സണ്ണി ലിയോണ്‍ കണ്ണൂരിലേക്ക്?

പോണ് നായികയില്‍ നിന്നും ഹോളിവുഡ് നായികയായി മാറിയ സണ്ണി ലിയോണ്‍ കണ്ണൂരില്‍ എത്തുമെന്ന് സൂചന. നൃത്തമവതരിപ്പിക്കുന്നു. സെപ്റ്റംബര്‍ എട്ടിന് രാത്രി ഏഴിന് കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നൃത്തം അവതരിപ്പിക്കാനാണ് താരം എത്തുന്നത്.
ഇന്ത്യന്‍ ഡാന്‍സ് ബിനാലെ 2018 എന്ന പേരില്‍ ഒരുക്കുന്ന ഡാന്‍സ് ഷോയിലാണ് സണ്ണി ലിയോണ്‍ നൃത്തമാടുന്നത്. കേരളത്തില്‍ ഇതു രണ്ടാം തവണയാണ് സണ്ണി ലിയോണ്‍ എത്തുന്നത്. മാസങ്ങള്‍ക്കു മുമ്പ് എറണാകുളത്ത് ഒരു വ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായിരുന്നു സണ്ണി ലിയോണ്‍ ആദ്യം എത്തിയിരുന്നത്.
കേരളത്തിലെത്തുന്ന നര്‍ത്തകി എറണാകുളത്തെ സ്റ്റാര്‍ ഹോട്ടലില്‍ താമസിക്കുകയും ഡാന്‍സ് ഷോയുള്ള ദിവസം ഹെലികോപ്റ്ററില്‍ കണ്ണൂരിലെത്തുമെന്നുമാണ് വിവരം.
ഓഷ്മ ക്ലബ് 69ഉം എംജെ ഇന്‍ഫ്രാസ്ട്രക്ചറും ചേര്‍ന്നാണ് ഇന്ത്യന്‍ ഡാന്‍സ് ബിനാലെ 2018 സംഘടിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha