Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എയര്‍ ബസ് 400 തിരുവനന്തപുരത്ത് പറന്നിറങ്ങി..17 അമേരിക്കന്‍ വിദഗ്ധര്‍ ഇതിലുണ്ടെന്നാണ് സൂചന... യുദ്ധ വിമാനത്തില്‍ തിരുവനന്തപുരത്ത് തന്നെ അറ്റകുറ്റപണിക്ക് ശ്രമിക്കും..


പ്രസവിച്ചാല്‍ ഉടന്‍ പണം... സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭരണകൂടം നല്‍കിയ ഓഫര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് റഷ്യന്‍ ജനത..പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലവും..


റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...


എയിഞ്ചലിന്റെ വിശ്വാസ വഴിയിലൂടെ അന്വേഷണത്തിന് പോലീസ്: തിരുവസ്ത്രമണിഞ്ഞ എയിഞ്ചലിന് പിന്നീട് സംഭവിച്ചത്...


മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാടെ നിപ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....

മോനിഷക്ക് അവാര്‍ഡ് കിട്ടിയപ്പോള്‍ അമ്പിളിയെ ആരും ഓര്‍ത്തില്ല, അദ്ധ്വാനിക്കാന്‍ മാത്രമേ അവള്‍ക്കറിയൂ.. അവളെ ആരും സ്‌നേഹിച്ചതുമില്ല: ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് അമ്പിളിയുടെ ഓർമ്മകൾ പങ്കിട്ട് ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്

03 AUGUST 2018 04:09 PM IST
മലയാളി വാര്‍ത്ത

മോനിഷയ്ക്ക് അവാര്‍ഡ് കിട്ടിയപ്പോള്‍ അമ്പിളിയെ ആരും ഓര്‍ത്തില്ലെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് അമ്പിളിയുടെ മരണത്തില്‍ ഓര്‍മ്മകള്‍ പങ്കുവെച്ച് ഭാഗ്യലക്ഷ്മി. അമ്പിളിയുടെ കഴിവില്‍ അസൂയ തോന്നിയിട്ടുണ്ടെന്നും ഇതുവരെ അര്‍ഹമായ അംഗീകരാങ്ങള്‍ ഒന്നും തന്നെ അമ്പിളിയ്ക്ക് ലഭിച്ചിട്ടില്ലെന്നും ഭാഗ്യലക്ഷമി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിന് മോനിഷയ്ക്ക് ഉര്‍വ്വശി അവാര്‍ഡ് കിട്ടിയപ്പോള്‍ ആരും അമ്പിളിയെ ഓര്‍ത്തില്ലെന്നു ഭാഗ്യലക്ഷ്മി പറയുന്നു.

ഭാഗ്യലക്ഷ്മിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

അമ്പിളി പോയി, നാല്‍പ്പത് വര്‍ഷത്തെ സൗഹൃദം.. ആദ്യമായി കാണുമ്പോള്‍ അവള്‍ക്ക് എട്ട് വയസ്സ് കാണും. എന്നേക്കാള്‍ രണ്ടോ മൂന്നോ വയസ്സിന് ഇളയവള്‍. ആ പ്രായത്തിലും അനായാസേന ഡബ് ചെയ്യുന്ന അവളെ അസൂയയോടെ ഞാന്‍ നോക്കിയിരുന്നിട്ടുണ്ട്. പതിനേഴ്, പതിനെട്ട് വയസ്സുളളപ്പോള്‍ ബേബി ശാലിനിക്കും മറ്റുളള ചെറിയ കുട്ടികള്‍ക്കും അവള്‍ ശബ്ദം നല്‍കി.. ശാലിനി നായികയായപ്പോഴും മോനിഷക്കും മലയാളത്തിലെ മുന്‍നിര നായികമാര്‍ക്കും അവള്‍ ശബ്ദം നല്‍കി. മോനിഷക്ക് നഖക്ഷതങ്ങള്‍ എന്ന സിനിമയ്ക്ക് ഉര്‍വശി അവാര്‍ഡ് കിട്ടിയപ്പോള്‍ ആരും അമ്പിളിയെ ഓര്‍ത്തില്ല.

ഒരു പുരസ്‌കാരവും അവള്‍ക്ക് ലഭിച്ചില്ല. അതിനവള്‍ക്ക് പരിഭവമോ പരാതിയോ ഒന്നും ഇല്ലായിരുന്നു.. സിനിമയില്‍ ഡബിങ് അവസരം കുറഞ്ഞപ്പോള്‍ അവള്‍ മൊഴിമാറ്റ സിനിമകള്‍ക്ക് സംഭാഷണം എഴുതി. സീരിയലുകള്‍ക്ക് ശബ്ദം നല്‍കി. ഇംഗ്ലീഷ് വിംഗ്ലിഷ്, കഹാനി എല്ലാം അവളെഴുതിയതാണ്.. അദ്ധ്വാനിക്കാന്‍ മാത്രമേ അവള്‍ക്കറിയൂ.. സന്തോഷമെന്തെന്ന് അവളറിഞ്ഞിട്ടില്ല.. ആരും അവളെ ചേര്‍ത്തു നിര്‍ത്തി സ്‌നേഹിച്ചില്ല.. ഒടുവില്‍ മക്കളുടെ സ്‌നേഹം ആസ്വദിക്കാന്‍ തുടങ്ങിയ സമയത്ത് മരണം വന്ന് അവളെ കൊണ്ടുപോയി..I miss you AMBILY..I LOVE YOU SO MUCH..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന പീഡന പരമ്പര വെളിപ്പെടുത്തി ശുചീകരണ തൊഴിലാളി  (13 minutes ago)

ബിജെപിയും നിതീഷും ചേര്‍ന്ന് ബിഹാറിനെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാക്കി മാറ്റി  (1 hour ago)

മലബാര്‍ ഡിസ്റ്റിലറിയില്‍ വിദേശ മദ്യ യൂണിറ്റിന്റെ നിര്‍മ്മാണത്തിന് നാളെ തുടക്കമാകും  (1 hour ago)

തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാദ്ധ്യത  (2 hours ago)

British-team യുദ്ധവിമാനം കൊണ്ടുപോകാന്‍ ബ്രിട്ടീഷ് സംഘമെത്തി  (2 hours ago)

കടുവയെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റും  (2 hours ago)

മിനിമം വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ എന്താണെന്ന് വനം വകുപ്പ് തീരുമാനിക്കണം  (2 hours ago)

RUSSIA ഈ രാജ്യത്തിന്റെ തീരുമാനത്തിന് പിന്നിൽ  (3 hours ago)

ആരോഗ്യവകുപ്പെന്ന കപ്പലിന് കപ്പിത്താനില്ല; ലജ്ജയുണ്ടെങ്കിൽ മന്ത്രി വീണ ജോർജ് രാജിവയ്ക്കണമെന്ന് മുൻ കേന്ദ്രസഹമന്ത്രി വി. മുരളീധരൻ  (3 hours ago)

ആശുപത്രിയില്‍ 30 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച ജനറേറ്റര്‍ നോക്കുകുത്തി  (3 hours ago)

കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ ഒരു ഉത്തരവാദിത്വവുമില്ലാതെ മുഖ്യമന്ത്രി പെരുമാറുന്നത് ശരിയല്ല; മുഖ്യമന്ത്രി അമേരിക്കയിൽ പോയത് ഇരട്ടത്താപ്പാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (3 hours ago)

പൊതുമേഖല സ്ഥാപനങ്ങൾ ശക്തിപ്പെടുകയും ലാഭകരമാകുകയും വേണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്  (3 hours ago)

14 അംഗ സംഘം കേരളത്തില്‍ തുടരും  (3 hours ago)

പ്രതിഷേധങ്ങൾക്ക് ജനാധിപത്യ മാർഗങ്ങൾ ഉണ്ട്; അതും കടന്ന് മന്ത്രിയെ ശാരീരികമായി അപായപ്പെടുത്താൻ ആണ് ശ്രമമെങ്കിൽ പൊതുസമൂഹം അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി  (3 hours ago)

കോട്ടയം മെഡിക്കൽ കോളേജിൽ സംഭവിച്ച ദുരന്തം അത്യന്തം വേദനാജനകമാണ്; വലതു മാധ്യമങ്ങൾക്ക് റേറ്റിങ്ങിനുള്ള ഒരു ഇര മാത്രമാണ് കേരളത്തിന്റെ ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ് എന്ന് മുൻ കണ്ണൂര്‍ ജില്ലാ പഞ  (3 hours ago)

Malayali Vartha Recommends