ഗായിക റിമി ടോമിയുടെ വീട്ടില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

റെയ്ഡില്‍ വട്ടം ചുറ്റി പ്രമുഖര്‍. ഗായിക റിമി ടോമിയുടെ വീട്ടിലും വ്യവസായി മഠത്തില്‍ രഘുവിന്റെയും അഡ്വക്കറ്റ് വിനോദ് കുട്ടപ്പന്റേതുള്‍പ്പെടെ പത്തോളം പ്രമുഖരുടെ വീട്ടിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. കണക്കില്‍പ്പെടാത്ത പണം കൈവശംവെക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്.
ഇപ്പോള്‍ തിരുവനന്തപുരത്തുള്ള റിമി കൊച്ചിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. റിമി ടോമിയെ ഇവിടെവെച്ച് വിശദമായി ചോദ്യം ചെയ്യുമെന്നാണ് അറിയാന്‍ കഴിയുന്നത്.
വിനോദ് കുട്ടപ്പന് കോടിക്കണക്കിന് രൂപ വിദേശത്ത് നിന്ന് വരുന്നു എന്ന വിവരം ആദായനികുതി വകുപ്പിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ 50 കോടി രൂപ വന്നിട്ടുണ്ട്. ജോണ്‍ കുരുവിള എന്നയാളാണ് വിനോദ് കുട്ടപ്പന് വിദേശത്ത് നിന്നും പണം അയച്ചുനല്‍കുന്നത് എന്നാണ് അറിയുന്നത്.
ദുബായിലും അബുദാബിയിലുമുള്ള ബിസിനസ് ഒഴിയുന്നതിന്റെ ഭാമായി കോടി 5000 കോടി രൂപയുടെ കരാറും ആദായ നികുതി വകുപ്പിന് ലഭിച്ചിട്ടുണ്ട്. ഇതിന് പുറമെ ലീല ഗ്രൂപ്പിന്റെ ചെന്നൈയിലുള്ള ഹോട്ടല്‍ വാങ്ങുന്നതിനായി വിനോദ്കുട്ടപ്പന്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന വിവരവും ആദായ നികുതി വകുപ്പിന് ലഭിച്ചിട്ടുണ്ട്.
വിനോദ് കുട്ടപ്പന് കടമായി 2 കോടി രൂപ നല്‍കാം എന്ന് റിമി ടോമി പറഞ്ഞതായുള്ള വിവരവും ആദായനികുതിവകുപ്പിന് ലഭിച്ചിട്ടുണ്ട്.കൊല്ലം ജില്ലയിലെ സ്ഥാനാര്‍ത്ഥിക്ക് കിട്ടിയ 10 ലക്ഷം രൂപ വിനോദ് കുട്ടപ്പന്‍ നല്‍കിയതാണോ എന്ന് ആദായനികുതി വകുപ്പ് സംശയിക്കുന്നുണ്ട്. അതുപോലെ കോടിക്കണക്കിന് രൂപ എങ്ങനെ വിനോദ് കുട്ടപ്പന്റെ കൈയില്‍ വരുന്നു എന്നാണ് പരിശോധിക്കുന്നത്.
വിനോദ് കുട്ടപ്പന്റെ മകന്‍ വിവാഹം ചെയ്തത് മഠത്തില്‍ രഘു എന്നയാളുടെ മകളെയാണ്. ഇദ്ദേഹത്തിന്റെ വീട്ടിലും റെയ്ഡ നടക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























