ഒമര്‍ ലുലുവിന്റെ ചിത്രത്തില്‍ നായിക സണ്ണി ലിയോണ്‍ തന്നെ

ഒമര്‍ ലുലുവിന്റെ സണ്ണി ലിയോണ്‍ തന്നെ അഭിനയിക്കാന്‍ എത്തുമെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. ഒമര്‍ ലുലുവിന്റെ സിനിമയില്‍ മിയ ഖലീഫ വരുമെന്ന് പറഞ്ഞിരുന്നെങ്കിലും എല്ലാവരെയും നിരാശരാക്കി മിയ എത്തില്ലായെന്ന വാര്‍ത്തയായിരുന്നു കുറച്ചു നാള്‍ മുമ്പ് വന്നത്. എന്നാല്‍ മിയയ്ക്ക് പകരം സണ്ണി ലിയോണ്‍ എത്തുമെന്നാണ് ഇപ്പോള്‍ സിനിമാ ലോകത്തു നിന്നും ലഭിക്കുന്ന വിവരം.
മുന്‍പ് പല തരത്തിലും സിനിമയെ കുറിച്ചും അതിലെ താരങ്ങളെ കുറിച്ചും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാലിപ്പോള്‍ സംവിധായകന്‍ തന്നെ അക്കാര്യം വ്യക്തമാക്കിയിരിക്കുകയാണ്. ഒരു അഡാറ് ലവിന് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ത്യയുടെ ഹോട്ട് സുന്ദരി സണ്ണി ലിയോണ്‍ തന്നെ അഭിനയിക്കും.
ചിത്രത്തില്‍ ജയറാമായിരിക്കും നായകനാവുന്നത്. ഒപ്പം ധര്‍മജന്‍ ബോള്‍ഗാട്ടി, ഹണി റോസ്, വിനയ് ഫോര്‍ട്ട് തുടങ്ങി ഒരുപാട് താരങ്ങള്‍ അണിനിരക്കുന്നുണ്ട്. ഒരു അഡാറ് ലവിലെ പോലെ ഈ ചിത്രത്തിലും നിരവധി പുതുമുഖങ്ങള്‍ക്കുള്ള അവസരവും ഒമര്‍ ലുലു ഒരുക്കുന്നതായിട്ടാണ് സൂചന. നിലവില്‍ ചിത്രത്തെ കുറിച്ച് കൂടുതലൊന്നും പറയാന്‍ കഴിയില്ലെന്നാണ് സംവിധായകന്‍ പറയുന്നത്. വരും ദിവസങ്ങളില്‍ സിനിമയുടെ കൂടുതല്‍ വിശേഷങ്ങള്‍ പുറത്ത് വരുമെന്നാണ് സൂചന.
ഹാപ്പി വെഡ്ഡിംഗ് എന്ന സിനിമയ്ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്ത സിനിമയാണ് ചങ്ക്‌സ്. ബോക്‌സോഫീസില്‍ നല്ല പ്രകടനം കാഴ്ച വെക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നു. ഇതിന്റെ പശ്ചാതലത്തിലാണ് സിനിമയ്ക്ക് രണ്ടാം ഭാഗമൊരുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഈ സിനിമയിലാണ് സണ്ണി ലിയോണ്‍ അഭിനയിക്കുന്നതെന്നാണ് സൂചന. സണ്ണി ലിയോണ്‍ കൊച്ചിയിലെത്തിയ സാഹചര്യത്തെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥ രൂപപ്പെട്ടതെന്നും അതിനാല്‍ ചങ്ക്‌സിന്റെ രണ്ടാം ഭാഗമൊരുക്കാന്‍ കാരണം സണ്ണി ലിയോണ്‍ തന്നെയാണെന്നും മുന്‍പ് റിപ്പോര്‍്ട്ട വന്നിരുന്നു.
https://www.facebook.com/Malayalivartha