നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം കണ്ടെത്തിയ നടി ആലിയ ബട്ട് ഇപ്പോൾ പാവങ്ങളുടെ ജീവിതത്തിൽ വെളിച്ചം പകർന്ന താരം; ഇരുട്ടില്‍ കഴിയുന്ന 40 കുടുംബങ്ങള്‍ക്ക് വെളിച്ചം നൽകിയാണ് ആലിയ സോഷ്യല്‍ മീഡിയയിൽ താരമാകുന്നത്...
തന്റെ സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെയും ജനങ്ങളുടെ പ്രിയങ്കരിയായിരിക്കുകയാണ് യുവതാരം ആലിയ ബട്ട്. സാമൂഹിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കര്‍ണാടകത്തിലെ ഒരു ഗ്രാമത്തിലെ ജനങ്ങള്‍ക്ക് മുഴുവന്‍ സോളാര്‍ ലാമ്ബുകളാണ് താരം വിതരണം ചെയ്തിരിക്കുന്നത്. തങ്ങള്‍ക്ക് വെളിച്ചം പകര്‍ന്ന താരത്തെ ഇനി ഒന്ന് നേരില്‍ കാണണമെന്നാണ് ഗ്രാമവാസികളുടെ ആഗ്രഹം.
നാളുകളായി ഇരുട്ടില്‍ കഴിയുന്ന കര്‍ണാടകത്തിലെ മാണ്ഡ്യ ജില്ലയിലെ ഗ്രാമത്തിലെ 40 കുടിലുകളിലാണ് സോളാര്‍ ലാമ്ബുകള്‍ അവര്‍ സ്ഥാപിച്ച് നല്‍കിയിരിക്കുന്നത്. മി വാര്‍ഡ്രോബ് ഈസ് സു വാര്‍ഡ്രോബ് എന്ന തന്റെ സാമൂഹ്യ സേവന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് അവര്‍ പദ്ധതി നടപ്പാക്കിയത്. ബംഗളൂരുവിലെ ഒരു എന്‍ജിഒയാണ് അവര്‍ക്കായി പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നത്.
https://www.facebook.com/Malayalivartha