മോഹന്‍ലാല്‍ പറഞ്ഞത് കള്ളം? അമ്മയെ കുറിച്ച് പത്മ പ്രിയ പറയുന്നത് ഇങ്ങനെ
താരസംഘടനയായ അമ്മയില്‍ സ്ത്രീകളാരും മത്സരിക്കാന്‍ തയാറായില്ലെന്നുമുള്ള പ്രസിഡന്റ് മോഹന്‍ലാലിന്റെ പരാമര്‍ശങ്ങള്‍ ശരിയല്ലെന്ന് നടി പത്മപ്രിയ. ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം അജണ്ടയില്‍ ഇല്ലായിരുന്നെന്നും പത്മ പ്രിയ പറഞ്ഞു. മത്സരിക്കാന്‍ പാര്‍വതി സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ സെക്രട്ടറി പിന്തിരിപ്പിക്കുകയായിരുന്നുവെന്നും പത്മപ്രിയ പറഞ്ഞു.
ഭാവനയുടെയും രമ്യ നമ്ബീശന്റെയും രാജിക്കത്ത് മാത്രമാണ് ലഭിച്ചതെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. എന്നാല്‍ റിമ കല്ലിങ്കലും ഗീതു മോഹന്‍ദാസും രാജിവെച്ചതായി ഇമെയില്‍ വഴിഅറിയിച്ചിട്ടുണ്ട്. കത്ത് കിട്ടിയില്ലെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല എന്നും പത്മ പ്രിയ പറഞ്ഞു. 'അമ്മ' നടത്തിയ സ്റ്റേജ് ഷോയില്‍ അവതരിപ്പിച്ച സ്കിറ്റ് സ്ത്രീകളെ അപമാനിക്കുന്നതാണെന്നും അത് തമാശയായി കാണാനാവില്ലെന്നും സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ പത്മപ്രിയ പറഞ്ഞു.
https://www.facebook.com/Malayalivartha