Widgets Magazine
15
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവിതാംകൂർ ദേവസ്വം ബോർഡ് പുതിയ ഭരണസമിതി ഇന്ന് ചുമതലയേൽക്കും...രാവിലെ പതിനൊന്നരയ്ക്ക് ദേവസ്വം ബോർഡ് ആസ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്യും, കാലാവധി രണ്ടു വർഷം


കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ശബരിമല സ്വർണക്കൊള.. പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു.... ചൊവ്വാഴ്ച വരെയാണ് വിലക്ക്..


വികസനത്തിന്റെ ദിശതന്നെ മാറ്റിമറിക്കുന്ന ‘ജാക്ക്പോട്ടാണ്’ ബിഹാറിന് അടിച്ചിരിക്കുന്നത്... അതും 222.88 മില്യൻ ടൺ! സാമ്പത്തികരംഗത്ത് കുതിച്ചുകയറാൻ കഴിയുമെന്ന് ബിഹാർ‌ സർക്കാർ..


ഒടുവിലെ നീക്കങ്ങള്‍ ഫലം കണ്ടു.. ബിഹാറിലെ വല്യേട്ടന്‍ ആര് എന്ന ചോദ്യത്തിനും ഇപ്പോള്‍ ഉത്തരം ലഭിക്കുകയാണ്... എന്‍ഡിഎ സഖ്യത്തിന്റെ പ്രകടനത്തില്‍ നിലംപരിശായി ഇന്ത്യ സഖ്യം...

'നന്ദി പറയുന്നില്ല. മരണം വരെയും ഹൃദയത്തിൽ സൂക്ഷിക്കും...'; ഒടുവിൽ രക്ഷകനെത്തേടി നടൻ സലിംകുമാറെത്തി

23 AUGUST 2018 05:53 PM IST
മലയാളി വാര്‍ത്ത

പ്രളയത്തിൽ അകപ്പെട്ട് മരണത്തെ നേരിട്ട് കണ്ടാ മണിക്കൂറുകൾ. പ്രദേശത്തെ 32 കുടുംബങ്ങള്‍ അഭയം തേടിയത് സലീം കുമാറിന്റെ ലാഫിങ് വില്ലയുടെ രണ്ടാം നിലയിൽ. ഇവിടെയും കൂടി വെള്ളമെത്തിയാൽ പിന്നെ ചെറിയ ടെറസിൽ കയറേണ്ടി വരും. കൂട്ടത്തിൽ പ്രായമായവർ ഉള്ളതിനാൽ ഇവരെ മുകളിൽ കയറ്റാൻ ബുദ്ധിമുട്ടാണ്. കൂട്ടക്കരച്ചിൽ കേട്ടാണ് അതുവഴി പോയ സുനിലും സംഘവും ഇരുനില വീട് ശ്രദ്ധിച്ചത്. രണ്ടാം നിലയിൽ കയറി കുടുങ്ങിക്കിടന്നവരെ രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് ഇത് നടൻ സലിം കുമാറിന്റെ വീടാണെന്ന് മനസ്സിലായത്. തോളിൽ കയറ്റി അവിടെയുണ്ടായിരുന്ന എല്ലാവരെയും ബോട്ടിൽ കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു.

ഒടുവിൽ രക്ഷകനെത്തേടി നടൻ സലിംകുമാറെത്തി. 'നന്ദി പറയുന്നില്ല. മരണം വരെയും ഹൃദയത്തിൽ സൂക്ഷിക്കും...' സുനിലിനെ കെട്ടിപ്പിടിച്ചു സലിംകുമാർ പറഞ്ഞു. സലിംകുമാറും കുടുംബവും അയൽക്കാരും ഉൾപ്പെടെ 32 പേരെയാണു മാലിപ്പുറം സ്വദേശി കൈതവളപ്പിൽ സുനിലിന്റെ നേതൃത്വത്തിൽ സലിംകുമാറിന്റെ വീട്ടിൽനിന്നു രണ്ടു ഫൈബർ വള്ളങ്ങളിൽ രക്ഷപ്പെടുത്തിയത്. വെള്ളം ക്രമാതീതമായി ഉയരുന്നതു കണ്ടു സുരക്ഷിതത്വം തേടി സലിംകുമാറിന്റെ വീട്ടിലേക്ക് അയൽക്കാർ എത്തുകയായിരുന്നു.

എസ്. ശർമ എംഎൽഎ ആവശ്യപ്പെട്ടതനുസരിച്ചാണു മാലിപ്പുറം മൽസ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘം പ്രസിഡന്റായ സുനിൽ രണ്ടു ഫൈബർ ബോട്ടുകളുമായി പറവൂരിൽ രക്ഷാപ്രവർത്തനത്തിനിറങ്ങിയത്. കോസ്റ്റ് ഗാർഡിലെ താൽക്കാലിക ജീവനക്കാരായ പുളിക്കൽ രാജീവ്, കളത്തിൽ സുരേഷ്, മേപ്പറമ്പിൽ മഹേന്ദ്രൻ, പോണത്ത് പ്രസാദ്, സുഹൃത്ത് അഴീക്കകടവിൽ സന്ദീപ് എന്നിവരെ കൂട്ടിയായിരുന്നു യാത്ര. ചിറ്റാറ്റുകര കേന്ദ്രീകരിച്ചു നടത്തിയ രക്ഷാപ്രവർത്തനത്തിൽ കുഞ്ഞുങ്ങളെ ഉൾപ്പെടെ സുനിലും സംഘവും 700 പേരെ രക്ഷപ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരാഴ്‌ചമുമ്പെങ്കിലും വിവരം നൽകണം....  (4 minutes ago)

നിരീക്ഷിച്ചു ഐഎസ്ആർഒ എഞ്ചിനീയർമാർ  (9 minutes ago)

പ്രസിഡന്റായി മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറും അംഗമായി മുൻ മന്ത്രി കെ രാജുവും  (16 minutes ago)

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന്  (27 minutes ago)

30 ഓളം പേർക്ക് പരിക്ക്  (31 minutes ago)

അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം ഹൈക്കോടതിയോട്  (45 minutes ago)

ബിഹാറില്‍ എന്താണ് പാര്‍ട്ടിയ്ക്ക് പറ്റിയതെന്ന് അന്വേഷിക്കണമെന്ന് ശശി തരൂര്‍  (7 hours ago)

ഓപ്പറേഷന്‍ ഡിഹണ്ടില്‍ കേരളത്തില്‍ അറസ്റ്റിലായത് 71 പേര്‍  (8 hours ago)

ബിഹാറിലെ തോല്‍വിയില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി  (8 hours ago)

ബിഹാര്‍ ജനതയ്ക്ക് ഇനി ഭയമില്ലാതെ മുന്നേറാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (8 hours ago)

വര്‍ക്കലയില്‍ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു  (9 hours ago)

മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി  (10 hours ago)

ബിഹാറിലെ പ്രായം കുറഞ്ഞ എംഎല്‍എയായി മൈഥിലി താക്കൂര്‍  (10 hours ago)

ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി  (11 hours ago)

Bihar-gold-jackpot ഖനി തുറന്നാൽ ഭരണകക്ഷിക്ക് കോളടിക്കും!  (11 hours ago)

Malayali Vartha Recommends