കസബവിവാദരംഗത്തിൽ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച നടി ജ്യോതി വിവാദങ്ങൾക്ക് മറുപടിയുമായി രംഗത്ത്

കസബയും അതിലെ സ്ത്രീവിരുദ്ധതയുമൊക്കെ വലിയ ചർച്ചയാകുമ്പോൾ വിവാദമായ ആ രംഗത്തിൽ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച ജ്യോതി എന്ന ഉത്തരാഖണ്ഡ് മോഡൽ സിനിമയിലെ സ്ത്രീവിരുദ്ധതയെന്ന വിമർശനത്തെ കുറിച്ച് പറയുന്നത് ഇങ്ങനെ. ഒരു ഒാൺലൈൻ മാധ്യമത്തിന് കൊടുത്ത ഇന്റർവ്യൂവിലാണ് താരം ഇത് പറഞ്ഞത്.
സ്ത്രീവിരുദ്ധമാണോ അല്ലയോ എന്നതല്ല പ്രശ്നം. ഇതൊക്കെ സമൂഹത്തിൽ നടക്കുന്നതാണ്. ഒരു അഭിനേതാവ് പോസിറ്റീവ് റോളുകളും നെഗറ്റീവ് റോളുകളും ചെയ്യേണ്ടേ ? കസബയിലെ ആ രംഗം യഥാർഥ ജീവിതത്തിൽ എത്രയോ പേർ അനുഭവിച്ചു കാണും.
സമൂഹത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളും സിനിമയിൽ കാണിക്കേണ്ടേ ? നല്ലതു മാത്രം തിരഞ്ഞു പിടിച്ചു കാണിക്കുന്നതാണോ സിനിമ ? കസബയിലെ ആ കഥാപാത്രം അത്തരത്തിലുള്ള ഒരാളാണ്. എല്ലാ മനുഷ്യർക്കും ഉള്ളതു പോലെ ഒരുപാട് ദുസ്സ്വഭാവങ്ങൾ രാജൻ സക്കറിയയ്ക്കുമുണ്ട്. അതു മനസ്സിലാക്കി കണ്ടാൽ ആ സിനിമയ്ക്കോ രംഗത്തിനോ ഒരു കുഴപ്പവുമുള്ളതായി തോന്നില്ല.
ഇൗ സിനിമയിൽ മാത്രമല്ല ഇങ്ങനെയുള്ള രംഗങ്ങളുള്ളത്. എത്രയോ ബോളിവുഡ് സിനിമകളിൽ സൂപ്പർ സ്റ്റാറുകൾ തന്നെ ഇത്തരത്തിലുള്ള എത്ര റോളുകൾ ചെയ്തിരിക്കുന്നു. വിവാദമുണ്ടാക്കുന്നവർ അതൊന്നും കാണുന്നില്ലേ ? വിമർശിക്കേണ്ടവർക്ക് വിമർശിക്കാം.
പക്ഷേ എന്തടിസ്ഥാനത്തിലാണ് അവർ വിമർശനമുന്നയിക്കുന്നത് ? നല്ലതു മാത്രം കാണിക്കുന്നതല്ല സിനിമ. സമൂഹത്തിൽ നടക്കുന്ന നല്ലതും ചീത്തയുമായ കാര്യങ്ങൾ സിനിമയിൽ വരും. എല്ലാത്തിനെയും സഹിഷ്ണതയോടെ കാണുക. മനസ്സിലാക്കുക.



https://www.facebook.com/Malayalivartha























