Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

മലയാള സിനിമയിലെ സത്യം കണ്ടെത്താത്ത മരണങ്ങള്‍ ഏതൊക്കെ?

08 MAY 2016 12:19 PM IST
മലയാളി വാര്‍ത്ത.

മലയാളത്തിന്റെ പ്രിയ നടന്‍ കലാഭവന്‍ മണിയുടെ മരണമാണ് ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യുന്നത്. കലാഭവന്‍ മണിയുടെ മരണം കൊലപാതകമോ ആത്മഹത്യയോ ഇതാണ് പലരുടെയും ചോദ്യം.കീടനാശിനി ഉള്ളില്‍ ചെന്നാണ് മരണം സംഭവിച്ചതെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍.

മണിയുടെ മരണവുമായി ബന്ധപ്പെട്ട് സത്യം പുറത്ത് വരുമെന്ന് പ്രതീക്ഷിക്കാം.മലയാളത്തിലെ ആദ്യത്തെ മരണമല്ല ഇത്. ഇന്നും ഉത്തരം കിട്ടാത്ത ചില ആത്മഹത്യയും മരണവും മലയാള സിനിമയില്‍ സംഭവിച്ചിട്ടുണ്ട്. ചിലത് വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി. ചിലത് ഇപ്പോഴും കണ്ടെത്താനായിട്ടില്ല.

മലയാളത്തിലെ മറ്റ് നടന്‍ നടിമാര്‍ ഇതിന് മുമ്പ് കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ അവരുടെത് ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് ആരും അന്വേഷിച്ചില്ല. എണ്‍പതുകളില്‍ കേരള യുവത്വത്തിന്റെ നെഞ്ചിടിപ്പ് കൂട്ടിയ മാദക സുന്ദരി സില്‍ക് സ്മിതയുടെത് ആത്മഹത്യയോ കൊലപാതകമോ എന്ന് ഇതുവരെയും കണ്ടെത്തിയിട്ടില്ല.

1996 സെപ്റ്റംബര്‍ 23 ന് തന്റെ 36 ആം വയസ്സില്‍ ചെന്നൈയിലെ വീട്ടിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് സില്‍ക് സ്മിതയെ കണ്ടെത്തിയത്. ജീവിതത്തിലുണ്ടായ പ്രണയവും പരാജയവും സാമ്പത്തിക നഷ്ടവുമൊക്കെയാവാം സില്‍ക്കിനെ മരണത്തില്‍ എത്തിച്ചതെന്നാണ് സൂചന. യഥാര്‍ത്ഥ മരണകാരണം ഇപ്പോഴും കണ്ടെത്തിയിട്ടില്ല. സില്‍ക്കിന്റെ ജീവിതം ആസ്പദമാക്കി വിവിധ ഭാഷകളില്‍ സിനിമയും പുറത്തിറങ്ങിയിട്ടുണ്ട്.

2010 ല്‍ കോതമംഗലത്തെ ഹോട്ടല്‍ റൂമില്‍ നടന്‍ ശ്രീനാഥിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. വളരെ സെന്റിമെന്റലായ വ്യക്തിയാണ് ശ്രീനാഥ് എന്ന് അടുപ്പക്കാര്‍ പറയുന്നു. നടി ശാന്തി കൃഷ്ണയുമായുള്ള ദാമ്പത്യ ജീവിതം 11 വര്‍ഷം കൊണ്ട് അവസാനിച്ചു. അതില്‍ ശ്രീനാഥ് ഏറെ തളര്‍ന്നിരുന്നു.

മറ്റൊരു വിവാഹം കഴിച്ച ശ്രീനാഥ് സംതൃപ്തിയോടെ ഒരു ജീവിതം നയിച്ചുവരികയായിരുന്നു. എന്നാല്‍ സിനിമയില്‍ അവസരങ്ങള്‍ കുറയുന്നതില്‍ വേദനയുണ്ടായിരുന്നു. സിനിമയുടെ ആവശ്യത്തിന് കോതമംഗലത്ത് എത്തിയപ്പോഴാണ് ആത്മഹത്യ ചെയ്തത്. ശ്രീനാഥിന്റെ മരണം ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് ഇപ്പോഴും കണ്ടെത്തിയിട്ടില്ല.

മലയാളത്തിലെ മര്‍ലിന്‍ മണ്‍റോ എന്നാണ് വിജയശ്രീയെ വിളിച്ചിരുന്നത്. ആത്മഹത്യയാണെന്നും കൊലപാകമാണെന്നും പറഞ്ഞു കേള്‍ക്കുന്നു. പൊന്നാപുരം കോട്ട എന്ന ചിത്രത്തിന്റെ ചിത്രീകരണ വേളയില്‍ വിജയശ്രീയുടെ നീരാട്ട് രംഗം ചിത്രീകരിക്കുമ്‌ബോള്‍ ഉടുതുണി ഒഴിക്കില്‍ പെട്ടിരുന്നു. നടിയുടെ സമ്മതം കൂടാതെ നിര്‍മാതാവ് ഇത് ചിത്രത്തില്‍ ഉള്‍പ്പെടുത്തി. പിന്നീട് ഇതിന്റെ പേരില്‍ അവരെ ബ്ലാക്ക് മെയില്‍ ചെയ്തു എന്നാണ് കഥ. ഈ ജീവിതം ആസ്പദമാക്കിയാണ് മലയാളത്തില്‍ നായിക എന്ന ചിത്രമിറങ്ങിയത്.

17 ആം വയസ്സിലാണ് ശോഭ ജീവിതം അവസാനിപ്പിച്ചത്. ബാലു മഹേന്ദ്രയുമായുള്ള പ്രണയവും വിവാഹവും പരാജയവുമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പറഞ്ഞു കേള്‍ക്കുന്നു. മലയാളത്തില്‍ ആദ്യത്തെ ഉര്‍വശി പട്ടം നേടിയ നടിയാണ് ശോഭ. നാലാം വയസ്സില്‍ അഭിനയ രംഗത്തെത്തിയ ശോഷ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് ആത്മഹത്യ ചെയ്തത്.

സിനിമയില്‍ നായികയായി ശോഭയ്ക്ക് അവസരം നല്‍കിയത് ബാലു മഹേന്ദ്രയായിരുന്നു. എന്നാല്‍ പിന്നീട് ആ ബന്ധം പ്രണയമായി വളര്‍ന്നു. ബാലു വിവാഹിതനായിരുന്നു. എന്നിട്ടും രഹസ്യമായി ശോഭയെ വിവാഹം കഴിച്ചു. രണ്ടാം ഭാര്യ എന്ന ലേബലില്‍ തുടരവേയാണ് മരണം ശോഭയെ തേടി എത്തിയത്.

ആകാശഗംഗയിലെ യക്ഷി കഥാപാത്രം ചെയ്ത മയൂരി മരിച്ചതിനെ പറ്റി ആരും അന്വേഷിച്ചില്ല. 22 വയസിലാണ് മയൂരി ആത്മഹത്യ ചെയ്തതു. ജീവിതത്തോടുള്ള വിശ്വാസം നഷ്ടപ്പെട്ടതാണ് മരിക്കാന്‍ കാരണമായത്. മയൂരിയുടെത് കൊലപാതകമോ ആത്മഹത്യയെന്ന് ഇതുവരെ അന്വേഷിച്ചില്ല. 35 ആം വയസ്സിലാണ് നടന്‍ സന്തോഷ് ജോഗി സുഹൃത്തിന്റെ വീട്ടില്‍ തൂങ്ങി മരിച്ചത്. കുടുംബ പരമായ പ്രശ്‌നമാണെന്ന് പറഞ്ഞു കേള്‍ക്കുന്നു. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കാരണം ഇപ്പോഴും വ്യക്തമല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (4 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (4 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (5 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (5 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (5 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (5 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (5 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (5 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (7 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (8 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (8 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (8 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (9 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (10 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (10 hours ago)

Malayali Vartha Recommends