കമല്ഹാസന് ഇനി സ്വന്തം യൂട്യൂബ് ചാനല്‍
ഉലകനായകന് കമല്ഹാസന് ഇനി സ്വന്തം യൂട്യൂബ് ചാനല്‍. ഉലകനായകന് എന്നാണ് കമലിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിന്റെ പേര്.
കെ വായ്മൊഴി ടീമാണ് യൂട്യൂബ് ചാനല്‍ കൈകാര്യം ചെയ്യുന്നത്. തന്റെ പുതിയ ചിത്രങ്ങള്‍, കവിതകള്‍, എഴുത്തുകള്‍ തുടങ്ങിയവ ആരാധകരുമായി പങ്കുവയ്ക്കുകയാണ് ചാനലിലൂടെ ഉദ്ദേശിക്കുന്നതെന്ന് താരം പറഞ്ഞു. ആരാധകരുമായുള്ള ചോദ്യാത്തര പംക്തിയും യൂട്യൂബ് ചാനലിലുണ്ടാകും. ഉത്തമവില്ലനാണ് ഉടന്‍ റിലീസ് ചെയ്യാനിരിക്കുന്ന കമല്‍ ചിത്രം.
കഴിഞ്ഞ ദിവസം ആരംഭിച്ച ചാനലില്‍ ഇതിനകം 2000 സബ്സ്ക്രൈബേഴ്സിനെ ലഭിച്ചിട്ടുണ്ട്. 50,000 പേര് യൂട്യൂബ് ചാനല്‍ സന്ദര്‍ശിച്ചു.
ഉത്തമവില്ലന്‍ പിന്നാലെ ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശം, വിശ്വരൂപം രണ്ട് എന്നീ ചിത്രങ്ങളും തീയറ്ററുകളിലെത്തും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha