സ്ത്രീയ്ക്ക് ഓര്‍ഗാസം വരാത്തതിനു കാരണം പങ്കാളിയോടുളള അടുപ്പക്കുറവോ?
സ്ത്രീകള്‍ പല സമയത്ത് പല മൂഡിലായിരിക്കും. ചിലസമയത്ത് ശാരീരിക അസ്വസ്ഥതകള്‍ കൊണ്ടോ മറ്റെന്തെങ്കിലും വിഷമം ഉണ്ടാകുമ്പോഴോ അവര്‍ക്ക് സെക്സിനോട് താത്പര്യം ഉണ്ടാകാന്‍ സാധ്യതയില്ല. ഇത്തരം ഘട്ടങ്ങളില്‍ പങ്കാളി നിര്‍ബന്ധിച്ച് സെക്സിലേര്‍പ്പെട്ടാല്‍ രതിമൂര്‍ഛയുണ്ടാകാനുള്ള സാധ്യത കുറവാണ്. സ്ത്രീകള്‍ പൊതുവെ സെക്സ് മൂഡിലേയ്ക്കു വരാന്‍ സമയമെടുക്കും. മാനസികപ്രശ്നങ്ങള്‍, അയാതയ് ഭയം പോലുള്ള വികാരങ്ങള്‍ സെക്സ് സമയത്തുണ്ടാകുന്നത് പല സ്ത്രീകളിലും ഓര്‍ഗാസത്തിന് തടസം നില്‍ക്കാറുണ്ട്.
പങ്കാളിയോടുളള അടുപ്പക്കുറവാണ് ഒരു കാരണം. സ്ഥിരം പങ്കാളികളുള്ള സ്ത്രീകള്‍ക്ക് താല്‍ക്കാലിക പങ്കാളികളുള്ളവരേക്കാള് ഓര്‍ഗാസം ലഭിയ്ക്കാന്‍ എളുപ്പമാണെന്ന് ഗൈനക്കോളജിയുമായി ബന്ധപ്പെട്ട പഠനങ്ങള്‍ തെളിയിക്കുന്നു. ഇതുപോലെ ഇരുപതുകളിലുള്ള സ്ത്രീകള്‍ക്ക് മുപ്പതുകളിലുള്ളവരേക്കാള് ഓര്‍ഗാസസാധ്യത കുറവാണെന്നും പഠനങ്ങള്‍ പറയുന്നു. സെക്സിലുള്ള പരിചയക്കുറവാണ് ഒരു കാരണം.
മെനോപോസടുക്കുമ്പോഴും ശേഷവും സ്ത്രീകള്‍ക്ക് ഓര്‍ഗാസമുണ്ടാകാന്‍ സാധ്യത കുറവാണ്. ഹോര്‍മോണ്‍ പ്രശ്നങ്ങളാണ് ഇതിനു കാരണമാകുന്നത്. ഇഷ്ടത്തോടെയല്ലാതെ സെക്സിലേര്പ്പെടുന്ന സ്ത്രീകള്‍ക്ക് ഓര്ഗസമുണ്ടാകാന് ബുദ്ധിമുട്ടാകുമെന്നും സയന്‍സ് പറയുന്നു.
സെക്സ് സമയത്തുണ്ടാകുന്ന മറ്റു ചിന്തകള്‍, മനസിനെ അലട്ടുന്ന ചിന്തകളാണ് പല സ്ത്രീകളിലും ഓര്‍ഗാസത്തിന് തടസമായി നില്ക്കുന്ന മറ്റൊരു ഘടകം. സ്വയംഭോഗത്തിന് അടിമപ്പെട്ട സ്ത്രീകള്‍ക്ക് സാധാരണ സെക്സില്‍ നിന്നും രതിമൂര്‍ഛ ലഭിയ്ക്കാന്‍ ബുദ്ധിമുട്ടാണ്. പുരുഷന്മാര്ക്കും ഇതുതന്നെ.
https://www.facebook.com/Malayalivartha