Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്നിട്ടും എന്തിനവള്‍ പോയി: അകാലത്തില്‍ പൊലിഞ്ഞ രേഖാ മോഹന്റെ ഓര്‍മകള്‍ പങ്കുവെച്ച് ഭര്‍ത്താവ് മോഹനകൃഷണന്‍

22 DECEMBER 2016 05:10 PM IST
മലയാളി വാര്‍ത്ത

ചങ്കുപൊട്ടുന്ന വേദനയോടെ ഒരു ഭര്‍ത്താവിന്റെ ഓര്‍മ്മ. ഉദ്യാനപാലകന്‍ എന്ന സിനിമയില്‍ മമ്മൂട്ടിയുടെ സഹോദരിയായി അഭിനയിച്ചു ശ്രദ്ധ നേടി, മോഹന്‍ലാലിന്റെ യാത്രമൊഴിയും ദിലീപിന്റെ നീവരുവോളവും രേഖാ മോഹനെ നടിയെന്ന നിലയില്‍ മലയാളി അംഗീകരിച്ച സിനിമകളാണ്. അകാലത്തില്‍ പൊലിഞ്ഞ രേഖാ മോഹന്റെ ഓര്‍മകള്‍ പങ്കുവെയ്ക്കുകയാണ് ഭര്‍ത്താവ് മോഹനകൃഷണന്‍.
വാക്ക് തെറ്റിക്കുന്നവരെ രേഖയ്ക്ക് ഇഷ്ടമല്ലായിരുന്നു. എല്ലാ കാര്യങ്ങള്‍ക്കും അതിന്റേതായ ഉത്തരവാദിത്വവും കൃത്യനിഷ്ടതയും അവള്‍ കാത്തുസൂക്ഷിച്ചിരുന്നു. സ്വന്തം മകളെയെന്ന പോലെ കാത്ത് സംരക്ഷിച്ചിട്ടും മരണത്തിന്റെ പിടിയില്‍ നിന്ന് മാത്രം അവളെ മാറ്റിനിര്‍ത്താന്‍ തനിക്ക് കഴിഞ്ഞില്ലല്ലോ എന്ന സങ്കടമാണ് എനിക്ക് ഭര്‍ത്താവ് മോഹനകൃഷണന്‍ പറയുന്നു. നിഴലായി കൂടെ നിന്ന് ഒരു യാത്രപോലും പറയാതെ അവള്‍ പോയി.
ഞങ്ങള്‍ തമ്മില്‍ പത്ത് വയസിന്റെ വ്യത്യാസമുണ്ടായിരുന്നു എന്ന കാരണത്താല്‍ വിവാഹം മുടക്കാന്‍ ആരൊക്കെയോ ശ്രമിച്ചിരുന്നു. എന്നാല്‍ എന്നെ വിവാഹം കഴിക്കാന്‍ അവള്‍ തന്നെയാണ് നിര്‍ബന്ധം പിടിച്ചതെന്ന് പിന്നീടൊരവസരത്തില്‍ ഞാന്‍ അറിഞ്ഞു. അതില്‍ എനിക്ക് വിസ്മയം തോന്നിയിട്ടുണ്ട്. അപ്പൂസേ..എടാ..കുരങ്ങാ എന്നിങ്ങനെയൊക്കെയാണ് അവള്‍ എന്നെ സ്‌നേഹത്തോടെ വിളിച്ചിരുന്നത്. മോളേ എന്നല്ലാതെ ഞാനും വിളിച്ചിട്ടില്ല. ഭാര്യയെ എന്നതിനേക്കാള്‍ കൊച്ചുകുട്ടിയേപ്പോലെ അവളെ കൊണ്ടുനടക്കുന്നതായിരുന്നു എനിക്കിഷ്ടം. ആരെങ്കിലും രേഖ മകളാണോ എന്ന് ചോദിച്ചാല്‍ ഞാന്‍ ചിലപ്പോള്‍ സമ്മതിക്കും. അത് പക്ഷേ അവള്‍ക്കിഷ്ടമല്ലായിരുന്നു.
ഇടത് മാറിടത്തില്‍ അനുഭവപ്പെട്ട കല്ലിപ്പിനേത്തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ സെന്ററില്‍ നടത്തിയ പരിശോധനയിലാണ് രേഖയില്‍ കാന്‍സര്‍ കണ്ടെത്തിയത്. 2000ത്തില്‍ തൈറോയ്ഡ് കാന്‍സറും വന്നിരുന്നു. സിംഗപ്പൂരിലാണ് അതിന്റെ ചികിത്സകള്‍ നടത്തിയത്. തന്നെയൊരു കാന്‍സര്‍ സര്‍വൈവറായി ആരും നോക്കി കാണുന്നത് അവള്‍ക്കിഷ്ടമല്ലായിരുന്നു. സര്‍ജറികളും പരിശോധനകളും ഇടയ്ക്കിടെ നടത്തിയിരുന്നു. അവസാനം നടത്തിയ പരിശോധനയിലും ഹൃദയത്തിന് കുഴപ്പമൊന്നുമില്ലായിരുന്നു. പക്ഷേ മരണത്തിന്റെ മിടിപ്പെത്തിയത് ഹൃദയാഘാതത്തിന്റെ രൂപത്തിലായിരുന്നു. ഉറക്കത്തില്‍ പതിയെ വന്ന് മരണം കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. സാമ്പത്തിക ബാധ്യത കാരണം അവള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. അതില്‍ സത്യമില്ലെന്നും മോഹനകൃഷ്ണന്‍ പറയുന്നു. തൃശൂരിലെ ഫഌറ്റിലായിരുന്നു രേഖയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആ സമയത്ത് മോഹന കൃഷ്ണന്‍ മലേഷ്യയിലായിരുന്നു.
വളരെയധികം രസിച്ചാണ് അഭിനയിച്ചിരുന്നത്. സങ്കടം അഭിനയിക്കാന്‍ രേഖയ്ക്ക് ഗ്ലിസറിന്‍ വേണ്ടായിരുന്നു എന്ന് പറയുമ്പോള്‍ എത്രത്തോളം ആത്മാര്‍ത്ഥതയോടെയാണ് അവള്‍ അഭിനയിച്ചിരുന്നത് എന്ന് മനസിലാവും. പണത്തിന് വേണ്ടിയായിരുന്നില്ല രേഖ അഭിനയിച്ചിരുന്നത്. സ്വന്തം വണ്ടിയിലെ പോകൂ. രേഖ പറയുന്ന ഹോട്ടലിലേ താമസിക്കൂ. നിര്‍മ്മാതാവ് കൊടുക്കുന്നതിന്റെ ബാക്കി തുക പേ ചെയ്യും. രേഖയെ മനസില്‍ കണ്ട് എഴുതിയ പല കഥാപാത്രങ്ങളും രേഖയുടെ നിഷ്പക്ഷമായ സ്വഭാവ സവിശേഷത കാരണം മാറിപ്പോകുകപോലുമുണ്ടായി. അതിലൊന്നും അവള്‍ക്ക് യാതൊരു വിഷമവും പരാതിയും ഉണ്ടായിരുന്നില്ല. വളരെ ബോള്‍ഡായിരുന്നു അവള്‍. ഡിഗ്രിക്ക് പഠിക്കുമ്പോള്‍ യൂണിയന്‍ ഭാരവാഹിയായിരുന്നു. മോഹനകൃഷണന്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (25 minutes ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (35 minutes ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (48 minutes ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (2 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (4 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (4 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (4 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (4 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (4 hours ago)

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി  (4 hours ago)

മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ച കാറുകള്‍ നിരസിച്ച് പ്രതിപക്ഷമായ ഡിഎംകെ  (4 hours ago)

ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...  (5 hours ago)

ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...  (5 hours ago)

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നുവീണ കമ്പി ദേഹത്ത് തുളച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends