വിലകൂടും പടം കുറച്ചു; മൂന്നര കോടി 3 ചിത്രങ്ങള്‍
മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാല്‍ സെലക്ടീവാകുന്നു. ഇനി വര്‍ഷത്തില്‍ പരമാവധി മൂന്ന് സിനിമകളില്‍ മാത്രമേ മോഹന്‍ലാല്‍ അഭിനയിക്കുകയുള്ളൂ. നല്ല കെട്ടുറപ്പുള്ള പ്രമേയമുള്ള സിനിമകള്‍ മാത്രം ഇനി തെരഞ്ഞെടുത്താല്‍ മതിയെന്നാണ് തീരുമാനം.
പ്രതിഫലം കുത്തനെ ഉയര്‍ത്താനും മോഹന്‍ലാല്‍ തീരുമാനിച്ചിരിക്കുകയാണ്. നിലവില്‍ മൂന്ന് കോടി വരെയാണ് മോഹന്‍ലാല്‍ പ്രതിഫലം വാങ്ങുന്നത്. ഇത് കഥയും ബന്ധങ്ങളുമനുസരിച്ച് മൂന്നര കോടി വരെ വര്‍ധിപ്പിക്കും.
മോശം തിരക്കഥയുമായി സമീപിക്കുന്നവരെ പരമാവധി ഒഴിവാക്കാനാണ് മോഹന്‍ലാല്‍ പ്രതിഫലം കുത്തനെ കൂട്ടുന്നത് എന്നാണ് പറയുന്നത്. ഉത്സവസീസണുകളില്‍ മാത്രമേ മോഹന്‍ലാല്‍ ചിത്രങ്ങള്‍ റിലീസ് ചെയ്യൂ എന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
എണ്ണം കുറച്ച് ക്വാളിറ്റി കൂട്ടാനുള്ള മോഹന്‍ലാലിന്റെ തീരുമാനം മറ്റ് സൂപ്പര്‍ താരങ്ങള്‍ അനുകരിക്കുമോ എന്നാണ് കണ്ടറിയേണ്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha