ക്യാമറയ്ക്ക് മുന്നില്‍ അങ്ങനെയായതിന് കാരണം വ്യക്തമാക്കി രാജശ്രീ ദേശ്പാണ്ഡെ
ടെലിവിഷന്‍ സീരീസായ സേക്രഡ് ഗെയിംസ് രാജശ്രീ ദേശ്പാണ്ഡെ മുഖേനയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത സീരീസില്‍ നവാസുദ്ദീന്‍ സിദ്ദിഖി, രാധിക ആപ്തെ, തുടങ്ങിയവര്‍ അഭിനയിച്ചിരുന്നു, ചിത്രീകരണത്തിനിടെ തനിക്ക് പൂര്‍ണ്ണ നഗ്നയായി അഭിനയിക്കേണ്ടി വന്നതിനെക്കുറിച്ച് വ്യക്തമാക്കുകയാണ് രാജശ്രീ.
പൂര്‍ണ നഗ്നയായി അഭിനയിച്ചപ്പോള്‍ പ്രത്യേകിച്ച് ഒന്നും അനുഭവപ്പെട്ടിരുന്നില്ല, കഥാപാത്രം ആവശ്യപ്പെടുന്നത് മാത്രമാണ് ഞാന്‍ ചെയ്തത് അനുരാഗ് കശ്യപ് എന്ന സംവിധായകനില്‍ പൂര്‍ണ്ണ വിശ്വാസം അര്‍പ്പിച്ചാണ് ആ രംഗം ചെയ്തത്. തനിക്കൊപ്പം അഭിനയിച്ച നവാസുദ്ദീന്‍ സിദ്ധിഖിയുടെ പിന്തുണ വലുതായിരുന്നു. ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടപ്പോള്‍ തന്നെ നോക്കുകയോ, ചുംബിക്കുകയോ ചെയ്യാത്ത അദ്ദേഹത്തെ പ്രണയ പരവശനാക്കുന്നതിനു വേണ്ടിയാണ് നഗ്നയായി അഭിനയിച്ചതെന്നും ഒരു അഭിമുഖ പരിപാടിക്കിടെ താരം കൂട്ടിച്ചേര്‍ത്തു. ഭര്‍ത്താവില്‍ നിന്ന് മികച്ച പിന്തുണയാണ് തനിക്ക് ലഭിച്ചത്. നിന്റെ ജോലിയാണ് നീ ചെയ്യുന്നത്, നിന്റെ ആത്മാവാണ് നീ നല്‍കുന്നത്.
നിന്നില്‍ വിശ്വസിക്കുക. അദ്ദേഹം പറഞ്ഞു. മംഗല്യസൂത്രം ധരിച്ച ഇന്ത്യന്‍ ചൂടന്‍ നായിക എന്ന രീതിയിലാണ് വാട്സ്ആപ്പില്‍ രാജശ്രീയുടെ ക്ലിപ്പുകള്‍ പ്രചരിച്ചത്. അധിക്ഷേപങ്ങള്‍ക്കിടയിലും താന്‍ തന്റെ ജോലിയാണ് ചെയ്തതെന്ന് മാത്രമായിരുന്നു രാജശ്രീയുടെ മറുപടി. സേക്രഡ്ഗെയിംസില്‍ ആ സീനുകള്‍ ഒഴിവാക്കാനാകാത്തതായിരുന്നു. എന്നെ സംബന്ധിച്ച് ടോപ്ലെസ് ആകുക ശ്രമകരമായിരുന്നു. എനിക്ക് അതിന് സാധിക്കുമായിരുന്നില്ല. എന്നാലും ഞാനത് ചെയ്തു.
അനുരാഗ് കശ്യപില് അത്രയധികം എനിക്കു വിശ്വാസമായിരുന്നു. ഞാന്‍ കംഫര്‍ട്ടബിള്‍ ആണെങ്കില്‍ മാത്രം ആ ഷോട്ടുമായി മുന്നോട്ടു പോകാം എന്ന നിലപാടിയിരുന്നു അദ്ദേഹത്തിന്. ജോലിയായി അത് മുന്നില്‍ വന്നപ്പോള്‍ എനിക്ക് സങ്കോചം തോന്നിയില്ല.
സിനിമ എന്റെ പാഷനാണ്. സേക്രഡ് ഗെയിംസില്‍ പരിശുദ്ധമായ പ്രണയമുളള സ്ത്രീയാണ് സീരിസിലെ സുഭദ്ര. നവാസുദ്ദീന്‍ സിദ്ദീഖി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യ. നവാസുദ്ദീന്‍ സിദ്ദീഖിയുടെ മുന്നില്‍ ടോപ്ലെസ് ആയി അഭിനയിക്കുന്നത് ജോലിയായി കണ്ടപ്പോള്‍ ഞാന്‍ അതിനു തയ്യാറായി.
https://www.facebook.com/Malayalivartha