വർഷങ്ങൾക്ക് ശേഷം ഒരു നാണവുമില്ലാതെ പെരുമാറി; പേട്ട കണ്ട് പരിസരം മറന്ന് വിനീത് ശ്രീനിവാസൻ; ഫേസ്ബുക്ക് പോസ്റ്റ് വൈറൽ

മലയാളത്തിന്റെ സ്വന്തം താരപുത്രനാണെങ്കിൽ പോലും തന്റേതായ വ്യകതിത്വത്തോടെ മലയാളികളുടെ നെഞ്ചിൽ വളരെ ചെറിയ കാലം കൊണ്ട് തന്നെ ചേക്കേറിയ താരമാണ് വിനീത് ശ്രീനിവാസൻ. എന്നാൽ ആരാധകർക്ക് അറിഞ്ഞുകൂടാത്ത ഒന്നുണ്ട്. വിനീത് തമിഴ് സിനിമകളുടെ കട്ട ആരാധകനാണ്. ചെന്നൈയില്‍ ജീവിച്ച് വരുന്ന വിനീതിന് റിലീസ് ദിനത്തില്‍ തന്നെ സിനിമ കാണുന്ന ശീലവുമുണ്ട്. താരങ്ങളോടുള്ള ഇഷ്ടത്തെക്കുറിച്ചും അവരെ കണ്ടുമുട്ടിയതിനെക്കുറിച്ചതുമൊക്കെ താരം എപ്പോഴും വാചാലനാവാറുണ്ട്. പൊങ്കലിനോടനുബന്ധിച്ച് കഴിഞ്ഞ ദിവസം റിലീസ് ആയ സൂപ്പർസ്റ്റാർ രജനികാന്തിന്റെ പടം പേട്ടയ്ക്ക് വൻ സ്വീകാര്യതയാണ് നൽകുന്നത്.
ആരാധകര്‍ക്ക് പുറമെ ചലച്ചിത്ര രംഗത്തെ നിരവധി പേരാണ് ചിത്രത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞ് വരുന്നത്. അക്കൂട്ടത്തിൽ ഒരാളായി ഇപ്പോൾ വിനീത് ശ്രീനിവാസനും രംഗത്തെത്തിയിരിക്കുകയാണ്. ഒരു സിനിമ താരം എന്നതിലുപരി ഒരു കട്ട ആരാധകനായാണ് വിനീത് തന്റെ പേട്ട വിശേഷം പങ്കു വെച്ചിരിക്കുന്നത്. റിലീസ് ദിനത്തില്‍ തന്നെ പേട്ട കണ്ടതിന്റെ സന്തോഷമാണ് വിനീത് പങ്കു വെച്ചിരിക്കുന്നത് . തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിനീത് പ്രതികരണം അറിയിച്ചിട്ടുള്ളത് . ഇതിനോടകം തന്നെ വിനീതിന്റെ പോസ്റ്റ് വൈറലായി മാറി.
തമിഴ്‌നാട്ടില്‍ അതിരാവിലെ ഫാന്‍സ് ഷോ ഉണ്ടായിരുന്നു.നാളുകള്‍ക്ക് ശേഷം കാണുന്ന മികച്ച സിനിമയാണ് പേട്ടയെന്ന് താരം പറയുന്നു. ഒരുപാട് നാളുകള്‍ക്ക് ശേഷം തീയേറ്ററില്‍ ഇരുന്ന് യാതൊരു നാണമോ മടിയോ ഇല്ലാതെ താന്‍ അലറി വിളിക്കുകയും കയ്യടിക്കുകയും ചെയ്തുവെന്ന് താരം പറയുന്നു.
അനേകം നാളുകൾക്കു ശേഷമാണ് താൻ തിയറ്ററിലിരുന്ന് പരിസരം മറന്ന്പെരുമാറിയതെന്ന് വിനീത് പറഞ്ഞു . സൂപ്പർതാരത്തെ തിരികെ തന്നതിന് സംവിധായകൻ കാർത്തിക് സുബ്ബരാജിന് നന്ദി പറയാനും വിനീത് ശ്രീനിവാസൻ മടിച്ചില്ല. കാര്‍ത്തിക്, സൂപ്പര്‍ സ്റ്റാറിനെ തിരിച്ചുകൊണ്ടുവന്നതില്‍ താങ്കളോട് ഒരുപാട് നന്ദിയുണ്ടെന്നും അതിഗംഭീരമായ സിനിമയാണിതെന്നുമായിരുന്നു വിനീതിന്റെ പോസ്റ്റ്.
ആദ്യദിവസം തന്നെ പേട്ട പ്രേക്ഷക പ്രീതി പിടിച്ചുപറ്റി. നിരവധി സിനിമാതാരങ്ങളും ചിത്രത്തെ പ്രശംസിച്ച് രംഗത്തുവന്നു.
ചിത്രത്തിലെ രജനിയുടെ കൂൾ ലുക്ക് പ്രേക്ഷകർക്ക് രസിച്ചിട്ടുണ്ട്. ബോളിവുഡ് താരമായ നവാസുദ്ദീന്‍ സിദ്ദിഖിയുടെ ആദ്യ തമിഴ് സിനിമ കൂടിയാണ് പേട്ട. വിജയ് സേതുപതിയാണ് ചിത്രത്തില്‍ വില്ലനായെത്തുന്നത്. സിമ്രാന്‍, ത്രിഷ, ശശികുമാര്‍, ബോബി സിന്‍ഹ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്. പ്രേക്ഷകര്‍ക്ക് ഇഷ്ടമാവുന്ന തരത്തിലുള്ള ചേരുവകളുമായാണ് ഇത്തവണയും രജനിയെത്തിയിട്ടുള്ളതെന്നാണ് ആരാധകരുടെ സാക്ഷ്യപ്പെടുത്തല്‍. ബാഷയെ ഓര്‍മ്മിപ്പിക്കുന്നു പേട്ടയെന്ന തരത്തിലുള്ള വിലയിരുത്തലുകളും പുറത്തുവന്നിട്ടുണ്ട്. നീണ്ട കാത്തിരിപ്പിനൊടുവില്‍ സിനിമ റിലീസ് ചെയ്തതിന്റെ ത്രില്ലിലാണ് ആരാധകര്‍.
https://www.facebook.com/Malayalivartha























