രണ്‍ബീറിന്റെ വിവാഹത്തെപ്പറ്റി അച്ഛന് റിഷി കപൂര്‍ പറയുന്നത്
ബോളിവുഡില്‍ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാ വിഷയമാണ് രണ്‍ബീര്‍ കപൂര്‍-ആലിയ ഭട്ട് പ്രണയം. സിനിമാ തിരക്കുകളില്‍ മുഴുകിയിരിക്കുന്ന താരങ്ങളുടെ വിവാഹം ആരാധകര്‍ക്ക് ഏറെ സന്തോഷം നല്കുന്ന ഒന്നാണ്. ഇപ്പോള്‍ സിനിമാ ലോകത്ത് വിജയിച്ച് നില്ക്കുന്ന താരത്തിന്റെ വ്യക്തി ജീവിതത്തെ കുറിച്ച് പറയുകയാണ് അച്ഛനും മുന്‍ ബോളിവുഡ് താരവുമായ റിഷി കപൂര്‍.
പ്രധാനമായും മകന്റെ വിവാഹം സംബന്ധിച്ചാണ് താരം സംസാരിച്ചത്. താന്‍ 27 വയസ്സുള്ളപ്പോഴാണ് വിവാഹിതനായതെന്നും രണ്ബീറിനിപ്പോള് 35 വയസായെന്നും.
അതിനാല്‍ തന്നെ അവന് വിവാഹത്തെക്കുറിച്ച് ചിന്തിക്കേണ്ടതാണെന്നും അവന്റെ വിവാഹം തങ്ങള്‍ ഏറെ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha