കത്രീനയുടെ ഡാന്‍സ് കലക്കി... താരത്തെ പുകഴ്ത്തി സോഷ്യല്‍ മീഡിയ
കത്രീന കെയ്ഫിന്റെ നൃത്തച്ചുവടുകള്‍ പലതവണ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുള്ളതാണ്. ഇപ്പോള്‍ ദബാംഗ് ടൂര്‍ ഷോയില്‍ അവതരിപ്പിച്ച ഡാന്‍സും വൈറലായിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ടൈഗര്‍ സിന്ദാ ഹേയിലെ സ്വാഗ് സെ സ്വാഗത് എന്ന പാട്ടിനാണ് കത്രീന ചുവടുവച്ചത്.
കത്രീന തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുളളില്‍ ലക്ഷക്കണക്കിന് ആരാധകരാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. കത്രീനയുടെ ഡാന്‍സിന് മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha