സുരേഷ് ഗോപി പ്രതിഫലം കൂട്ടുന്നു
അപ്പോത്തിക്കിരിയും ഡോള്‍ഫിന്‍സും തിയറ്ററുകളില്‍ ചെറിയ ഓളം സൃഷ്ടിച്ചതോടെ സുരേഷ് ഗോപി പ്രതിഫലം കൂട്ടുന്നു. മുമ്പ് ഒരു കോടി വാങ്ങിയിരുന്ന താരം ഇപ്പോള്‍ ഒന്നേകാലാണ് ചോദിക്കുന്നത്. സൂപ്പര്‍താരമെന്ന് പേരുണ്ടെങ്കിലും പടങ്ങളെല്ലാം പൊട്ടി വീട്ടിലിരുന്നപ്പോഴും ഒരു കോടിയാണ് ചോദിച്ചിരുന്നത്. അത്രയും തന്നില്ലെങ്കില്‍ അഭിനയിക്കില്ലെന്നായിരുന്നു വാശി. എന്നാല്‍ രണ്ട് പടം തരക്കേടില്ലാതെ പോയതോടെ പ്രതിഫലം കൂട്ടി. എം.മോഹനന്റെ ഓ മൈ ഗോഡിലാണ് അടുത്തതായി അഭിനയിക്കുന്നത്. ഷാജി കൈലാസ് ബി ഉണ്ണികൃഷ്ണന് ടീമിന്റെ പടവുമുണ്ട്.
രണ്‍ജിപണിക്കര്‍ ലേലത്തിന്റെ രണ്ടാം ഭാഗം ആലോചിച്ചിരുന്നെങ്കിലും ബിസിനസ് നടക്കാത്തതിനാല്‍ ഉപേക്ഷിച്ചിരിക്കുകയാണ്. ചിലപ്പോള്‍ അത് ഇനി പൊടിതട്ടിയെടുക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ സുരേഷ് ഗോപിക്ക് പുതുതായി ഒരു കഥാപാത്രവും ചെയ്യാന്‍ കഴിയില്ല എന്നത് വലിയ പോരായ്മയാണ്. പോലീസ് വേഷങ്ങള്‍ മലയാളികള്‍ കണ്ട് മടുത്തു. കലക്ടറും രാഷ്ട്രീയക്കാരനും ഒരുപാട് ഓടിയതാണ്. ഫാമിലി വേഷങ്ങളില്‍ സുരേഷ് ഗോപി ഫ്ളക്സിബിളുമല്ല. അതിനാല്‍ മൂന്നാം വരവും എത്രനാള്‍ ഓടുമെന്ന് കാത്തിരുന്ന് കാണാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha