പദ്മാവതിന് പിന്നാലെ 'ആമി'യും പുലിവാല് പിടിക്കുമോ ; ചിത്രതിന് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി

മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്ത 'ആമി' എന്ന മലയാള സിനിമയുടെ പ്രദർശനത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള കഥയാണെന്ന് പറയുന്നുണ്ടെങ്കിലും യഥാര്‍ത്ഥ വിവരങ്ങള്‍ പലതും ഉള്‍പ്പെടുത്തിയിട്ടില്ല. കഥാകാരിയുടെ ജീവിതത്തിലെ പല സംഭവങ്ങളും മറച്ചു വെയ്ക്കാനോ, വളച്ചൊടിക്കാനോ സംവിധായകന് യാതൊരു അധികാരവുമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
കൂടാതെ തിരക്കഥ പരിശോധിച്ച ശേഷം ചിത്രം മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെങ്കില്‍ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. ഇടപ്പള്ളി സ്വദേശി കെ രാമചന്ദ്രനാൻ ചിത്രത്തിന്റെ പ്രദര്ശനത്തിനെതിരെ മുന്നോട്ട് വന്നിരിക്കുന്നത്. ഹര്‍ജി ബുധനാഴ്ച കോടതി പരിഗണിക്കും.
സഞ്ജയ് ലീല ബൻസാലി ചിത്രം പത്മാവതിനെതിരെ വൻ എതിർപ്പുകൾ നടന്നിരുന്നു. കർണിസേന ഉൾപ്പെടെ വിവിധസംഘടനകൾ ചിത്രത്തിനെതിരെ രംഗത്തെത്തി. ചിത്രം ചരിത്രത്തെ വളച്ചൊടിക്കുന്നു എന്നായിരുന്നു വിവാദം. തുടർന്ന് ചിത്രത്തിന്റെ പേരുൾപ്പെടെ ചില മാറ്റങ്ങൾ വരുത്തി ചിത്രം തീയേറ്ററുകളിൽ എത്തി . എന്തായാലും വിവാദങ്ങൾക്ക് വിരാമമിട്ടുകൊണ്ട് സുപ്രീം കോടതിയുടെ അനുമതിയോടുകൂടി ചിത്രം പ്രദർശനം തുടരുകയാണ്.
https://www.facebook.com/Malayalivartha