ബോളിവുഡ് താരം കിം ശര്‍മ്മയ്‌ക്കെതിരെ കേസ്

വേലക്കാരിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ ബോളിവുഡ് നടി കിം ശര്‍മ്മയ്‌ക്കെതിരെ പോലീസ് കേസ്. എസ്തര്‍ ഖെയ്‌സ് എന്ന 31കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. വസ്ത്രങ്ങള്‍ കൂട്ടിയിട്ടുവെന്ന കാരണത്താല്‍ കിംശര്‍മ്മ തന്നെ മര്‍ദ്ദിക്കുകയും വീട്ടില്‍ നിന്നും പുറത്താക്കുകയും ചെയ്തുവെന്നാണ് വേലക്കാരിയായ എസ്തര്‍ ഖെയ്‌സ് പോലീസിനോട് പറഞ്ഞിരിക്കുന്നത്. മുംബൈ മിററാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. വളരെ മോശമായ രീതിയില്‍ തന്നോട് അവര്‍ സംസാരിച്ചുവെന്നും ഇനി വീട്ടിലേക്ക് തിരിച്ചുവരരുതെന്ന് പറഞ്ഞതായും വേലക്കാരി പറയുന്നു.
ജോലി ചെയ്ത ദിവസങ്ങളിലെ ശമ്ബളം നല്‍കിയില്ലെന്ന ആരോപണത്താലാണ് കിംശര്‍മ്മയ്‌ക്കെതിരെ വേലക്കാരിയായ എസ്തര്‍ ഖെയ്‌സ് പരാതി നല്‍കിയിരിക്കുന്നത്. അതേസമയം തനിക്കെതിരെ വന്ന ആരോപണങ്ങള്‍ കിംശര്‍മ്മ നിഷേധിച്ചു. എല്ലാമാസവും എഴാം തിയ്യതി അവര്‍ക്ക് ശമ്ബളം നല്‍കാറുണ്ടെന്നും തനിക്കെതിരെ വന്ന ആരോപണങ്ങള്‍ തെറ്റാണെന്നും കിംശര്‍മ്മ മുംബൈ മിററിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു.
മോഡലിംഗ് രംഗത്ത് നിന്നും ബോളിവുഡില്‍ എത്തിയ താരമാണ് കിംശര്‍മ്മ. ഷാരൂഖ് ഖാന്‍ നായകനായ മൊഹബത്തേന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു കിം ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരുന്നത്. തുടര്‍ന്ന് നിരവധി ശ്രദ്ധേയ ചിത്രങ്ങളില്‍ നടി ബോളിവുഡില്‍ അഭിനയിച്ചിരുന്നു.
അഭിനയപ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ വേഷങ്ങളിലൂടെയുമാണ് നടി ബോളിവുഡില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നത്. എസ് എസ് രാജമൗലി സംവിധാനം ചെയ്ത മഗദീരയിലും ഒരു ശ്രദ്ധേയ കഥാപാത്രമായി നടി എത്തിയിരുന്നു.
https://www.facebook.com/Malayalivartha