പ്രണയത്തിന് പ്രായമില്ല... പ്രിയങ്ക ചോപ്രയുടെ കാമുകന് പറയുന്നതിങ്ങനെ
ബോളിവുഡിലെ സൂപ്പര്‍സുന്ദരി പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകനും നടനുമായ നിക് ജോനാസും തമ്മില്‍ പ്രണയത്തിലാണ് എല്ലാവരും അറിഞ്ഞുകഴിഞ്ഞു. നിക് പ്രിയങ്കയേക്കാള്‍ പത്തുവയസിന് ഇളയതാണ്. പത്തുവയസിനു മൂത്ത പ്രിയങ്കയെ എന്തിനാ ചെക്കാ നീ പ്രേമിക്കുന്നതെന്ന് പലരും നിക്കിനോട് ചോദിച്ചുവത്രേ.
പ്രായത്തില്‍ മുതിര്‍ന്ന സ്ത്രീകളെ പ്രണയിക്കുന്നത് നല്ലതാണെന്ന മറുപടിയാണ് നിക് നല്‍കിയിരിക്കുന്നത്. ആന്റി കോഹന്റെ ഷോയില്‍ അതിഥിയായി വന്നപ്പോഴും നിക് ആ ചോദ്യം നേരിട്ടു. പ്രണയിക്കുന്നതില്‍ ഞാന്‍ അതിര്‍ത്തി വയ്ക്കാറില്ല. ഞാന്‍ പ്രേമിച്ച സ്ത്രീകളില്‍ ഏറ്റവും മുതിര്‍ന്ന സ്ത്രീക്ക് 35 വയസുണ്ട്. പ്രായം ഒരു നമ്പര്‍ മാത്രമാണ് നിക് പറഞ്ഞു.
കേറ്റ് ഹൂഡ്സണ്‍, ഡെല്‍റ്റാ ഗൂഡ്രെം എന്നിവരുമായി നിക് പ്രണയത്തിലാണെന്ന് നേരത്തേ പ്രചാരണങ്ങളുണ്ടായിരുന്നു. ഇവര്‍ നികിനേക്കാള് മുതിര്‍ന്നവരാണ്. ആന്റി കോഹന് ഷോയുടെ മറ്റൊരു എപ്പിസോഡില്‍ പ്രിയങ്ക അതിഥിയായി എത്തിയിരുന്നു. നിക്കുമായുള്ള പ്രണയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇതുവരെ തനിക്ക് സമയം കിട്ടിയില്ലെന്നായിരുന്നു പ്രിയങ്ക മറുപടി നല്‍കിയത്. കഴിഞ്ഞ വര്‍ഷം നടന്ന മെറ്റ് ഗാലയിലാണ് പ്രിയങ്കയും നിക്കും കണ്ടുമുട്ടിയത്.
ഇരുവരും ഒന്നിച്ച് അന്ന് റെഡ് കാര്‍പ്പറ്റില്‍ ചിത്രങ്ങള്‍ക്കായി പോസ് ചെയ്യുകയും ചെയ്തു. മെറ്റ് ഗാലയില്‍ നിന്നുള്ള പ്രിയങ്കയുടെ ചിത്രങ്ങള്‍ നിക്ക് പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇതോടെ ഇരുവരെയും ചേര്‍ത്ത് ഗോസിപ്പുകള്‍ വന്നുതുടങ്ങി. നിക്കിനെയും കൂട്ടി പ്രിയങ്ക ഇന്ത്യയിലുമെത്തി. അമ്മ മധുചോപ്രയേയും അടുത്ത ബന്ധുക്കളെയും നിക്കിനെ പരിചയപ്പെടുത്താനായിരുന്നു ഇന്ത്യയിലേക്ക് നിക്കിനെ കൂട്ടിക്കൊണ്ടുവന്നത്.
https://www.facebook.com/Malayalivartha