ആര്‍.ഗോവിന്ദപ്പിള്ള അന്തരിച്ചു

സിനിമസീരിയല്‍ നടന്‍ ആര്‍.ഗോവിന്ദപ്പിള്ള (കൊച്ചനിയന്‍, 72 വയസ്സ്) അന്തരിച്ചു. രണ്ടുമാസമായി അര്‍ബുദബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്നലെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് എത്തിച്ചെങ്കിലും രാവിലെ 9.30 തോടെയായിരുന്നു അന്ത്യം. കൊല്ലം അയത്തിലായിരുന്നു താമസം.
നൂറോളം സീരിയലുകളിലും ഇരുപത്തഞ്ചോളം സിനിമകളിലും അഭിനയിച്ച ഇദ്ദേഹം ഇരുപതിലേറെ വര്‍ഷം നാടകരംഗത്തുമുണ്ടായിരുന്നു. കൊല്ലം ഫാത്തിമ കോളേജിലെ ബിരുദപഠനത്തിനുശേഷം റെയില്‍വേയില്‍ ജോലി ലഭിച്ച് ബംഗളൂരുവില്‍ പോയി. അവിടെ കേരളസമാജത്തിന്റെ മുഖ്യസംഘാടകനായിരുന്നു. 1972ല്‍ റെയില്‍വേയിലെ ജോലി രാജിവച്ച് കൊല്ലത്തെത്തിയ അദ്ദേഹം ജില്ലാ സഹകരണ ബാങ്കില്‍ മാനേജരായി ജോലിയില്‍ പ്രവേശിച്ചു. അവിടെനിന്ന് സീനിയര്‍ മാനേജരായാണ് വിരമിച്ചത്.
കാളിദാസകലാകേന്ദ്രത്തിന്റെ 'സതി' എന്ന നാടകത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് അറബിക്കടലിന്റെ റാണി എന്ന സീരിയലില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത്. ബാലചന്ദ്രമേനോന്റെ കാര്യം നിസ്സാരം എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ തുടക്കംകുറിച്ചത്. ശേഷം കാഴ്ചയില്‍, പ്രശ്‌നം ഗുരുതരം, ഏപ്രില്‍ 18, സമൂഹം, ചെപ്പടിവിദ്യ, രാജധാനി, പക്ഷേ, സി.ബി.ഐ. ഡയറിക്കുറിപ്പ് തുടങ്ങിയ സിനിമകളിലും വംശം, ഹംസഗീതം, ഗോകുലം, മൗനമേഘങ്ങള്‍, ബ്ലാക്ക് ആന്‍ഡ് വൈറ്റ്, സ്‌നേഹതീരം, കനവുകള്‍, സ്ത്രീ, മുറപ്പെണ്ണ് തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചു.
ജി.നളിനാംബികയാണ് ഭാര്യ. സ്വപ്ന (ഫെഡറല്‍ ബാങ്ക്, ആലുവ), പിങ്കി എന്നിവര്‍ മക്കളും ശ്യാം (ദക്ഷിണെ റയില്‍വേ ആലുവ), നാരായണ്‍ (ഷാര്‍ജ) എന്നിവര്‍ മരുമക്കളുമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























