ആദിയിലെ മോഹന്‍ലാലിന്റെ അതിഥി വേഷം അതീവ രഹസ്യമായാണ് ചിത്രീകരിച്ചത്, അതുകൊണ്ട് സിനിമ റിലീസാകും വരെ ഈ വിവരം ചോര്‍ന്നില്ല

മകന്‍ പ്രണവ് നായകനായി അഭിനയിക്കുന്ന സിനിമയില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തി പ്രേക്ഷകരെ ഞെട്ടിച്ചു. വളരെ രഹസ്യമായാണ് ഈ സീനുകള്‍ ചിത്രീകരിച്ചിരുന്നത്. അതിനാല്‍ ചിത്രം റിലീസാകുന്നത് വരെ സസ്‌പെന്‍സ് നിലനിര്‍ത്താനായി. ഡിജിറ്റല്‍ സിനിമയുടെ കാലത്ത് ഇത്തരം രഹസ്യങ്ങള്‍ പെട്ടെന്ന് പുറത്താകുന്നതാണ് പതിവ്. മോഹന്‍ലാലും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും ആന്റണിയുടെ കുടുംബവും ഗസ്റ്റ് വേഷത്തില്‍ എത്തുന്നു. മോഹന്‍ലാലിന്റെ ആദി എന്ന കഥാപാത്രവും ആദിയുടെ മാതാപിതാക്കളായ മോഹന്‍ (സിദ്ധിക്ക്) അമ്മ റോസിക്കുട്ടി (ലെന) എന്നിവര്‍ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തുമ്പോള്‍ നടന്‍ മോഹന്‍ലാലും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും അവിടെ ഭക്ഷണം കഴിക്കാനെത്തുന്നു.
മ്യൂസിക് ഡയറക്ടര്‍ ആകാന്‍ ആഗ്രഹിക്കുന്ന ആദിയോട് അമ്മ റോസിക്കുട്ടി മോഹന്‍ലാലിനെ പരിചയപ്പെടാന്‍ പറയുന്നു, പക്ഷെ, അവന് താല്‍പര്യമില്ല. അച്ഛന്‍ മോഹനനാകട്ടെ സിനിമാക്കാരെ അത്രയിഷ്ടമല്ല. സംഗീത സംവിധായകരെ നിശ്ചയിക്കുന്നത് സംവിധായകനാണ് അതിന് മോഹന്‍ലാലിനെ പോലൊരു നടനെ കണ്ടിട്ട് കാര്യമില്ലെന്ന് ആദി പറയുന്നു. റോസിക്കുട്ടി അവനെ നിര്‍ബന്ധിച്ച് മോഹന്‍ലാലിന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ട് പോകുന്നു. ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിനിടെ മോഹന്‍ലാല്‍ ആദിയുമായി സംസാരിക്കുന്നു. പുതിയ സിനിമയേതെന്ന് ചോദിക്കുന്നു. ഒടിയന്‍ എന്ന് മോഹന്‍ലാല്‍ പറയുമ്പോള്‍ തിയേറ്ററില്‍ നിറഞ്ഞ കയ്യടിയായിരുന്നു. മോഹന്‍ലാലിന്റെ കടുത്ത ആരാധകിയായ റോസിക്കുട്ടിയുമായി സംസാരിക്കുന്നു. മകന്‍ സംഗീത സംവിധായകനാകാന്‍ ആഗ്രഹിക്കുന്നെന്നും സാറ് വിചാരിച്ചാല്‍ എന്തെങ്കിലും ചാന്‍സ് കിട്ടുമോയെന്ന് റോസിക്കുട്ടി ചോദിക്കുന്നു. താനല്ല അതൊക്കെ തീരുമാനിക്കുന്നത്, എന്നാലും നോക്കാം, ആന്റണി പയ്യന്റെ നമ്പര്‍ വാങ്ങിക്കോ എന്ന് മോഹന്‍ലാല്‍.
പിരിയാന്‍ നേരം റോസിക്കുട്ടി മോഹന്‍ലാലിനോട് ഒരു സെല്‍ഫി എടുത്തോട്ടേന്ന് ചോദിക്കുന്നു. മോഹന്‍ലാലും ആദിയും റോസിക്കുട്ടിയും സെല്‍ഫിക്ക് പോസ് ചെയ്യുന്നു. അടുത്ത ദിവസം റോസിക്കുട്ടി അത് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ചുകൊടുക്കുന്നു. പല സിനിമകളിലും അതിഥി വേഷത്തില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ആദിയിലെ വേഷത്തിന് യാതൊരു പ്രത്യേകതകളുമില്ല. മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും വരുന്നു എന്ന ഒരു കൗതുകം മാത്രമാണ് ഈ സീനിലുള്ളത്.
https://www.facebook.com/Malayalivartha