ചെന്നൈയില്‍ നിന്നും ഡല്‍ഹിയിലേക്ക് താമസം മാറിയതിന് കാരണം?
മലയാളികളുടെ ഇഷ്ടതാരമായ അമലാ പോള്‍ ഇപ്പോള്‍ മലയാളവും തമിഴും കടന്ന് ബോളിവുഡിലും തന്റെതായ സ്ഥാനം നേടിയിരിക്കുകയാണ്. നരേഷ് മല്‍ഹോത്ര സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ നടി അമല പോള്‍ ബോളിവുഡിലേക്ക് ചുവടുവയ്ക്കുന്നതായാണ് സിനിമാ ലോകത്തുനിന്നുള്ള വിവരം. ബോളിവുഡില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അമല ഡല്‍ഹിയില്‍ താമസമാക്കിയതെന്നാണ് ചിലര്‍ പറയുന്നത്.എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ക്കെല്ലാം നടി മറുപടി നല്‍കിയിരിക്കുകയാണ്.
പുതിയ ചിത്രത്തെക്കുറിച്ചും ഹിമാലയത്തിലേക്ക് കുടിയേറിപ്പാര്ക്കണമെന്ന തന്റെ ചിരകാല മോഹത്തെക്കുറിച്ചും വിമര്‍ശനങ്ങള്‍ക്കുമുള്ള മറുപടി അമല നല്കി. ചെന്നൈ ഇപ്പോള്‍ ജോലി ചെയുന്ന സ്ഥലം മാത്രമാണെന്നും യോഗയില്‍ ശ്രദ്ധിക്കാനും സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവഴിക്കാനും വേണ്ടി ഡല്‍ഹിയിലേക്ക് താമസം മാറുകയായിരുന്നുവെന്നും നടി പറഞ്ഞു.
ഹിമാലയത്തിലേക്ക് കുടിയേറിപ്പാര്ക്കണമെന്നത് തന്റെ മനസില്‍ പണ്ടേ ഉള്ള മോഹമാണ്. അതിനു ഒരു സമയം വരുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ ഹിമാലയത്തിലേക്ക് കുടിയേറിപാര്‍ക്കാനും അവിടെ ഒരു കൂട്ടായ്മ ഉണ്ടാക്കിയെടുക്കാനും ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്നു കരുതി രണ്ടു വര്‍ഷത്തിനുള്ളില്‍ അമല സിനിമ മതിയാക്കും എന്ന് കരുതണ്ട. ഞാന്‍ ജനിച്ചതു തന്നെ സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടിയാണെന്നും നടി പറഞ്ഞു.
താന്‍വളരെ ആക്റ്റീവ് ആയ വ്യക്തിയാണെന്നും എന്നാല്‍ അതുപോലെയുള്ള കഥാപാത്രങ്ങള്‍ തനിക്കു കിട്ടിയിട്ടില്ലെന്നും അമല പറയുന്നു . അടുത്ത വീട്ടിലെ കുട്ടി എന്ന ഇമേജ് മാറ്റി തന്റെ മറ്റൊരു മുഖം പ്രേക്ഷകര്‍ ഇനിയും കാണാനുണ്ട്. അതാണ് തന്റെ പുതിയ ചിത്രത്തിന്റെ പ്രത്യേകത. മാത്രമല്ല നായകനെ പോലെ ആക്ഷന്‍ രംഗങ്ങള്ചെയ്യാന്തന്നോട് ആവശ്യപ്പെടുന്നത് തനിക്കേറെ ദേഷ്യമാണെന്നും അമല പറയുന്നു.
https://www.facebook.com/Malayalivartha