പൂമരം വ്യത്യസ്തമായ സിനിമയല്ല, എല്ലാത്തരം പ്രേക്ഷകരും കാണാനാഗ്രഹിക്കുന്ന തരത്തിലുള്ള ലളിതമായ കഥയും അവതരണവുമാണ് ചിത്രത്തിലുള്ളത്

കാളിദാസ് ആദ്യമായി മലയാളത്തില്‍ നായകനാകുന്ന പൂമരം എന്ന സിനിമയുടെ ചിത്രീകരണവും റിലീസും വൈകുന്നു. ചിത്രത്തിലെ പാട്ട് ഹിറ്റായതോടെ പലരും ഇതേക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. അതിന് വിരാമമിടുകയാണ്. താമസിക്കാതെ ചിത്രം തിയേറ്ററിലെത്തും. സിനിമയില്‍ താന്‍ നായകനല്ലെന്നാണ് കാളിദാസ് പറയുന്നത്. ഇത് പലരെയും ഞെട്ടിച്ചിട്ടുണ്ട്. ആരാണ് യഥാര്‍ത്ഥ ഹീറോയെന്ന് വഴിയേ പറയാം. പ്രേക്ഷകര്‍ക്ക് അമിത പ്രതീക്ഷയുള്ള സിനിമയെ കുറിച്ച് താരം പറയുന്നത് ഇതൊരു വ്യത്യസ്തമായ സിനിമയല്ലെന്നാണ്. എന്നാല്‍ എല്ലാത്തരം പ്രേക്ഷകരും ഇഷ്ടപ്പെടുന്ന സിനിമയായിരിക്കും. കഥ കേട്ടപ്പോഴും അങ്ങനെയാണ് തോന്നിയത്. എല്ലാവര്‍ക്കും തിയേറ്ററില്‍ പോയി കാണാവുന്ന ലളിതമായ കഥ. യൂത്തിന്റെ വികാരങ്ങളും അവരുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് സിനിമ പറയുന്നത്.
മാധ്യമങ്ങളെ അടക്കം ഒഴിവാക്കിയാണ് പൂമരത്തിന്റെ ചിത്രീകരണം നടന്നത്. അതിനാല്‍ തന്റെ കഥാപാത്രത്തിന്റെ പേര് പറയാന്‍ പോലും കാളിദാസ് തയ്യാറല്ല. സസ്പന്‍സിനെ ഭയന്നല്ല പറയാത്തത്. പേര് ആദ്യമായി കേള്‍ക്കുമ്പോള്‍ തന്നെ കൗതുകം തോന്നും അത് സിനിമ കാണുമ്പോള്‍ അനുഭവിക്കുന്നതാണ് സിനിമയ്ക്ക് ഗുണം. എറണാകുളം മഹാരാജ് കോളജിലെ വിദ്യാര്‍ത്ഥിയുടെ വേഷമാണെന്ന് മാത്രം താരം പറഞ്ഞു. പ്രണയവും രാഷട്രീയവും കടന്ന് വരുന്ന സിനിമയ്ക്ക് മെക്‌സിക്കന്‍ അപാരതയിലെ ചില സീനുകളുമായി സാമ്യമുള്ളതിനാല്‍ സംവിധായകന്‍ എബ്രിഡ് ഷൈന്‍ രണ്ടാംപകുതി മുഴുവന്‍ പൊളിച്ചെഴുതുകയായിരുന്നു. അതിനാലാണ് ചിത്രീകരണം നീണ്ട് പോയതെന്ന് അണിയറപ്രവര്‍ത്തകരില്‍ ചിലര്‍ പറയുന്നു.
ആക്ഷന്‍ ഹീറോ ബിജു കണ്ടശേഷം കാളിദാസ് എബ്രിഷ് ഷൈനെ വിളിച്ചിരുന്നു. സാധാരണയില്‍ നിന്ന് വ്യത്യസ്തമായ പൊലീസ് സ്റ്റോറി ആയതിനാലാണ് വിളിച്ചത്. ഫോണ്‍ വച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞ് എബ്രിഷ് കാളിദാസിനെ തിരികെ വിളിച്ചു. എന്റെ കഥയില്‍ ഒരു കോളജ് സ്‌റ്റോറിയുണ്ട്, നിനക്ക് നായകനാകാമോ എന്ന് ചോദിച്ചു. എന്നിട്ട് രണ്ട് വരി കഥ പറഞ്ഞു. അത് കേട്ട ശേഷം അഭിനയിക്കാമെന്ന് ഉറപ്പ്‌നല്‍കി. പിന്നീട് മാസങ്ങള്‍ കഴിഞ്ഞാണ് എബ്രിഡ് വിളിച്ചത്. അതിന് ശേഷമാണ് ജയറാമിനോടും പാര്‍വതിയോടും കാളിദാസ് ഇക്കാര്യം പറഞ്ഞത്. ഇന്ന് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ കാണണമെന്ന് ആഗ്രഹിക്കുന്ന ചിത്രങ്ങളിലൊന്നാണ് പൂമരം. ചിത്രത്തിലെ യഥാര്‍ത്ഥ നായകന്‍ താനല്ല, കഥയാണെന്നാണ് കാളിദാസ് പറയുന്നത്.
https://www.facebook.com/Malayalivartha