ലാലേട്ടനെ വിവാഹം ചെയ്യണം: കാവ്യ

ഒടുവില്‍ മനസിലെ ആഗ്രഹം നടി കാവ്യ മാധവന്‍ തുറന്ന് പറഞ്ഞു. മലയാളത്തിലെ ഏത് നടനെയാണ് വിവാഹം ചെയ്യാനെന്ന ആഗ്രഹമാണ് കാവ്യ തുറന്ന് പറഞ്ഞത്. വെറെ ആരെയുമല്ല. മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിനെയാണ് കാവ്യയ്ക്ക് വിവാഹം ചെയ്യാന്‍ ആഗ്രഹം. കുട്ടിക്കാലത്ത് ലാലേട്ടനെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് കാവ്യ പറയുന്നു. ലാലേട്ടനെ വിവാഹം ചെയ്യുക എന്നത് ഏറ്റവും വലിയ സ്വപ്‌നമായിരുന്നു. മോഹന്‍ലാല്‍ എന്ന് ശരിക്ക് ഉച്ചരിക്കാന്‍ പോലും അറിയാത്ത പ്രായമാണ്. മോക്ന്‍കാല്‍ എന്നാണ് അന്ന് പറയുക. മോക്ന്‍കാലിനെ വിവാഹം ചെയ്യണമെന്ന് പറയുമ്പോള്‍ കസിന്‍ ദീപ്തിചേച്ചി കളിയാക്കി ചിരിക്കുമായിരുന്നുവെന്ന് കാവ്യ പറയുന്നു. സിനിമയില്‍ ബാലതാരമായപ്പോള്‍ ലാലിനൊപ്പം മകളായി അഭിനയിക്കണമെന്നായിരുന്നു ആഗ്രഹമെന്നും കാവ്യ പറഞ്ഞു. ലാലേട്ടനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം അങ്ങനെ സഫലമായെന്നും കാവ്യ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























