നടി അനുമോൾക്ക് സംഭവിച്ചതെന്ത്? പ്രചരിക്കുന്ന ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി താരം...
വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അനുമോള്‍.തന്റെ സിനിമകളുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം തന്നെ പ്രേക്ഷകരുമായി പങ്കു വയ്ക്കാറുണ്ട്. എന്നാല്‍ താരം കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കില്‍ പങ്കുവച്ച ചിത്രങ്ങള്‍ കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.
അപകടം പറ്റി കിടക്കുന്നതിന്റെയും തലമുടി പാടെ വടിച്ച് അവശയായി നില്‍ക്കുന്നതിന്റെയും ചിത്രങ്ങള്‍ പക്ഷേ പുതിയ ചിത്രത്തിന് വേണ്ടിയുള്ള മെയ്ക്കോവറിന്റെ ഭാഗമായിരുന്നു. ഇതുവരെ പൂര്‍ത്തിയാകാത്ത സിനിമയിലെ ചിത്രങ്ങള്‍ അനുമോള്‍ തന്നെയാണ് തന്റെ ഔദ്യോഗിക പേജിലൂടെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. മരം പെയ്യുമ്ബോള്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ളതാണ് ഈ ചിത്രങ്ങള്‍.
ചില വേഷങ്ങള്‍ നമ്മുടെ ജീവിതം തന്നെ മാറ്റിമറിക്കും. അഭിനേതാവ് എന്ന രീതിയില്‍ മാത്രമല്ല വ്യക്തി എന്ന നിലയിലും കഥാപാത്രങ്ങള്‍ നമ്മില്‍ മാറ്റം വരുത്താറുണ്ട്. എന്നെ സംബന്ധിച്ചടത്തോളം അങ്ങനെയൊരു കഥാപാത്രമായിരുന്നു ഇത്.
ഒരുപാട് പേരുടെ കഷ്ടപ്പാട് ആയിരുന്നു ഈ സിനിമ. അങ്ങനെയുള്ള ഈ ചിത്രം, പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിലുള്ള ഞങ്ങളുടെ വിഷമം നിങ്ങള്‍ക്ക് ചിന്തിക്കാവുന്നതേ ഉള്ളു. അനില്‍ ആയിരുന്നു മരം പെയ്യുമ്ബോള്‍ എന്ന സിനിമയുടെ സംവിധാനം. എനിക്ക് മേക്കപ്പ് ചെയ്തത് പട്ടണം ഷാ ഇക്ക ആയിരുന്നു,അനുമോൾ പറഞ്ഞു .
https://www.facebook.com/Malayalivartha