ജാന്‍വി കപൂര്‍ ചിമ്പുവിന്റെ നായികയായി തമിഴിലേക്ക്
തെന്നിന്ത്യന്‍ സിനിമാ ലോകത്തേക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങുകയാണ് ജാന്‍വി കപൂര്‍. തമിഴ് ചിത്രത്തിലൂടെയാണ് ജാന്‍വി സൗത്ത് ഇന്ത്യന്‍ ഫിലിം ഇന്‍ഡസ്ട്രിയുടെ ഭാഗമാകുന്നത്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചിമ്ബുവിന്റെ നായികയായാണ് ജാന്‍വി എത്തുക.
ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ജാന്‍വിയുടെ ആദ്യ ബോളിവുഡ് ചിത്രം ധഡക് ജൂലായ് 20ന് തിയേറ്ററുകളിലെത്തും. ഷാഹിദ് കപൂറിന്റെ അനുജന് ഇഷാന് ഖട്ടര്‍ നായകനാകുന്ന ചിത്രം ഒരു പ്രണയ കഥയാണ് പറയുന്നത്.
https://www.facebook.com/Malayalivartha