ലോകത്തോട് എന്റെ കഥ പറയുന്നത് സത്യസന്ധമായി തന്നെ വേണം...സണ്ണി ലിയോണ്‍ വെളിപ്പെടുത്തുന്നു
സണ്ണി ലിയോണ്‍ ബോളിവുഡില്‍ തന്റേതായ സ്ഥാനം ഇതിനോടകം തന്നെ നേടി കഴിഞ്ഞു. കരേണ്‍ജിത് സണ്ണി ലിയോണ്‍ ആയതെങ്ങനെ എന്ന് വെളിപ്പെടുത്തുന്ന വെബ് സീരീസ് ' കരേണ്‍ജിത് കൗര്‍ ദ അണ്‍ടോള്‍ഡ് സ്റ്റോറി'ക്കായി ജീവിതത്തിലെ എല്ലാ സംഭവങ്ങളും തുറന്ന് പറയുമെന്ന് സണ്ണി ലിയോണ്‍ വ്യക്തമാക്കുന്നു.
'ലോകത്തോട് എന്റെ കഥ പറയുന്നത് സത്യസന്ധമായി തന്നെ വേണം. അതുകൊണ്ടാണ് എല്ലാം വെളിപ്പെടുത്താം എന്ന് തീരുമാനിച്ചത്. പക്ഷേ ചെറിയ ടെന്‍ഷന്‍ ഉണ്ടെന്നും ' സണ്ണി ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. ഇഷ്ടമുള്ളത് പറയാനും ചെയ്യാനും പ്രവര്‍ത്തിക്കാനുമെല്ലാം ഉള്ള അവകാശം ഓരോ വ്യക്തിക്കും ഉണ്ട്. അത് ശരിയാണോ തെറ്റാണോ എന്ന് തീരുമാനിക്കുന്നത് അവരുടെ മനഃസാക്ഷിയാണെന്നും അവര്‍ പറഞ്ഞു.
വെബ്സീരീസ് ഇതുവരെ ഇരുപത് എപ്പിസോഡുകള്‍ ചിത്രീകരിച്ചു കഴിഞ്ഞതായും അവര്‍ പറഞ്ഞു. ഈ മാസം പതിനാറാം തിയതി മുതലാണ് വെബ് സീരീസ് സംപ്രേഷണം ആരംഭിക്കുന്നത്.
https://www.facebook.com/Malayalivartha