ലാലിനോളം വളര്‍ന്നിട്ടില്ല സലിം കുമാര്‍ ഓര്‍മ്മപ്പെടുത്തലുമായി ഗണേഷ്... 'കോണ്‍ഗ്രസിന് വേണ്ടി പ്രസംഗിച്ചുനടന്ന സലിമിന് മോഹന്‍ലാലിനെ വിമര്‍ശിക്കാന്‍ എന്താണ് യോഗ്യത?'

കുറച്ചുകൂടി മൂക്കട്ടെ എന്നിട്ടാകാം..കാര്യങ്ങള്‍...തന്റെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ മോഹന്‍ലാലിനെ വിമര്‍ശിച്ച സലിം കുമാറിനെതിരേ പത്തനാപുരം എംഎല്‍എ ഗണേഷ് കുമാര്‍. പ്രചരണ വേദിയില്‍ മോഹന്‍ലാല്‍ വന്നതിനെത്തുടര്‍ന്നുണ്ടായ വിവാദം തനിക്ക് ഗുണമാണ് ചെയ്തതെന്നും പത്തനാപുരത്ത് ജയിപ്പിച്ചതില്‍ സലിം കുമാറിന് നന്ദി പറയുന്നെന്നും ഗണേഷ് പറഞ്ഞു.
'തെരഞ്ഞെടുപ്പ് കാലത്ത് സലിം കുമാര്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങളൊക്കെ തന്നെ സഹായിക്കാന്‍ ചെയ്തതാണെന്നേ വിശ്വസിക്കുന്നുള്ളൂ. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി പലയിടത്തും പ്രസംഗിച്ചുനടന്ന സലിം കുമാറിന് മോഹന്‍ലാലിനെക്കുറിച്ച് പറയുവാന്‍ എന്ത് യോഗ്യതയാണുള്ളത്? എന്നെ സഹോദരനെപ്പോലെ കാണുന്ന മോഹന്‍ലാല്‍ പത്തനാപുരത്ത് വന്നതില്‍ എന്താണ് വിവാദം?' ഗണേഷ് കുമാര്‍ ചോദിക്കുന്നു. താരസംഘടനയായ 'അമ്മ'യുടെ യോഗങ്ങളില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പങ്കെടുക്കാത്ത സലിംകുമാര്‍ സംഘടനയില്‍ നിന്ന് രാജിവച്ചതും ഇല്ലാത്തതും ഒരുപോലെയാണെന്നും ഗണേഷ് പരിഹസിച്ചു.
ലാലിനെതിരെ പാരതി നല്‍കുമെന്നറിയിറിയിച്ച ജഗദീഷ് പിന്നീട് തീരുമാനത്തില്‍നിന്നും പിറകോട്ടുപോകുകയായിരുന്നു. ഗണേഷും ജഗദീഷും പല തവണ പ്രചരണത്തിനിടെ കൊമ്പുകോര്‍ത്തിരുന്നു. ലാല്‍ വന്നതിനെ ജഗദീഷ് വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഗണേഷ് കുമാറിന്റെ പത്തനാപുരത്തെ തെരഞ്ഞെടുപ്പ് പ്രചരണവേദിയില്‍ മോഹന്‍ലാല്‍ എത്തിയതില്‍ പ്രതിഷേധിച്ച് സലിംകുമാര്‍ 'അമ്മ'യില്‍ നിന്ന് രാജിവച്ചിരുന്നു. സിനിമാതാരങ്ങള്‍ മത്സരിക്കുന്നിടത്ത് അവര്‍ക്കെതിരായി 'അമ്മ' അംഗങ്ങള്‍ പ്രചാരണത്തിന് പോകരുതെന്ന സംഘടനയുടെ അപ്രഖ്യാപിത നിര്‍ദേശം മോഹന്‍ലാല്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാജി. എന്നാല്‍ സംഘടനയിലെ അംഗങ്ങള്‍ പ്രചരണത്തിന് പോകുന്നത് സംബന്ധിച്ച് നിയന്ത്രണമൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്നായിരുന്നു 'അമ്മ' പ്രസിഡന്റ് ഇന്നസെന്റ് എംപി ഇതേക്കുറിച്ച് പ്രതികരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























