തമിഴ്നാട് അങ്ങയോട് കടപ്പെട്ടിരിക്കുന്നു...
ഇളയ ദളപതി വിജയ് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് കത്തയച്ച. തമിഴ്നാട് അങ്ങയോട് കടപ്പെട്ടിരിക്കുന്നു എന്നാണ് വിജയിന്റെ സന്ദേശം.
ശ്രീലങ്കയില്‍ നിന്നും തമിഴ് മത്സ്യബന്ധന തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ സഹായിച്ചതിനാലാണ് വിജയ് നരേന്ദ്രമോഡിക്ക് കത്തയച്ചത്. മുക്കുവരെ രക്ഷപ്പെടുത്താന്‍ സഹായിച്ചതില്‍ തങ്ങള്‍ അങ്ങയോട് കടപ്പെട്ടിരിക്കുന്നതായും തമിഴ്നാട് മുഴുവനും ഈ സംഭവം ആഘോഷിക്കുകയാണെന്നും അദ്ദേഹം കത്തില്‍ എഴുതി.
ശ്രീലങ്കന്‍ അതിര്‍ത്തിയില്‍ പ്രവേശിച്ച മുക്കുവരെ നേരത്തേ ശ്രീലങ്കന്‍ സൈന്യം പിടികൂടുകയും മയക്കുമരുന്നു കടത്തിയെന്ന് ആരോപിച്ച് തടവിലാക്കുകയും ചെയ്തു. പിന്നീട് നടന്ന വിചാരണയില്‍ ഇവര്‍ക്ക് ശ്രീലങ്കന്‍ കോടതി വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രി ശ്രീലങ്കന്‍ പ്രസിഡന്റുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് മുക്കുവരെ മോചിപ്പിക്കാന്‍ പ്രസിഡന്റ് എം രാജപക്സേ നിര്‍ദേശം നല്‍കുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha