ആമിയുടെ ട്രെയിലറെത്തി... കമലയായി തിളങ്ങി മഞ്ജു വാര്യര്‍

മലയാളികളുടെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയെന്ന കമലാ സുരയ്യയുടെ ജീവിതകഥ ആമിയുടെ ട്രെയിലറെത്തി. സിനിമ ഉടന്‍ തന്നെ തിയേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. മലയാളികളുടെ സ്വകാര്യ അഭിമാനമായ നടി മഞ്ജുവാര്യരാണ് കമലയുടെ ജീവിതം അഭ്രപാളികളില്‍ അനശ്വരമാക്കുന്നത്.
പുറത്തുവന്ന ട്രെയിലര്‍ അതിമനോഹരമാണ്. മഞ്ജുവും ടോവിനോയും മുരളി ഗോപിയും അനൂപ് മേനോനും ട്രെയിലറില്‍ തിളങ്ങുന്നുണ്ട്. എം ജയചന്ദ്രന്‍ സംഗീതം ചെയ്യുന്ന 'ആമി' നിര്‍മിക്കുന്നത് റാഫേല്‍ തോമസും ആന്റോ റോക്കയും ചേര്‍ന്നാണ്. ചിത്രം വൈകാതെ പുറത്തുവരും.
https://www.facebook.com/Malayalivartha
























