍ ഭയന്നിട്ടില്ല. പക്ഷേ ഇതിന് മുമ്പില്‍ ഞാന്‍ ശരിക്കും തകര്‍ന്നു പോയിലിസിയുമായുള്ള വിവാഹമോചനത്തെ കുറിച്ച് പ്രിയദര്‍ശന്റെ പ്രതികരണമാണ് ഇത്. എനിക്ക് ദൈവത്തോട് ഒറ്റ പ്രാര്‍ത്ഥനയേയുള്ളൂ. ഇതിനേക്കാള്‍ വലിയൊരു ദുരന്തം ഇനി ജീവിതത്തില്‍ കൊണ്ടുവരരുതേ എന്നാണ് പ്രാര്‍ത്ഥന.
വീടിന് തീ പിടിക്കുമ്പോള്‍ വാഴ വെട്ടാനാണ് പലര്‍ക്കും താല്‍പര്യം. അങ്ങനെ വാഴ വെട്ടിയവരാണ് കൂടുതലും. എന്റെ അടുത്ത സുഹൃത്തുക്കളൊക്കെ ഞങ്ങളുടെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഈഗോയെന്ന സാധനം അതിനേക്കാള്‍ മുകളിലായിപ്പോയി. വഴക്കിടുന്ന സമയത്താണ് അങ്ങോട്ടുമിങ്ങോട്ടും ഈഗോ വരുന്നത്. വഴക്കൊക്കെ തീര്‍ന്നാല്‍ തോന്നും എന്തിനായിരുന്നു ഇതൊക്കെ എന്ന്. തീര്‍ച്ചയായിട്ടും സ്‌നേഹം തോന്നും. അങ്ങനെ തോന്നാതിരിക്കാന്‍ ഞങ്ങള്‍ രണ്ടുപേര്‍ക്കും ഒരു കാരണവുമില്ല.
ലിസിയല്ലാതെ വേറൊരു സ്ത്രീ ഇനിയെന്റെ ജീവിതത്തിലില്ല. അത് നൂറ് ശതമാനം ഉറപ്പാണ്. 1990 കളിലെ സിനിമകളില്‍ മനോഹരികളായ സ്ത്രീകളുമായിട്ടാണ് ഞാന്‍ വര്‍ക്ക് ചെയ്തിട്ടുള്ളത്. അന്തസ്സായിട്ട് പറയാം എന്നെക്കുറിച്ച് ഒരു അപവാദവും ഒരു പത്രംപോലും ഇന്നുവരെ എഴുതിയിട്ടില്ല. അതേപോലെയാണ് ലിസിയുടെ കാര്യവും. മറ്റൊരു പുരുഷനുമായി ബന്ധപ്പെടുത്തി അവരുടെ പേരും കേട്ടിട്ടില്ല. ഇത് ഞങ്ങള്‍ തമ്മിലുണ്ടായ വല്ലാത്തൊരു ഈഗോയുടെ അവസാനത്തില്‍ സംഭവിച്ചതാണ്.
എന്റെ അച്ഛനും അമ്മയും തമ്മില്‍ ദിവസവും വഴക്കായിരുന്നു. എല്ലാ ദിവസവും ഒരു മണിക്കൂര്‍ വഴക്ക്. അങ്ങോട്ടുമിങ്ങോട്ടും കുടുംബത്തെ കുറ്റം പറയും. 88 വയസ്സുള്ള അമ്മയും 91 വയസ്സുള്ള അച്ഛനുമാണ് വഴക്കടിച്ചതെന്ന് ഓര്‍ക്കണം. ദാമ്പത്യത്തിലെ ഒരുതരം ബോറടിയുണ്ട്. അത് മാറ്റുന്നത് ഇത്തരം വഴക്കാണ്. അമ്മ മരിച്ച് കൃത്യം മുപ്പതാം ദിവസം അച്ഛനും മരിച്ചു. വഴക്കടിക്കാന്‍ ഇനി അമ്മയില്ലെന്നറിഞ്ഞാണ് അച്ഛന്‍ ഇത്ര പെട്ടെന്ന് പോയതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
എന്റെ മനസ്സിനകത്തുള്ള ആഗ്രഹം ഒരുമിച്ചിരുന്നാലും വേറിട്ടിരുന്നാലും ലിസി സന്തോഷമായിട്ടിരിക്കണം എന്നുമാത്രമാണ്. അതെന്റെ ആത്മാര്‍ത്ഥമായിട്ടുള്ള ആഗ്രഹമാണ്. കാര്യം എന്തൊക്കെ പറഞ്ഞാലും ലിസി എന്റെ കുഞ്ഞുങ്ങളുടെ അമ്മയാണ്. എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ മക്കളെ നോക്കാന്‍ അവരല്ലേയുള്ളൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (2 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (2 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (3 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (3 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (3 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (3 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (3 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (3 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (5 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (5 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (6 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (6 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (7 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (8 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (8 hours ago)

Malayali Vartha Recommends