എനിക്കൊരു കുഞ്ഞു ജനിച്ചാല്‍ ഞാന്‍ ഇവിടെയൊന്നും ഉണ്ടാകില്ല ; വളരെ നിറങ്ങള്‍ നിറഞ്ഞ കുട്ടിക്കാലം ഇല്ലാതിരുന്ന എല്ലാവരോടും എനിക്ക് പറയാനുള്ളത് നിങ്ങള്‍ക്ക് നഷ്ടപ്പെട്ടത് നിങ്ങളുടെ കുട്ടികള്‍ക്ക് നല്‍കണമെന്നാണ്; സാമന്ത

തെന്നിന്ത്യൻ സിനിമകളിലൂടെ ആരാധനകാരുടെ മനം കവർന്ന സൂപ്പർ നടിയാണ് സാമന്ത. വിവാഹത്തോടെ നടി സാമന്ത അഭിനയം നിര്‍ത്തുന്നെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അതിനെയെല്ലാം തള്ളി വിവാഹത്തിന് ശേഷം സാമന്ത കൂടുതല്‍ സജീവമാവുകയായിരുന്നു. രംഗസ്ഥല, ഇരുമ്പുതിരൈ, മഹാനടി തുടങ്ങിയ ചിത്രങ്ങളൊക്കെ സൂപ്പര്‍ ഹിറ്റാവുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ആരാധകരെ ഏറെ നിരാശപ്പെടുത്തുന്ന ഒരു തീരുമാനവുമായി നടി രംഗത്ത് വന്നിരിക്കുകയാണ്. സാമന്ത സിനിമ അഭിനയം നിര്ത്തുന്നു എന്നതാണ് നിരാശപ്പെടുത്തുന്ന ആ വാർത്ത.
എനിക്കൊരു കുഞ്ഞു ജനിച്ചാല്‍ അതായിരിക്കും എന്റെ ലോകം. കുടുംബവും ജോലിയും ഒരുമിച്ച് കൊണ്ടു പോകുന്ന അമ്മമാരോട് എനിക്ക് അതിയായ ബഹുമാനമുണ്ട്. എന്റെ കുട്ടിക്കാലം അത്ര വര്‍ണാഭമായിരുന്നില്ല. അങ്ങനെ വളരെ നിറങ്ങള്‍ നിറഞ്ഞ കുട്ടിക്കാലം ഇല്ലാതിരുന്ന എല്ലാവരോടും എനിക്ക് പറയാനുള്ളത് നിങ്ങള്‍ക്ക് നഷ്ടപ്പെട്ടത് നിങ്ങളുടെ കുട്ടികള്‍ക്ക് നല്‍കണമെന്നാണ്. എനിക്കൊരു കുഞ്ഞു ജനിച്ചാല്‍ ഞാന്‍ ഇവിടെയൊന്നും ഉണ്ടാകില്ല. കാരണം എനിക്ക് കുഞ്ഞായിരിക്കും ഏറ്റവും വലുത്' എന്ന് സാമന്ത പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലായിരുന്നു സാമന്തയും നാഗ്‌ചൈതന്യയും തമ്മിലുള്ള വിവാഹം നടന്നത്.
https://www.facebook.com/Malayalivartha