എന്നെ സംബന്ധിച്ച് ലൈംഗികത എന്നാല്‍ ശാരീരികമായിരുന്നില്ല... അത് മാനസികമായിരുന്നു; അയാള്‍ക്ക് രണ്ടാമത് ഒരു അവസരം നല്കാന് ഞാന്‍ തയ്യാറായി. അതാണ് ഞാന്‍ ചെയ്ത ഏറ്റവും വലിയ അബദ്ധം
ബോളിവുഡിൽ ഏറെ ചർച്ചവിഷയം നടന്ന സംഭവമായിരുന്നു ദീപിക പദുക്കോണും രണ്‍ബീറുമായുള്ള പ്രണയം. എന്നാലിപ്പോൾ രണ്‍ബീറിന്റെ ചതിയെക്കുറിച്ച് തുറന്നടിക്കുകയാണ് ദീപിക. അയാള്‍ എന്നോട് വീണ്ടും യാചിച്ചു. അത് വിശ്വസിക്കാന്‍ പാടില്ലായിരുന്നു. എന്നാല്‍ വീണ്ടും അയാളെ എല്ലാ തെളിവുകളോടു കൂടി പിടികൂടി.
ആ ദുഃഖത്തില്‍ നിന്ന് തിരികെ കരകയറാന്‍ സമയമെടുത്തു. ഇനി ഒരു തിരിച്ചുപോക്കില്ല. എന്നെ സംബന്ധിച്ച് ലൈംഗികത എന്നാല്‍ ശാരീരികമായിരുന്നില്ല. അത് മാനസികമായിരുന്നു. അതുകൊണ്ടു തന്നെ ഞാന്‍ ആരേയും വഞ്ചിച്ചിട്ടില്ല. അയാള്‍ക്ക് രണ്ടാമത് ഒരു അവസരം നല്കാന് ഞാന്‍ തയ്യാറായി. അതാണ് ഞാന്‍ ചെയ്ത ഏറ്റവും വലിയ അബദ്ധമെന്നും ദീപിക പറഞ്ഞു.
ദീപികയുമായി അകന്ന രണ്‍ബീര്‍ കത്രീന കൈഫുമായി പ്രണയത്തിലായി. വിവാഹത്തോളം എത്തിയ ആ ബന്ധം 2017ല്‍ തകര്‍ന്നു. അതിനു ശേഷമാണ് രണ്‍ബീര്‍ ആലിയയുമായി അടുക്കുന്നത്.
രണ്‍ബീർ-ആലിയ ബന്ധത്തിൽ വീട്ടുകാരും പച്ചക്കൊടി കാണിച്ചിരിക്കുകയാണ്. ആലിയയ്ക്ക് രണ്‍ബീറിന്റെ സഹോദരി റിദ്ദിമ ബ്രേസ്ലെറ്റ് സമ്മാനം നൽകിയിരുന്നു. അത് ആലിയ തന്റെ ഇൻസ്റ്റഗ്രാമിൽ സ്റ്റാറ്റസായി ചേർക്കുകയും ചെയ്തിരുന്നു. കൂടാതെ ആലിയയും രണ്‍ബീറിന്റെ അമ്മയുമായുള്ള ചിത്രങ്ങളും ഇപ്പോൾ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതിൽ നിന്ന് വ്യക്തമാണ് ആലിയ -രണ്‍ബീർ ബന്ധത്തിൽ വീട്ടുകാരും ഹാപ്പിയാണെന്ന്.. പ്രേക്ഷകരേയും ബോളിവുഡിനേയും ഒരുപോലെ ഞെട്ടിച്ച് പ്രണയവാർത്ത സ്ഥിരീകരിച്ച് രണ്‍ബീർ രംഗത്തെത്തിയിരുന്നു. ബോളിവുഡിലെ ഇപ്പോഴത്തെ ചർച്ചാവിഷയം ആലിയ-രണ്‍ബീർ പ്രണയമാണ്.
https://www.facebook.com/Malayalivartha