Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത

കലാഭവന്‍ മണിയുടെ ചിത്രം 'പോയ് മറഞ്ഞു പറയാതെ' പ്രദര്‍ശിപ്പിക്കാന്‍ തിയറ്ററുകള്‍ തയാറാകുന്നില്ലെന്നു പരാതി

07 JUNE 2016 09:12 AM IST
മലയാളി വാര്‍ത്ത.

അന്തരിച്ച നടന്‍ കലാഭവന്‍ മണിയോടും അദ്ദേഹത്തിന്റെ ചിത്രങ്ങളോടുമുള്ള അവഗണന ഇപ്പോഴും തുടരുന്നെന്ന് കലാഭവന്‍ മണി സേവനസമിതി ഭാരവാഹികള്‍. കലാഭവന്‍ മണി അവസാനമായി അഭിനയിച്ചു ചിത്രീകരണം പൂര്‍ത്തിയാക്കിയ പോയ് മറഞ്ഞു പറയാതെ എന്ന ചിത്രമാണ് പുതുതായി തിയേറ്ററുകളിലെത്തിയത്. സിനിമയുടെ അണിയറക്കാരാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. ചേലാട്ട് ക്രിയേഷന്‍സിന്റെ ബാനറില്‍ സൂരജ് എസ്. മേനോന്‍ നിര്‍മിച്ച ചിത്രം മാര്‍ട്ടിന്‍ സി. ജോസഫ് ആണ് സംവിധാനം ചെയ്തിട്ടുള്ളത്. മണി എന്ന കലാകാരന്‍ ജീവിച്ചിരിക്കുമ്‌ബോള്‍ തന്നെ സിനിമയ്ക്കുള്ളില്‍ അദ്ദേഹത്തിനെതിരേ കടുത്ത അവഗണന നിലനിന്നിരുന്നു.

പോയ് മറഞ്ഞു പറയാതെ എന്ന ചിത്രവും ആ അവഗണനയുടെ ഇരയാവുകയാണെന്നും ചിത്രം ഒരു ദിവസം മാത്രം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചത് ഇതിനു തെളിവാണെന്നും ഭാരവാഹികള്‍ പറഞ്ഞു. ചിത്രത്തില്‍നിന്നു ലഭിക്കുന്ന തുകയില്‍നിന്ന് ഒരു വിഹിതം കേരള കലാഭവന്‍ മണി സേവനസമിതി ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനാണു നിര്‍മാതാവും സംഘടനാ പ്രവര്‍ത്തകരും തീരുമാനിച്ചത്. തടസങ്ങള്‍ പലതും നേരിട്ട് ജൂണ്‍ രണ്ടിന് ചിത്രം റിലീസ് ചെയ്‌തെങ്കിലും പ്രാധാന സ്‌റ്റേഷനുകള്‍ പലതും ഒഴിവാക്കിയാണ് റിലീസ് നടന്നത്. റിലീസിന് തലേ രാത്രി വരേയും റിലീസ് ചെയ്യുന്ന കേന്ദ്രങ്ങളുടെ പട്ടിക പോലും വിതരണക്കമ്ബനി നല്‍കിയില്‌ള.

തിയേറ്ററുകളില്‍ പോസ്റ്ററുകള്‍ ഒട്ടിക്കാന്‍ തയാറായില്‌ളെന്നും പരാതിയുണ്ട്. ചിത്രത്തിന്റെ പോസ്റ്ററുകള്‍ സീലു ചെയ്യാനും ഒട്ടിക്കാനും വേണ്ടി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ വാങ്ങിയ  ഫീസ് അതു ചെയ്യാതെ വേറെ എന്തിനുപയോഗിച്ചെന്ന് വെളിപ്പെടുത്തണമെന്നും സേവാസമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കലാഭവന്‍ മണി സേവന സമിതി സ്ഥാപക പ്രസിഡന്റ് അജില്‍ മണിമുത്ത്, സംസ്ഥാന ഭാരവാഹി അര്‍ച്ചന ആലപ്പുഴ, സിനിമയുടെ നിര്‍മാതാക്കളായ ചേലോട്ട് സുകുമാരന്‍ മേനോന്‍, സൂരജ്. എസ്. മേനോന്‍, കലാഭവന്‍ സ്മാരക സമിതി ചെയര്‍മാനും എഴുത്തുകാരനുമായ സലീം ഇന്ത്യ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (7 minutes ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (13 minutes ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (6 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (6 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (7 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (7 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (8 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (8 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (8 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (8 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (10 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (10 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (10 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (11 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (12 hours ago)

Malayali Vartha Recommends