Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എനിക്ക് നീതി കിട്ടിയില്ല... ബിഗ് ബോസ് പാതി വഴിയിലെത്തും മുന്‍പ് ശ്വേത മേനോന്‍ പുറത്തായി 

30 JULY 2018 09:57 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് പാതി വഴിയിലെത്തും മുന്‍പ് ശക്തയായ ഒരു മത്സരാര്‍ത്ഥികൂടി പുറത്തേക്ക്. ശ്വേത മേനോന്‍ ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തായപ്പോള്‍ പകരം അജ്ഞലി അമീറാണ് പുതിയ മത്സരാര്‍ത്ഥിയായി എത്തിയത്.നേരത്തെ ഡേവിഡ് ജോണ്‍, ഹിമ ശങ്കര്‍, ശ്രീലക്ഷ്മി, ദീപന്‍, ശ്രീലക്ഷ്മി എന്നിവരും പുറത്തായിരുന്നു.

നാടകീയമായ രംഗങ്ങളാണ് ഞായറാഴ്ചയിലെ 35-ാമത്തെ എപ്പിസോഡില്‍ അരങ്ങേറിയത്. ഇനി രഞ്ജിനി ഹരിദാസ്, തരികിട സാബു, അനൂപ് ചന്ദ്രന്‍, അതിഥി റായ്, ശ്രീനിഷ് അരവിന്ദ് എന്നിവരാണ് മത്സരത്തില്‍ ബാക്കിയുള്ളത്.ക്യാപ്റ്റനെ കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു ബിഗ് ബോസില്‍ പ്രധാനമായും നടന്നത്. തുടര്‍ന്നാണ് രഞ്ജിനിയെ എലിമിനേഷനിലേക്ക് നോമിനേറ്റ് ചെയ്തത് ചര്‍ച്ചയായത്. ഷിയാസും സാബുവും തന്നെ നോമിനേറ്റ് ചെയ്തത് ശക്തനായ മത്സരാര്‍ഥിയായതുകൊണ്ടാണെന്ന് മനസിലാക്കാമെന്നും, എന്നാല്‍ സുരേഷേട്ടന്റെ നിലപാട് മനസിലാകുന്നില്ലെന്നും രഞ്ജിനി പറഞ്ഞു.

എലിമിനേഷനെ കുറിച്ച് ചോദിച്ചപ്പോള്‍ ശ്വേതയ്ക്ക് പറയാനുള്ളത് പേളിയെ കുറിച്ച് മാത്രമായിരുന്നു. പേളിയില്‍ നിന്ന് പ്രതീക്ഷിക്കാത്ത പെരുമാറ്റമാണ് തനിക്കുണ്ടായതെന്ന് ശ്വേത പറഞ്ഞു. താനും ശ്രീനിഷും മുറിയില്‍ ഇരുന്നപ്പോള്‍ പേളി അവിടെ നിന്ന് ഇറങ്ങിപ്പോയി എന്ന് ശ്വേത പറഞ്ഞു. അന്ന് തുടക്കമായതുകൊണ്ട് ആ സാഹചര്യത്തോട് പൊരുത്തപ്പെടാന്‍ സാധിക്കാത്തത് കൊണ്ടാണ് അങ്ങനെ ചെയ്തതെന്ന് പേളി പറഞ്ഞു.പേളിക്ക് തന്നോട് എന്താണ് പ്രശ്‌നമെന്ന് അറിയില്ലെന്ന് പറഞ്ഞ ശ്വേത വീണ്ടും പേളിയെ പറ്റി ആരോപണം ഉന്നയിച്ചു.

നെഗറ്റീവ് ആയ വ്യക്തിത്വമാണ് പേളിയില്‍ കണ്ടെതെന്നും ആദ്യമായാണ് ഒരാല്‍ തന്നോട് ഷട്ടപ്പ് പറഞ്ഞതെന്നും ശ്വേത കുറ്റപ്പെടുത്തി. രഞ്ജിനിക്ക് നന്ദി പറയാനും ശ്വേത മറന്നില്ല. നാടകീയ സംഭവങ്ങള്‍ക്കൊടുവിലായിരുന്നു രഞ്ജിനിയെ തിരിച്ചുകൊണ്ടുവന്നത്.രഞ്ജിനി തിരിച്ചുവരാന്‍ സാധ്യതയുണ്ടെന്നും രഞ്ജിനി ഇല്ലങ്കില്‍ ശൂന്യതയാണെന്നും പേളി പറഞ്ഞു. പുറത്താവുകയാണെങ്കില്‍ രണ്ടുപേരും പോണമെന്നായിരുന്നു അനൂപ് പറഞ്ഞത്. ഇരുവരും പുറത്തുപോകുന്നതില്‍ സങ്കടമില്ലെന്നായിരുന്നു അരിസ്‌റ്റോ സുരേഷ് പറഞ്ഞത്. സുരേഷാണ് തന്നെ വ്യക്തിപരമായി ആക്രമിച്ചതെന്ന് ശ്വേത ആരോപിച്ചു.

തനിക്ക് നീതി കിട്ടിയില്ലെന്ന് ശ്വേത പറഞ്ഞു.തുടര്‍ന്ന് ശ്വേതയ്ക്ക് ടാസ്‌ക് കൊടുത്തു. 11 മത്സരാര്‍ഥികളുടെ കട്ടൗട്ടുകളില്‍ വിജയിക്കുന്നവര്‍ക്ക് തിലകം ചാര്‍ത്താമെന്നും ഇഷ്ടമുള്ളയാളെ കെട്ടിപ്പിടിക്കാമെന്നും മോഹന്‍ലാല്‍ പറഞ്ഞു. അര്‍ച്ചനയ്ക്കാണ് ശ്വേത തിലകം ചാര്‍ത്തിയത്. പേളിയെ ശ്വേത ഇടിച്ചു തെറിപ്പിച്ചും സുരേഷിനെ വെടിവച്ചിട്ടുമാണ് ശ്വേത കലിയടക്കിയത്. കട്ടൗട്ടില്‍ ബിഗ് ബോസിലുള്ള ഇഷ്ടമുള്ളയാളെ കെട്ടിപ്പിടിക്കാന്‍ പറഞ്ഞപ്പോള്‍ യാതൊരു മറിച്ചൊന്നും ചിന്തിക്കാതെ മോഹന്‍ലാലിന്റെ കട്ടൗട്ടാണ് ശ്വേത കെട്ടിപ്പിടിച്ചത്.

അരിസ്‌റ്റോ സുരേഷ് തങ്ങള്‍ പറയുന്നതൊന്നും കേള്‍ക്കാതെ പേളി പറയുന്നത് മാത്രം കേള്‍ക്കുന്നതും രഞ്ജിനിയെയും ശ്വേതയെയും ചൊടിപ്പിച്ചിട്ടുണ്ട്.അഞ്ജലി അമീറാണ് പുതിയതായി ബിഗ് ബോസ് ഹൗസിലെത്തിയത്. ട്രാന്‍സ് വുമണായ അഞ്ജലി മമ്മൂട്ടിയുടെ പേരന്‍പ് എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി  (10 minutes ago)

കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്;കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ  (20 minutes ago)

മെസ്സി പടയ്ക്കെതിരെ കൂടോത്രവുമായി ഗ്രൗണ്ടിൽ ഒരു മന്ത്രവാദി; വെള്ള പൊടി ഊതി പറപ്പിച്ചു; ലോകകപ്പ് കിരീടം പോർച്ചുഗലിനായിരിക്കുമെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമാണ് ഇത്തവണ ചാമ്പ്യന്മാരാകുകയെന്നാണ് നാന  (22 minutes ago)

ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യമില്ല; രണ്ട് ജാമ്യാപേക്ഷകളും നെടുമങ്ങാട് കോടതി തള്ളി; സുഗതന്റെ രാഷ്ട്രീയഭാവി എന്താകും?  (26 minutes ago)

സൂര്യയും മമിതാ ബൈജൂവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന വിശ്വനാഥന്‍ ആന്റ് സണ്‍സ് ആഗസ്റ്റ് പതിന്നാലിന്  (1 hour ago)

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്  (2 hours ago)

വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്  (2 hours ago)

കണ്ണീര്‍കാഴ്ചയായി ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി  (2 hours ago)

കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?  (2 hours ago)

തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്‍  (2 hours ago)

നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന്‍ VD-ചെന്നിത്തല കൂട്ടച്ചിരി  (2 hours ago)

കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ  (2 hours ago)

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും, അദാനിയുടെ ആളുകളും അവിടെ ഉണ്ടായിരുന്നു; അവരുമായി തയ്യാറാക്കിയ ഡീലാണ് ഇപ്പോൾ പുറത്തു വരുന്നത്, വിഴിഞ്ഞത്തെ MSCക്ക് വിൽക്കാൻ അനുവദിക്കില്ല; എം വി ​ഗോവിന്ദൻ  (3 hours ago)

ഇടനിലക്കാരെ വെച്ച് കോടികൾ കൊടുത്ത് ആരെയും വശത്താക്കേണ്ട ഗതികേട് പാർട്ടിക്ക് ഇല്ല, സിനിമ വേഷധാരികളായ ചില രാഷ്ട്രീയക്കാർ ബിജെപിയെ വലിച്ചിഴയ്ക്കും; അമ്മ സംഘടന വിവാദത്തിൽ ഇടപെടാനില്ലെന്ന് എസ് സുരേഷ്  (3 hours ago)

തിരുവനന്തപുരം ആര്യനാട് പൊലീസിനെ ആക്രമിച്ചത് സോഷ്യൽ മീഡിയ താരം.  (3 hours ago)

Malayali Vartha Recommends