താര റാണി അനുഷ്കയെ വിവാഹം ചെയ്യണമെന്ന് ഉണ്ണിമുകുന്ദൻ...
പതിനേഴാമത്തെ വയസ്സില്‍ മലയാള സിനിമയിലേക്ക് എത്തിയ യുവതാരമാണ് ഉണ്ണി മുകുന്ദന്. ആരുടെയും പിന്തുണയില്ലാതെ സിനിമ ലോകത്തേക്ക് എത്തിയ ഉണ്ണി മുകുന്ദന് താന്‍ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചിരുന്ന നായികയാരെന്നു പറഞ്ഞിരിക്കുകയാണ്. ഒരു അഭിമുഖ പരിപാടിയില്‍ ആണ് ഉണ്ണി മുകുന്ദൻ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഭാഗ്മതി എന്ന ചിത്രത്തില്‍ തനിക്കൊപ്പം അഭിനയിച്ച തെന്നിന്ത്യന്‍ സൂപ്പര്‍ താരം അനുഷ്കയാണ് ഉണ്ണി മുകുന്ദന്റെ മനസ്സില്‍ കയറിക്കൂടിയ നായിക.
സ്റ്റാര്‍ഡം ഇത്ര നന്നായി കൈകാര്യം ചെയ്യുന്ന മാറ്റൊരു താരത്തെയും താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും അവരുടെ സ്ക്രീന്‍ ഇമേജിനൊപ്പം ഞാന്‍ നിന്നിരുന്നേല്‍ തീര്‍ച്ചയായും അനുഷ്കയെ താന്‍ പ്രൊപ്പോസ് ചെയ്യുമായിരുന്നുവെന്നും ഉണ്ണി പറയുന്നു. സ്ത്രീ എന്ന നിലയില്‍ ഞാന്‍ അവരെ ഏറെ ബഹുമാനിക്കുന്നുവെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. അനുഷ്ക മറ്റു പലര്‍ക്കും കണ്ടുപഠിക്കാവുന്ന റഫറൻസാണെന്നും ഉണ്ണി മുകുന്ദന് പറഞ്ഞു.
https://www.facebook.com/Malayalivartha