നാഗചൈതന്യയെ വെട്ടിമാറ്റി സാമന്തയെ സ്വന്തമാക്കി...

സെലിബ്രിറ്റികളെ വിവാഹ കഴിക്കണമെന്നും ഒരുമിച്ച് ജീവിക്കണമെന്നുള്ള ആഗ്രഹം പലര്‍ക്കും ഉണ്ടാകും. ജീവിതത്തില്‍ അത് സംഭവിക്കാന്‍ ബുദ്ധിമുട്ടായത് കൊണ്ട് സിനിമ പേജിലെ കവര്‍ ഫോട്ടോകള്‍ക്കൊപ്പം തങ്ങളുടെ ചിത്രങ്ങള്‍ ഒട്ടിച്ച് ചിലര്‍ ആഗ്രഹം തീര്‍ക്കാറുണ്ടായിരുന്നു.
കാലം മാറ്യപ്പോള്‍ ടെക്‌നോളജിയിലും മാറ്റം സംഭവിച്ചു. ഇപ്പോള്‍ വെട്ടിയൊട്ടിപ്പിനു പകരം ഇന്റര്‍നെറ്റിന്റെ സഹായത്തോടെ ചിത്രങ്ങള്‍ ഫോട്ടോഷോപ്പിലൂടെ ഒരുമിപ്പിക്കാന്‍ സാധിക്കും. എന്നാല്‍ ഇതു പോലുള്ള ഫോട്ടോഷോപ്പ് കളികള്‍ താരങ്ങള്‍ക്ക് വന്‍ തലവേദനയാണ് സൃഷ്ടിക്കുന്നത്. വിവാഹം ചിത്രങ്ങളും മറ്റു പുറത്തുള്ള ചിത്രങ്ങളുമെല്ലാം അരാധകര്‍ ഇതുപോലെ സൃഷ്ടിച്ചെടുക്കുന്നുണ്ട്. ഇത്തരത്തിലുളള ആരാധകന്റെ ഭ്രാന്തിന് ഇരയായിരിക്കുകയാണ് തെന്നിന്ത്യന്‍ സിനിമാനടി സാമന്ത. സമന്തയോട് ആരാധന മൂത്തൊരാള്‍, കല്യാണചിത്രത്തില്‍ നിന്ന് ഭര്‍ത്താവ് നാഗചൈതന്യയെ വെട്ടിമാറ്റി സ്വന്തം ചിത്രം ചേര്‍ത്തിരിക്കുകയാണ്.
വരണമാല്യമെല്ലാം അയാളുടെ കൈയില്‍ കാണാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ ഈ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇത് മറ്റു ചിലര്‍ സാമന്തയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ആരാധകന്‍ കലാവിരുതിന് നടി നല്‍കിയ മറുപടിയാണ് എല്ലാവരേയും ഞെട്ടിപ്പിച്ചത്.
ആരാധകര്‍ക്കായി തന്റെ കല്യാണ ചിത്രം പങ്കുവെച്ചിട്ട് താരം ഇങ്ങനെ കുറിച്ചു. 'കഴിഞ്ഞ ആഴ്ച ഒളിച്ചോടി. ചിത്രം എങ്ങനെ ചോര്‍ന്നുവെന്ന് അറിഞ്ഞൂടാ. ആദ്യ കാഴ്ചയില്‍ മൊട്ടിട്ട പ്രണയമായിരുന്നു.'സമന്തയുടെ മറുപടി ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. നിരവധിയാളുകളാണ് അത് റീ ട്വീറ്റ് ചെയ്തത്. ചിത്രത്തിന്റെ സൃഷ്ടാവ് പോലും ഇത്രയും പബ്ലിസിറ്റി പ്രതീക്ഷിച്ചു കാണില്ല.
https://www.facebook.com/Malayalivartha