കേരളത്തിലെ പുരുഷന്മാരുടെ സ്ത്രീ വിരുദ്ധതയെകുറിച്ച് മഞ്ജു വാരിയർക്ക് പറയാനുള്ളത്

ഡബ്ള്യു സി സിയുടെ രൂപീകരണം മുതൽ വിവാദങ്ങളുടെ പെരുമഴയായിരുന്നു . ഐ ഇഫ് എഫ് കെയിൽ കസബയിലെ സ്ത്രീ വിരുദ്ധത മമ്മൂട്ടിയെ ഉൾപ്പെടുത്തി പാർവതി സംസാരിച്ചപ്പോൾ തുടങ്ങിയ പ്രതിഷേധങ്ങൾക്ക് മഞ്ജു വാരിയർക്ക് എന്താണ് പറയാനുള്ളതെന്നായിരുന്നു എല്ലാവരും ഉറ്റു നോക്കിയത് .
സൂര്യ ടോക്ക് ഫെസ്റ്റിവലില്‍ സദസ്സുമായി സംവദിക്കുന്നതിനിടെ മഞ്ജുവിന് ആ ചോദ്യം നേരിടേണ്ടി വന്നു. എന്നാൽ വിവാദങ്ങളെ കുറിച്ച് സംസാരിക്കാനുള്ള വേദിയല്ല ഇതെന്നായിരുന്നു മഞ്ജുവിന്റെ പ്രതികരണം .കേരളത്തിലെ പുരുഷന്‍മാര്‍ സ്ത്രീവിരുദ്ധരാണോ എന്ന ചോദ്യത്തിന് മഞ്ജു പ്രതികരിച്ചു. എനിക്ക് പറയാനുള്ളത് എന്റെ ജീവിതത്തില്‍ ഞാന്‍ നേരിട്ട അനുഭവങ്ങളാണ്. അത് എന്റെ മാത്രം അഭിപ്രായം ആണ്. മറ്റുള്ളവരുടെ കാര്യം സംസാരിക്കാന്‍ ഞാനാളല്ല. എനിക്ക് ഇതുവരെ മോശം അനുഭവം ഉണ്ടായിട്ടില്ല. ഞാന്‍ ജോലി ചെയ്ത മേഖലകളിലെല്ലാം എനിക്ക് നല്ല അനുഭവങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. എന്നോട് എല്ലാവരും ബഹുമാനത്തോടു കൂടിയും സ്‌നേഹത്തോട് കൂടിയും മാത്രമേ പെരുമാറിയിട്ടുള്ളൂ. മറ്റുള്ളവര്‍ പലതും പറഞ്ഞു കേട്ടിട്ടുണ്ട്.
ഓഖി ദുരന്ത ബാധിത പ്രദേശത്തെത്തി അഞ്ചു ലക്ഷം രൂപ കൈമാറിയതിന്റെ തുടർന്ന് മഞ്ജുവിന്റെ രാഷ്ട്രീയ പ്രവേശനം എന്ന പേരിൽ വാർത്തകൾ വന്നിരുന്നു .ഇതിനോട് നടി പ്രതികരിച്ചത് ഇങ്ങനെയാണ്.ഓഖി ദുരന്ത പ്രദേശത്ത് പോയത് ഞാന്‍ മാധ്യമങ്ങളെ അറിയിക്കാതെ പോയത്. അവരെ നേരിട്ട് കണ്ട് ദുഖത്തില്‍ പങ്കുചേരാനാണ് ഞാന്‍ പോയത്. എന്നാല്‍ എനിക്കൊപ്പം ഉണ്ടായിരുന്ന ആള്‍ ഫെയ്‌സ്ബുക്കില്‍ ലൈവായി ഇട്ടു. അങ്ങനെയാണ് മാധ്യമങ്ങള്‍ അറിയുന്നതും എത്തിച്ചേരുന്നതും. അല്ലാതെ രാഷ്ട്രീയപരമായ ഉദ്ദേശത്തോടെയല്ല. രാഷ്ട്രീയത്തില്‍ താല്‍പര്യമില്ല മഞ്ജു പ്രതികരിച്ചു.
https://www.facebook.com/Malayalivartha