വിവാഹം സമ്മാനിച്ചത് കറുത്ത ദിനങ്ങള്‍: ശ്വേത

ബോബി ഭോസ്ലെയുമായുള്ള വിവാഹജീവിതം തകര്‍ന്നത് തുറന്നു പറഞ്ഞ് സിനിമാതാരം ശ്വേതാ മേനോന്‍ രംഗത്ത്. ബോബി ഭോസ്ലെയും ശ്വേതയും ഏറെക്കാലും നല്ല സുഹൃത്തുക്കളായിരുന്നു. സൗഹൃദം പിന്നീട് പ്രണയമായി വളര്‍ന്നു. വൈകാതെ തന്നെ വിവാഹിതരാവുകയും ചെയ്തു. നല്ല കുടുംബജീവിതം പ്രതീക്ഷിച്ചിരുന്ന ശ്വേതയുടെ ജീവിതത്തില്‍ വിവാഹം സമ്മാനിച്ചത് കറുത്ത ദിനങ്ങളായിരുന്നു എന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.തികച്ചും യാഥാസ്ഥിതിക ചിന്താഗതികളുമായി ജീവിക്കുന്ന ഗ്വാളിയോര്‍ സിന്ധ്യ കുടുംബത്തില്‍ നിന്നുള്ള അംഗമായിരുന്നു ബോബി ഭോസ്ലെ. മുഖം ദുപ്പട്ടകൊണ്ട് മറച്ചു മാത്രമേ നടക്കാന്‍ പാടുള്ളു. അങ്ങനെയല്ലാതെ ആര്‍ക്കു മുന്‍പിലും വരാന്‍ പാടില്ലായിരുന്നു. വീട്ടില്‍ ആരെങ്കിലും വന്നാല്‍ അവരുടെ കാല്‍ തൊട്ടു വണങ്ങണം. തുടങ്ങിയുള്ള യാഥാസ്ഥിതിക ആചാരങ്ങള്‍ ശ്വേതയെ അസ്വസ്ഥമാക്കി.വീട്ടില്‍ ശ്വേതയെ നിയന്ത്രിച്ചിരുന്നത് ബോബിയുടെ മാതാപിതാക്കളായിരുന്നു. ഭര്‍ത്താവെന്ന നിലയില്‍ ബോബിക്ക് ശ്വേതയില്‍ യാതൊരു സ്വാതന്ത്ര്യവും ഉണ്ടായിരുന്നില്ല.സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നു ബോബിയുടെ കുടുംബത്തിന്റെ ശ്രദ്ധ മുഴുവന്‍ ശ്വേതയുടെ സമ്പത്തിലായിരുന്നു. പലതവണയും ആവശ്യങ്ങള്‍ പറഞ്ഞ് ശ്വേതയുടെ ബാങ്ക് ബാലന്‍സുകള്‍ പിന്‍വലിപ്പിച്ചു.'ഈ സമയത്തായിരുന്നു ജോഷ്' എന്ന സിനിമയില്‍ അഭിനയിക്കാന്‍ ആമിര്‍ ഖാന്‍ ശ്വേതയെ ക്ഷണിക്കുന്നത്. ബോബി അതിന് എതിര്‍പ്പ് പ്രകടിപ്പിക്കുകയും അതിന്റെ പേരില്‍ ശ്വേതയെ ദ്രോഹിക്കുകയും ചെയ്തു. ഇതോടെ ബോബിയുമായുള്ള വിവാഹ ബന്ധം ശ്വേത അവസാനിപ്പിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















